Summer Special Train: മുതിർന്ന പൗരന്മാർക്ക് വേനൽകാല സ്പെഷ്യൽ ട്രെയിൻ; ബുക്കിംഗ് ആരംഭിച്ചു
Summer Special Train Services: പ്രത്യേക ടൂറിസ്റ്റ് ട്രെയിനാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ എസി, സ്ലീപ്പർ കോച്ചുകൾ കൂടാതെ ലക്ഷ്യസ്ഥാനങ്ങളുടെ റൂട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ, സിസിടിവി കാമറകൾ, ഓരോ കോച്ചിനും പ്രത്യേക ടൂർ മാനേജർ, കാവൽക്കാർ, ഹൗസ് കീപ്പിങ്, സുരക്ഷ ഉദ്യോഗസ്ഥർ തുടങ്ങി വിവിധ സൗകര്യങ്ങളാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്.

Represental Image
തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്ക് സ്പെഷ്യൽ ട്രെയിൽ സർവീസുമായി ഇന്ത്യൻ റെയിൽവേ. വേനൽക്കാല സ്പെഷ്യൽ ട്രെയിൻ സർവ്വീസുമായാണ് റെയിൽവെ എത്തിയിരിക്കുന്നത്. 2025 ഏപ്രിൽ രണ്ട് മുതലാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. അതേസമയം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. മുതിർന്ന പൗരന്മാർക്ക് യാത്രയ്ക്കായി 33 ശതമാനം സബ്സിഡിയാണ് റെയിൽവേ മന്ത്രാലയം നൽകുന്നത്.
പ്രത്യേക ടൂറിസ്റ്റ് ട്രെയിനാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ എസി, സ്ലീപ്പർ കോച്ചുകൾ കൂടാതെ ലക്ഷ്യസ്ഥാനങ്ങളുടെ റൂട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ, സിസിടിവി കാമറകൾ, ഓരോ കോച്ചിനും പ്രത്യേക ടൂർ മാനേജർ, കാവൽക്കാർ, ഹൗസ് കീപ്പിങ്, സുരക്ഷ ഉദ്യോഗസ്ഥർ തുടങ്ങി വിവിധ സൗകര്യങ്ങളാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്.
ടിക്കറ്റ് നിരക്ക് ഇങ്ങനെ
ഫസ്റ്റ് എസിക്ക് 65,500 രൂപ, സെക്കന്റ് എസിക്ക് 60,100 രൂപ, തേർഡ് എസിക്ക് 49,900 രൂപ എന്നിങ്ങനെയാണ് നിരക്ക് വരിക. www.traintour.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയാണ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾക്കും ഈ നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്നും ഫോൺ: 7305858585 റെയിൽവേ അറിയിച്ചു. ഭാരത് ഗൗരവ് ട്രെയിൻ യാത്ര എന്ന പേരിലാണ് ഈ വേനൽക്കാല സ്പെഷ്യൽ യാത്ര ഒരുക്കുന്നത്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സൗത്ത്സ്റ്റാർ റെയിൽ ഇന്ത്യയാണ് മുതിർന്ന പൗരന്മാർക്കായി ഈ സേവനം നൽക്കുന്നത്.
താംബരം- കൊച്ചുവേളി സ്പെഷൽ ട്രെയിൻ നീട്ടി
താംബരം – കൊച്ചുവേളി റൂട്ടിൽ സർവീസ് നടത്തിയിരുന്ന എസി എക്സ്പ്രസ് സ്പെഷൽ ട്രെയിനിൻറെ (06035/06036) നീട്ടിയതായി റെയിൽവേ. ജൂൺ വരെയാണ് ട്രെയിൻ സർവീസ് ദീർഘിപ്പിച്ചത്. താംബരം – കൊച്ചുവേളി ട്രെയിൻ ജനുവരി 31വരെയും തിരിച്ചുള്ളത് ഫെബ്രുവരി രണ്ടു വരെയും സർവീസ് നടത്താനാണ് റെയിൽവേ ആദ്യം തീരുമാനിച്ചിരുന്നത്.
ഇവയാമ് ജൂൺ 27, 29 തീയതികൾ വരെ ദീർഘിപ്പിച്ച് ഉത്തരവിറക്കിയത്. പ്രതിവാര സർവീസ് നടത്തുന്ന ട്രെയിനാണിത്. താംബരത്ത് നിന്ന് വെള്ളിയാഴ്ചകളിലും തിരികെയുള്ള സർവീസ് ഞായറാഴ്ചകളിലുമാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ സമയക്രമത്തിൽ മാറ്റമുള്ളതായി റെയിൽവേ അറിയിച്ചിട്ടില്ല.