Kannur News: വാക്കു തർക്കം; കണ്ണൂരിൽ മകൻ അമ്മയെ കഴുത്തറുത്തു കൊന്നു

സംഭവത്തിൽ മകൻ ക്രിസ്റ്റി അറസ്റ്റിൽ. അമ്മയും മകനും തമ്മിലുണ്ടായ വാർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി ക്രിസ്റ്റി പോലീസ്റ്റേഷനിൽ എത്തി കീഴടങ്ങി. പ്രതി ലഹരി മരുന്നിന് അടിമയായിരുന്നു എന്ന് പോലീസ് പറയുന്നു..ഗീതമ്മ(50) ആണ് കൊല്ലപ്പെട്ടത്..........

Kannur News: വാക്കു തർക്കം; കണ്ണൂരിൽ മകൻ അമ്മയെ കഴുത്തറുത്തു കൊന്നു

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 27 Apr 2026 | 12:46 PM

കണ്ണൂർ: പേരാവൂരിൽ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ ഗീതമ്മ(50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ക്രിസ്റ്റി അറസ്റ്റിൽ. അമ്മയും മകനും തമ്മിലുണ്ടായ വാർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി ക്രിസ്റ്റി പോലീസ്റ്റേഷനിൽ എത്തി കീഴടങ്ങി. പ്രതി ലഹരി മരുന്നിന് അടിമയായിരുന്നു എന്ന് പോലീസ് പറയുന്നു. മഹിളാമോർച്ച ജില്ലാ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഗീതമ്മ.

ALSO READ:15000 രൂപയ്ക്ക് 3.5 ലക്ഷം നൽകണമെന്ന് ബ്ലേഡ് മാഫിയയുടെ ഭീഷണി; 48 കാരൻ ജീവനൊടുക്കി

നിതിൻ രാജിന്റെ മരണം; അദ്ധ്യാപകരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് കേസിൽ ഇന്ന് വിധി പ്രസ്താവിക്കുക. ഡോക്ടർ എം കെ റാം, ഡോക്ടർ കെ ടി സന്ധ്യ നമ്പ്യാർ എന്നിവരെയാണ് കേസിലെ പ്രധാന പ്രതികളായി കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തലശ്ശേരി സെഷൻസ് കോടതിയിൽ കേസിന്റെ വാദം പൂർത്തിയായിരുന്നു.

താൻ ദളിത് വിഭാഗത്തിൽപ്പെടുന്ന വ്യക്തിയായതിനാൽ

എന്നാൽ താൻ ദളിത് വിഭാഗത്തിൽപ്പെടുന്ന വ്യക്തിയായതിനാൽ തനിക്കെതിരെ എസ് സി, എസ് ടി അതിക്രമ നിയമം ബാധകമല്ല എന്നായിരുന്നു ഡോക്ടർ എം കെ റാമിന്റെ ഭാഗത്തുനിന്നുള്ള പ്രധാനപ്പെട്ട വാദം. എന്നാൽ ജാതി അതിക്ഷേപം നടത്തിയ ആൾ ഏത് ജാതിയിൽപ്പെടുന്നു എന്നത് പരിഗണിക്കാനാവില്ല എന്നും ഇത്തരം കേസുകളിൽ ഇരയുടെ ജാതിക്കാണ് പ്രാധാന്യം നൽകുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.ഏപ്രിൽ 10നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് ആത്മഹത്യ ചെയ്യുവാൻ നിതിനെ പ്രേരിപ്പിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.

എന്നാൽ വിദ്യാർത്ഥി മരിക്കുവാനുള്ള കാരണം അധ്യാപകരുടെ പീഡനം എന്നാണ് കോളേജ് അധികൃതർ വാദിക്കുന്നത്. മറിച്ച് ലോൺ ആപ്പുകാരുടെ ഭീഷണി മൂലമാണ് നിതിൻ ജീവൻ ഒടുക്കിയതെന്നും കോളേജ് മാനേജ്മെന്റ് കോടതിയിൽ അറിയിച്ചു. മരിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് വായ്പ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്ക് നിരന്തരം കോളുകൾ വരുന്നതിനെ കുറിച്ചായിരുന്നു സംസാരിക്കാൻ നിതിനെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിച്ചിരുന്നതെന്നുമാണ് കോളേജിന്റെ ഭാഗത്തുനിന്നും വാദം. മരിക്കുന്നതിനെ തൊട്ടുമുമ്പായി നിതിൻ പ്രിൻസിപ്പൽ മുറിയിൽ നിന്നും നിൽക്കുന്നതും സംസാരിക്കുന്നതും അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ