AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Suresh Gopi: ‘മൂവ് ഔട്ട്’; പൂര നഗരിയിലേക്കുളള ആംബുലൻസ് യാത്രയിൽ പ്രതികരിക്കാതെ സുരേഷ് ഗോപി

Suresh Gopi: തനിക്ക് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്നും അത് താൻ സിബിഐയോട് പറഞ്ഞോളാമെന്നും സുരേഷ് ഗോപി പറഞ്ഞു. 

Suresh Gopi: ‘മൂവ് ഔട്ട്’; പൂര നഗരിയിലേക്കുളള ആംബുലൻസ് യാത്രയിൽ പ്രതികരിക്കാതെ സുരേഷ് ഗോപി
സുരേഷ് ഗോപി (image credits: social media)
Sarika KP
Sarika KP | Edited By: Jenish Thomas | Updated On: 04 Nov 2024 | 06:50 PM

തൃശൂർ: പൂരം അലങ്കോലപ്പെട്ട സമയത്ത് ക്ഷേത്രപരിസരത്തേക്ക് ആംബുലൻസിൽ യാത്ര ചെയ്തോയെന്ന ചോദ്യത്തോട് പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ‘മൂവ് ഔട്ട്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തൃശ്ശൂരിൽ ഒരു ചടങ്ങിനെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യം. എന്നാൽ അദ്ദേഹം ഇതിൽ നിന്ന് ഒഴിഞ്ഞുമാറുകയും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തനിക്ക് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്നും അത് താൻ സിബിഐയോട് പറഞ്ഞോളാമെന്നും സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസം ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഇതുമായി ബന്ധപ്പെട്ട വിവാദത്തിൽ സുരേഷ് ​ഗോപിയുടെ വിശദീകരണം ബിജെപി നേതാക്കളെയും ഞെട്ടിച്ചിരുന്നു. തിരുവമ്പാടി ദേവസ്വത്തിലെത്തിയത് ആംബുലൻസിലല്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയെ ആംബുലൻസിൽ എത്തിച്ചത് തങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസംഗിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സുരേഷ് ​ഗോപിയുടെ വിശദീകരണം. പ്രസം​ഗത്തിൽ സുരേന്ദ്രനെ തിരുത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Also read-Thrissur Pooram: മായയോ മറിമായമോ?; പൂരനഗരിയിൽ ആംബുലൻസിൽ പോയിട്ടില്ലെന്ന് സുരേഷ് ഗോപി, പോയെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ

അതേസമയം ദേവസ്വം ഓഫീസിലേക്ക് സുരേഷ് ​ഗോപി സേവാഭാരതിയുടെ ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സംഘപരിവാർ അനുകൂല ​ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. സുരേഷ് ​ഗോപി ആംബുലൻസിലാണ് എത്തിയത് എന്ന് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെകെ അനീഷ് കുമാറും പലതവണ പറഞ്ഞിരുന്നു. സുരേഷ് ഗോപി സ്വരാജ് റൗണ്ട് വരെ തന്റെ കാറിലാണ് നഗരത്തിലേക്ക് എത്തിയതെന്നും അവിടെ നിന്നുള്ള ചെറിയ ദൂരം മാത്രമാണ് ആംബുലൻസിൽ പോയതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ വ്യക്തമാക്കിയിരുന്നു. സ്വകാര്യ വാഹനങ്ങൾക്ക് റൗണ്ടിൽ‌ പ്രവേശനമില്ലാത്തതിനാലാണ് ആംബുലൻസിൽ പോയതെന്നും വിശദീകരിച്ചു. എന്നാൽ ഇതൊക്കെ നിഷേധിക്കുകയായിരുന്നു സുരേഷ് ​ഗോപി.

‘‘ ആംബുലൻസിൽ ഞാനവിടെ പോയിട്ടില്ല. ഒരു സാധാരണ കാറിലാണ് എത്തിയത്. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ കാറായിരുന്നു അത്. അപ്പോൾ ആംബുലൻസിൽ നിങ്ങൾ എന്നെക്കണ്ടതു മായക്കാഴ്ചയാണോ യഥാർഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാകണമെങ്കിൽ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ സത്യമറിയാൻ കഴിയില്ല. സിബിഐ വരണം.’’– എന്നായിരുന്നു സുരേഷ്ഗോപിയുടെ പ്രതികരണം.

Follow Us