Makaravilakku Special Trains: മകരവിളക്കിന് സ്‌പെഷ്യല്‍ ട്രെയിന്‍; ബുക്കിങ് ആരംഭിച്ചു

Southern Railway Makaravilakku Special Trains to Andhra Pradesh: മകരവിളക്ക് മഹോത്സവം സമാപിച്ചതിന് ശേഷമാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. കൊല്ലത്ത് നിന്നും തിരുവനന്തപുരത്ത് നിന്നും കാക്കിനട, ചാര്‍ളപ്പള്ളി എന്നിവിടങ്ങളിലേക്കാണ് ട്രെയിന്‍. ബുക്കിങ് ജനുവരി 13 രാവിലെ എട്ട് മണി മുതല്‍.

Makaravilakku Special Trains: മകരവിളക്കിന് സ്‌പെഷ്യല്‍ ട്രെയിന്‍; ബുക്കിങ് ആരംഭിച്ചു

ട്രെയിന്‍

Updated On: 

13 Jan 2026 | 07:03 AM

തിരുവനന്തപുരം: ശബരിമല മകരവിളക്ക് മഹോത്സവം കണക്കിലെടുത്ത് കേരളത്തില്‍ നിന്നും ആന്ധ്രാപ്രദേശിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. മകരവിളക്ക് മഹോത്സവം സമാപിച്ചതിന് ശേഷമാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. കൊല്ലത്ത് നിന്നും തിരുവനന്തപുരത്ത് നിന്നും കാക്കിനട, ചാര്‍ളപ്പള്ളി എന്നിവിടങ്ങളിലേക്കാണ് ട്രെയിന്‍. ബുക്കിങ് ജനുവരി 13 രാവിലെ എട്ട് മണി മുതല്‍.

കൊല്ലം-കാക്കിനട ടൗണ്‍-എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍

ട്രെയിന്‍ നമ്പര്‍ 06065 കൊല്ലത്ത് നിന്ന് ജനുവരി 15ന് പുലര്‍ച്ചെ 3.30ന് പുറപ്പെടും. പിറ്റേദിവസം 12 മണിക്കാണ് കാക്കിനട ടൗണില്‍ എത്തിച്ചേരുന്നത്.

ട്രെയിന്‍ നമ്പര്‍ 06066 കാക്കിനട-എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍ കാക്കിനട ടൗണില്‍ നിന്ന് ജനുവരി 16ന് വൈകിട്ട് ആറ് മണിക്ക് പുറപ്പെടും. പിറ്റേദിവസം രാത്രി 10.30ന് എറണാകുളത്ത് എത്തും.

രണ്ട് എസി ത്രീ ടയര്‍ കോച്ചുകള്‍, 18 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, 2 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, 2 സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ (വികലാംഗ സൗഹൃദം) എന്നിങ്ങനെയായിരിക്കും ട്രെയിനില്‍ ഉണ്ടായിരിക്കുക.

കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, പോഡന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജലാര്‍പെട്ടൈ, കാട്പടി, പേരമ്പൂര്‍, ഗുഡൂര്‍, നെല്ലോര്‍, ഓങ്കോള്‍, ചിരാള, തെനാലി, വിജയവാഡ, ഗുഡിവാല, ബിമാവാരം ടൗണ്‍, നിഡാഡവോലു, രാജാമുന്‍ഡ്രി, സമാല്‍കട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടായിരിക്കും.

Also Read: Vande Bharat Sleeper: രണ്ടല്ല, കേരളത്തിന് നൽകുക മൂന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; കുറഞ്ഞ നിരക്ക് 400 കിലോമീറ്റർ

തിരുവനന്തപുരം സെന്‍ട്രല്‍-ചാര്‍ളപ്പള്ളി സ്‌പെഷ്യല്‍

ട്രെയിന്‍ നമ്പര്‍ 06067 തിരുവനന്തപുരം സെന്‍ട്രല്‍-ചാര്‍ളപ്പള്ളി എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് ജനുവരി 15ന് പുലര്‍ച്ചെ 4.10ന് പുറപ്പെടും. പിറ്റേദിവസം ഉച്ച കഴിഞ്ഞ് 3 മണിക്ക് ചാര്‍ളപ്പള്ളിയില്‍ എത്തിച്ചേരും.

ട്രെയിന്‍ നമ്പര്‍ 06068 ചാര്‍ളപ്പള്ളി-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ചാര്‍ളപ്പള്ളിയില്‍ നിന്ന് ജനുവരി 16ന് രാത്രി 9.45 ന് പുറപ്പെടും. മൂന്നാംദിവസം രാവിലെ 8 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരുന്നതാണ്.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, പോഡന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജലാര്‍പെട്ടൈ, കാട്പടി, റെനിഗുണ്ട, ഗുഡൂര്‍, നെല്ലോര്‍, ഓങ്കോള്‍, ചിരാള, തെന്‍ഡി, വിജയവാഡ, ഖമ്മം, വാരങ്കള്‍സ കോസിപേട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടായിരിക്കും.

 

Related Stories
Vande Bharat Sleeper: ബെംഗളൂരുവിലേക്ക് വന്ദേ ഭാരതില്‍ കിടന്ന് പോകാം; തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ പുറപ്പെടും
Thiruvananthapuram groom death: പിണങ്ങി നിന്ന വീട്ടുകാരെ അനുനയിപ്പിക്കാൻ അവസാന ശ്രമം! കല്യാണദിവസം പുലർച്ചെ വരൻ വാഹനാപകടത്തിൽ മരിച്ചു
Sabarimala Gold Theft: ശബരിമല സ്വർണമോഷണം; തന്ത്രി കണ്ഠരര് രാജീവരരെ കസ്റ്റഡിയിലെടുക്കാൻ എസ്ഐടി അപേക്ഷ നൽകും
Kottayam Accidental Shooting: കോട്ടയത്ത് തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു
Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; കസ്റ്റഡി അപേക്ഷയും പരിഗണിക്കും
Medical College Doctor’s Strike: ധൈര്യമായി ആശുപത്രിയില്‍ പോകാം; ഡോക്ടര്‍മാരുടെ സമരം മാറ്റിവെച്ചു
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു വർഷത്തോളം സൂക്ഷിക്കാം
ഭവന വായ്പകള്‍ പലതരം, ഏതെടുക്കണം?
മുല്ലപ്പൂ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാം
ചപ്പാത്തി കുക്കറിൽ ഉണ്ടാക്കാമോ?
മീൻക്കുളത്തിൽ നിന്നും പിടികൂടിയ കൂറ്റൻ രാജവെമ്പാല
ആ മതിലിന് മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
മസിനഗുഡി വഴിയുള്ള ഊട്ടി യാത്ര ഈ കൊമ്പൻ അങ്ങെടുത്തൂ
അതിജീവിതയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞെന്ന് റിനി ആന്‍ ജോര്‍ജ്‌