Suresh gopi : തറക്കല്ല് പാകിയിട്ടേ വോട്ട് ചോദിക്കാന്‍ വരൂ… കേരളത്തിൽ എയിംസെത്തിക്കും എന്നുറപ്പിച്ച് സുരേഷ് ​ഗോപി

മൂന്ന് ഓപ്ഷനുകൾക്ക് പകരം ഒരേയൊരു ഓപ്ഷനേ കേരളം കേന്ദ്രത്തിന് നൽകിയിട്ടുള്ളൂ ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങൾ മാധ്യമങ്ങൾ അന്വേഷിക്കൂ എന്നു സുരേഷ് ഗോപി പറഞ്ഞു.

Suresh gopi : തറക്കല്ല് പാകിയിട്ടേ വോട്ട് ചോദിക്കാന്‍ വരൂ... കേരളത്തിൽ എയിംസെത്തിക്കും എന്നുറപ്പിച്ച് സുരേഷ് ​ഗോപി

Suresh Gopi

Published: 

10 Jun 2025 17:57 PM

കൊച്ചി: എയിംസ് കേരളത്തിലെത്തുന്നത് സംബന്ധിച്ചുള്ള നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. മൂന്ന് ഓപ്ഷനുകൾക്ക് പകരം ഒരേയൊരു ഓപ്ഷനേ കേരളം കേന്ദ്രത്തിന് നൽകിയിട്ടുള്ളൂ ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങൾ മാധ്യമങ്ങൾ അന്വേഷിക്കൂ എന്നു സുരേഷ് ഗോപി പറഞ്ഞു. തന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കേരളത്തിൽ എയിംസ് എന്ന പദ്ധതി പ്രഖ്യാപിക്കുമെന്നും അത് വരേണ്ട സ്ഥലത്ത്, എന്ത് തർക്കമുണ്ടെങ്കിലും അതിന്റെ തറക്കല്ല് പാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. അതിനു ശേഷമേ അടുത്ത തെരഞ്ഞെടുപ്പിൽ താൻ വോട്ട് ചോദിക്കാൻ വരൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Also read – ഓസ്ട്രിയയില്‍ സ്‌കൂളിന് നേരെ വെടിവെപ്പ്; നിരവധിയാളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്

കെ റെയിൽ പദ്ധതി

 

കെ റെയിൽ പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിൽ കാര്യകാരണ സഹിതം വിശദമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇ ശ്രീധരൻ നൽകിയ പ്രൊപ്പോസൽ ലിങ്ക് ചെയ്ത് കേരള സർക്കാർ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ മുന്നിലെത്തിയിട്ടുണ്ടെന്നും അതിന്റെ ക്ലിയറിൻസിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മെട്രോ വിഷയത്തെപ്പറ്റി ഓർമ്മപ്പെടുത്തൽ

 

2019-ൽ താൻ മെട്രോ നീട്ടുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും അവഹേളിച്ചു, എന്നാൽ ഇപ്പോൾ അത് യാഥാർത്ഥ്യത്തോട് അടുക്കുകയാണെന്ന് സുരേഷ് ഗോപി പറയുന്നു. കോയമ്പത്തൂർ വരെ, അല്ലെങ്കിൽ പാലക്കാട്, പാലിയേക്കര, അല്ലെങ്കിൽ ചാലക്കുടി, നെടുമ്പാശ്ശേരി… എന്ന് പറയുന്നത് സ്വപ്നമാണ്. ഒരു സ്വപ്നമായിട്ടാണ് അന്ന് അത് അവതരിപ്പിക്കാൻ കഴിഞ്ഞതെന്നും 2024-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിട്ടപ്പോൾ വീണ്ടും അത് ഉന്നയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും ആ സ്വപ്നം സ്വപ്നമായി നിലനിൽക്കുന്നെങ്കിലും അത് യാഥാർത്ഥ്യത്തോട് അടുക്കാനുള്ള സാഹചര്യം ഉണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Related Stories
Railway Update: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകളുമുണ്ട്; പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
Arya Rajendran: എത്ര വേട്ടയാടപെട്ടാലും രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കും; സ്വയം തിരിച്ചറിവ് നൽകിയ കാലമാണ് കഴിഞ്ഞുപോയത്”; ആര്യ രാജേന്ദ്രൻ
MV Govindan: ‘തിരുവനന്തപുരത്ത് കോൺഗ്രസുമായി സഖ്യമില്ല’; ബിജെപിയ്ക്ക് കാര്യമായ നേട്ടമുണ്ടായില്ലെന്ന് എംവി ഗോവിന്ദൻ
CM Pinarayi Vijayan: ‘പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല, തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും’; പ്രതികരിച്ച് മുഖ്യമന്ത്രി
Kerala Rain Alert: മഴ പൂർണമായും ശമിച്ചോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ
Kerala Local Body Election 2025: പാനൂരിൽ വടിവാളുമായി സിപിഐഎമ്മിന്റെ ആക്രമണം; യുഡിഎഫ് പ്രവർത്തകന്റെ വീട്ടിൽക്കയറി വാഹനം വെട്ടിപ്പൊളിച്ചു
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ