Perumbavoor Murder: മദ്യലഹരിയില്‍ അച്ഛനെ മകന്‍ ചവിട്ടിക്കൊന്നു; സംഭവം പെരുമ്പാവൂരില്‍

Son Killed Father: പിതാവിന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ മെല്‍ജോ ശ്രമിച്ചതായാണ് വിവരം. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ സത്യം പുറത്തുവരികയായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ജോണിയുടെ വാരിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്.

Perumbavoor Murder: മദ്യലഹരിയില്‍ അച്ഛനെ മകന്‍ ചവിട്ടിക്കൊന്നു; സംഭവം പെരുമ്പാവൂരില്‍

പ്രതീകാത്മക ചിത്രം

Published: 

13 Mar 2025 21:29 PM

എറണാകുളം: പെരുമ്പാവൂരില്‍ അച്ഛനെ മകന്‍ ചവിട്ടിക്കൊലപ്പെടുത്തി. മദ്യലഹരിയിലാണ് കൊലപാതകം. ചേലാമറ്റം സ്വദേശി ജോണിയാണ് മരിച്ചത്. മകന്‍ മെല്‍ജോയെ പോലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 12 ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മെല്‍ജോ ജോണിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു. ജോണിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, പിതാവിന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ മെല്‍ജോ ശ്രമിച്ചതായാണ് വിവരം. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ സത്യം പുറത്തുവരികയായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ജോണിയുടെ വാരിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്.

അമ്മയും മകളും ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ തകഴിയില്‍ അമ്മയും ട്രെയിന്‍ തട്ടി മരിച്ചു. തകഴിയില്‍ റെയില്‍വേ ക്രോസിന് സമീപമാണ് സംഭവം. കേളമംഗലം സ്വദേശി പ്രിയയും (35) മകളുമാണ് മരിച്ചത്.

ഇരുവരും സ്‌കൂട്ടറില്‍ സ്ഥലത്തേക്ക് എത്തിയതിന് ശേഷം ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന വിവരം. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Also Read: Shiny and Daughters Death:’കടുത്ത കുറ്റബോധത്തിൽ നോബി; സെല്ലിനുള്ളിൽ പൊട്ടിക്കരഞ്ഞു; ഭക്ഷണത്തോടും താൽപര്യമില്ല’

കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു മരിച്ച പ്രിയ. അടുത്തിടെ ഇവര്‍ക്ക് മലപ്പുറത്തേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. എന്നാല്‍ ജോലി രാജിവെച്ച് വിദേശത്തേക്ക് പോകാന്‍ പ്രിയയെ ഭര്‍ത്താവ് നിര്‍ബന്ധിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തില്‍ അമ്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്