Vedan: വേടന്റെ പരിപാടിക്കിടെ കനത്ത തിരക്ക്; ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം, ഒട്ടേറെപേര്‍ കുഴഞ്ഞുവീണു

Vedan Programme Accident: രാത്രി പത്ത് മണിയോടെ ഇതുവഴി കടന്നുപോയ ട്രെയിനിന്റെ ലോക്കോപൈലറ്റാണ് യുവാവിന്റെ മൃതദേഹം കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Vedan: വേടന്റെ പരിപാടിക്കിടെ കനത്ത തിരക്ക്; ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം, ഒട്ടേറെപേര്‍ കുഴഞ്ഞുവീണു

റാപ്പർ വേടൻ

Published: 

30 Dec 2025 | 06:05 AM

കാസര്‍കോട്: വേടന്റെ പരിപാടിക്കിടെ ഉന്തും തള്ളും. കാസര്‍കോട് ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ സംഗീതപരിപാടിക്കിടെ ഉണ്ടായത് കനത്ത തിരക്ക്. പരിപാടി നടക്കുന്നതിന്റെ തൊട്ടടുത്ത റെയില്‍വേ ട്രാക്കില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. മറ്റൊരാള്‍ക്ക് ട്രെയിന്‍ തട്ടി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിന്‍ യുവാക്കളെ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. കാസര്‍കോട് പൊയ്‌നാച്ചി പറമ്പ സ്വദേശി ശിവാനന്ദന്‍ (20) ആണ് മരിച്ചത്.

രാത്രി പത്ത് മണിയോടെ ഇതുവഴി കടന്നുപോയ ട്രെയിനിന്റെ ലോക്കോപൈലറ്റാണ് യുവാവിന്റെ മൃതദേഹം കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പരിപാടി നടക്കുന്ന ബീച്ച് പാര്‍ക്കിലേക്ക് ബേക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അനധികൃതമായി പ്രവേശിക്കാനുള്ള വഴികളെല്ലാം റെയില്‍വേയുടെ നേതൃത്വത്തില്‍ അടച്ചിരുന്നു. എന്നാല്‍ ഇതുമറികടന്ന് പോകാനുള്ള ശ്രമമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് നിഗമനം.

Also Read: Kochi fire break: എറണാകുളത്തെ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം, കത്തിനശിച്ചത് പന്ത്രണ്ടോളം കടകൾ

അതേസമയം, വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കില്‍പെട്ട് മറ്റ് പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. കുഴഞ്ഞുവീണ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും കൂടുതലാളുകള്‍ പരിപാടിക്കെത്തിയതാണ് അപകട കാരണം.

തിരക്ക് നിയന്ത്രിക്കാന്‍ സംഘാടകരുടെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടായെങ്കിലും, ആളുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. പ്രതീക്ഷിച്ചതിലും ഒന്നരമണിക്കൂര്‍ വൈകിയാണ് വേടന്‍ പരിപാടിക്ക് എത്തിയത്.

Related Stories
Kuthiravattam Prisoner Escape: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊലപാതക കേസിലെ വിചാരണ തടവുകാരൻ ചാടി പോയി
Kannur Bar Fraud: ഫിറ്റാവയവരെ പറ്റിച്ച് ജീവിക്കുന്ന കണ്ണൂരിലെ ബാർ! മദ്യപിച്ച് ബോധമില്ലാത്തവരോട് ഇങ്ങനെ ചെയ്യാമോ?
Kerala Weather Update: തണുപ്പു കുറഞ്ഞു, ചൂടുകൂടി പക്ഷെ തെക്കന്മാർക്ക് ഇന്ന് മഴക്കോളുണ്ട്…. ഈ ജില്ലക്കാർ ശ്രദ്ധിക്കുക
Kochi Water Metro: ഇന്ന് ഈ റൂട്ടുകളില്‍ കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് തടസപ്പെടും; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌
Kochi fire break: എറണാകുളത്തെ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം, കത്തിനശിച്ചത് പന്ത്രണ്ടോളം കടകൾ
Vengalam-Ramanattukara Toll Plaza: പുതുവർഷത്തിൽ പുതിയ ടോൾ പിരിവ് തുടങ്ങും, ഒളവണ്ണ ടോൾ പ്ലാസയുടെ നിരക്കുകൾ ഇതാ
പഞ്ചസാര വേണ്ട, തണുപ്പിന് ബെസ്റ്റ് ശർക്കര, ​ഗുണങ്ങളിതാ...
2026ല്‍ സ്വര്‍ണം വാങ്ങാന്‍ പറ്റിയ ദിവസങ്ങള്‍
പ്രമേഹ രോ​ഗികൾക്ക് പച്ച പപ്പായ കഴിക്കാമോ?
കൊഴുപ്പ് ഹൃദയത്തിന് നല്ലതാണ്!
Thrissur Accident Video: തൃശ്ശൂരിൽ ദേശീയപാതയിലെ ഞെട്ടിക്കുന്ന അപകടം
കുളനടയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം
പാട്ടവയൽ - ബത്തേരി റോഡിൽ ഇറങ്ങി നടക്കുന്ന കടുവ
വാൽപ്പാറ അയ്യർപാടി എസ്റ്റേറ്റ് പരിസരത്ത് കണ്ട പുലി