Kerala Police Retirement: ഞെട്ടിക്കും കണക്ക്; പോലീസിൽ ഇനിയുള്ളത് 10-ൽ താഴെ വനിത ഇൻസ്പെക്ടർമാർ

വനിതാ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറയുന്നതിൽ സംസ്ഥാന വനിതാ സെല്ലിലെ പ്രവർത്തനങ്ങളെയും അത് ബാധിക്കാം

Kerala Police Retirement: ഞെട്ടിക്കും കണക്ക്; പോലീസിൽ ഇനിയുള്ളത് 10-ൽ താഴെ വനിത ഇൻസ്പെക്ടർമാർ

Kerala Police Women Battalion Guards | Facebook Page Kerala Police

Updated On: 

28 May 2024 | 03:29 PM

പണിയെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ് കേരള പോലീസിൽ ഇപ്പോൾ. 2024-ലെ വിരമിക്കൽ കൂടി കഴിയുന്നതോടെ ആൾ ക്ഷാമം ഇനിയും വർധിക്കും. മെയ് 31-ന് സേനയിൽ നിന്നും വിരമിക്കുന്നത് 21 വനിതാ ഇൻസ്പെക്ടർമാരാണ്.

ഇതോടെ ഇനി സർവ്വീസിലുള്ള ഇൻസ്പെക്ടർമാരുടെ എണ്ണം ആറായി ചുരുങ്ങി. ഐപിഎസ് റാങ്കിൽ വനിതകൾ വേറെയും ഉണ്ടെങ്കിലും സബ്-ഇൻസ്പെക്ചടർമാർ, ഇൻസ്പെക്ടമാർ, ഡിവൈഎസ്പിമാർ തുടങ്ങി തസ്തികകളിൽ ഇപ്പോഴും എണ്ണം വളരെ കുറവാണ്.

ഇതിൽ ഇനി ഒറ്റ വനിതാ ഡിവൈഎസ്പിമാർ പോലും ഇല്ലെന്നാണ് സത്യം. വനിതാ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറയുന്നതിൽ സംസ്ഥാന വനിതാ സെല്ലിലെ പ്രവർത്തനങ്ങളെയും അത് ബാധിക്കാം എന്ന് സോഴ്സുകളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ടുകൾ പ്രകാരം വയനാട് വനിത സെല്ലിലെ ഉദ്യോഗസ്ഥ ഡിവൈഎസ്പിയായി സംസ്ഥാന വനിതാ സെല്ലിൽ ചുമതലയേൽക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതിൽ വ്യക്തത വന്നിട്ടില്ല.

വിരമിക്കുന്നവരിൽ ഏറിയ പങ്കും 1995 ബാച്ചിലെ ഉദ്യോഗസ്ഥരാണ്. ബാക്കിയുള്ള ആറ് ഉദ്യോഗസ്ഥരിൽ നാല് പേർ ഡിസംബറിൽ ജോലിയിൽ നിന്നും വിരമിക്കും അങ്ങിനെ നോക്കുമ്പോൾ കഷ്ടിച്ച് രണ്ട് പേർക്കാണ് ഡിവൈഎസ്പിയെങ്കിലും ആയി റിട്ടയർ ചെയ്യാനാകു.

കണക്ക് നോക്കിയാൽ (വനിത ഉദ്യോഗസ്ഥർ)

ഐജിമാർ: 1 (പോലീസ് ആസ്ഥാനം)

ഡിഐജി: 2 (തിരുവനന്തപുരം, തൃശൂർ റേഞ്ച് – ഇരുവരും ഐപിഎസ് ഉദ്യോഗസ്ഥർ)

എസ്പിമാർ (ഐപിഎസ് ഉദ്യോഗസ്ഥർ): 7 (തിരുവനന്തപുരം റൂറൽ, ആലപ്പുഴ, കണ്ണൂർ ജില്ലാ പൊലീസ് മേധാവികൾ ഉൾപ്പെടെ)

ഡിവൈഎസ്പിമാർ: 0

ഇൻസ്പെക്ടർമാർ: 27 (മെയ് 31 ന് ശേഷം ഇത് ആറായി കുറയും)

പ്രവർത്തനത്തെ ബാധിക്കില്ല

ഉദ്യോഗസ്ഥരുടെ വിരമിക്കൽ സേനയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് വനിതാ-ശിശു സെല്ലിന് നേതൃത്വം നൽകുന്ന എസ്പി സുനീഷ് കുമാർ ഐപിഎസ് പറയുന്നു. “ഞങ്ങൾക്ക് ധാരാളം വനിതാ സബ് ഇൻസ്‌പെക്ടർമാരുണ്ട്, അവരാണ് സ്റ്റേഷൻ ഡ്യൂട്ടിയുടെ ഉത്തരവാദിത്തം വഹിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

അവസരം കുറഞ്ഞോ

കുറച്ച് കാലങ്ങൾക്ക് മുൻപ് വരെയും സംസ്ഥാനത്തുണ്ടായിരുന്നത് ഒരേ ഒരു വനിതാ ഡിവൈഎസ്പിയായിരുന്നു. ഇവർക്ക് ശേഷം ഡിവൈഎസ്പി റാങ്കിലേക്ക് പ്രമോഷനിൽ നിന്നും ആരെയും പരിഗണിച്ചിട്ടില്ല. റെഗുലർ പ്രമോഷനിലൂടെ എസ്പി റാങ്ക് വരെയും എത്താൻ സാധിക്കുമെങ്കിലും പലപ്പോഴും വനിതാ എസ്ഐമാരെയും, സിഐമാരെയും ഇതിന് പരിഗണിക്കാറില്ലെന്ന് നേരത്തെ മുതൽ സേനയിൽ ആക്ഷേപമുണ്ടായിരുന്നു.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്