Southwest monsoon in Kerala: കേരളത്തിൽ കാലവർഷം എത്തി, ഇത്ര നേരത്തെ എത്തുന്നത് 16 വർഷത്തിന് ശേഷം

Southwest monsoon in Kerala: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്. ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ റെഡ് അലർ‌ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Southwest monsoon in Kerala: കേരളത്തിൽ കാലവർഷം എത്തി, ഇത്ര നേരത്തെ എത്തുന്നത് 16 വർഷത്തിന് ശേഷം

പ്രതീകാത്മക ചിത്രം

Updated On: 

24 May 2025 12:44 PM

സംസ്ഥാനത്ത് കാലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 16 വർഷത്തിന് ശേഷം ആദ്യമായാണ് കേരളത്തിൽ മൺസൂൺ ഇത്ര നേരത്തെ എത്തുന്നത്. 2009ൽ മേയ് 23നായിരുന്നു കാലവർഷം എത്തിയത്. ജൂൺ ഒന്നോട് കൂടിയാണ് സാധാരണ കാലവർഷം എത്തുന്നത്.

അതേസമയം സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്. ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ റെഡ് അലർ‌ട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

ALSO READ: മഴയെത്തിയിട്ടും മുന്നൊരുക്കങ്ങൾ ശക്തമാക്കാതെ അധികൃതർ, വീഴ്ചകൾ ഈ മേഖലയിലെല്ലാം

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. കേരളതീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുണ്ട്. കേരള, ലക്ഷ്യദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

1918 ലാണ് ഏറ്റവും നേരത്തെ മൺസൂൺ എത്തിയത്. മെയ് 11 നാണ് അന്ന് കാലവർഷം കേരള തീരത്ത് എത്തിയത്. ഏറ്റവും വൈകി മൺസൂൺ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ എത്തിയത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ലെ കാലവർഷം കേരളത്തിലെത്തിയത്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും