Suresh Gopi: സഹമന്ത്രി സ്ഥാനം പോലും വേണ്ടെന്ന് വെച്ചതാണ്, ഏത് വകുപ്പ് തന്നാലും പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി

Suresh Gopi about his Ministry: എംപി എന്ന നിലയിൽ എല്ലാ വകുപ്പുകളിലും ഇടപെടാന്‍ കഴിയും ഏത് വകുപ്പ് എന്നതിന് ഒരു ആഗ്രഹവുമില്ല.ഏത് ചുമതലയും താൻ ഏറ്റെടുക്കും

Suresh Gopi: സഹമന്ത്രി സ്ഥാനം പോലും വേണ്ടെന്ന് വെച്ചതാണ്, ഏത് വകുപ്പ് തന്നാലും പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി

സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യുന്നു | PTI

Updated On: 

10 Jun 2024 | 08:03 AM

ന്യൂഡൽഹി: തനിക്ക് ഏത് വകുപ്പ് തന്നാലും പ്രവർത്തിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സത്യ പ്രതിജ്ഞ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിനുവേണ്ടിയും തമിഴ് നാടിനും വേണ്ടിയാണ് താൻ നില കൊള്ളുന്നതെന്നും കേരളത്തിനുവേണ്ടി താന്‍ ആഞ്ഞുപിടിച്ച് നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എംപി എന്ന നിലയിൽ എല്ലാ വകുപ്പുകളിലും ഇടപെടാന്‍ കഴിയും ഏത് വകുപ്പ് എന്നതിന് ഒരു ആഗ്രഹവുമില്ല.ഏത് ചുമതലയും താൻ ഏറ്റെടുക്കും. ഇടയിൽ സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കാതിരുന്നാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. താൻ കേന്ദ്ര സഹമന്ത്രി സ്ഥാനം പോലും വേണ്ടെന്ന് വെച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സുരേഷ് ഗോപിക്ക് ക്യാബിനെറ്റ് പദവി ഇല്ല; സഹമന്ത്രിയാകും

ത്രികോണ മത്സരം നടന്ന തൃശൂരില്‍ എല്‍ഡിഎഫിന്റെ വി.എസ്. സുനില്‍ കുമാറിനെതിരെ 74,686 വോട്ടുകൾക്കാണ് അദ്ദേഹം തൻ്റെ ആധികാരിക വിജയം ഉറപ്പിച്ചത്. ആദ്യം ലോക സഭയിലേക്കും പിന്നെ നിയമസഭയിലേക്കും മത്സരിച്ചെങ്കിലും തൃശ്സൂരിൽ പരാജയപ്പെട്ട സുരേഷ് ഗോപി തൻ്റെ മൂന്നാം അങ്കത്തിലാണ് മികച്ച വിജയം നേടിയത്.

2016-ലാണ് സുരേഷ് ഗോപി ബിജെപിയില്‍ ചേര്‍ന്നത്. ഇടയിൽ അദ്ദേഹം രാജ്യസഭ എംപിയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി തൃശ്ശൂരുള്ള നേതാവായതിനാൽ തന്നെ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് സ്വീകാര്യത ഉണ്ടായി എന്നാണ് പരക്കെയുള്ള വിലയിരുത്തൽ.

ആദ്യ ഘട്ടത്തിൽ സുരേഷ് ഗോപി ക്യാബിനെറ്റ് പദവിയിലുള്ള മന്ത്രിയാകും എന്നായിരുന്നു റിപ്പോർട്ടുകൾ എന്നാൽ അദ്ദേഹത്തിന് താൻ ഏറ്റ നാല് സിനിമകൾ ചെയ്യാനുണ്ടെന്നും ക്യാബിനെറ്റ് പദവിയിൽ എത്തിയാൽ ഇത് താമസിച്ചേക്കുമെന്നും കേന്ദ്ര നേതൃത്വത്തിനെ അറിയച്ചതിനാലാണ് സഹമന്ത്രി സ്ഥാനത്തേക്ക് മാറിയതെന്നാണ് സൂചന.

സുരേഷ് ഗോപിയെ കൂടാതെ കേരളത്തിൽ നിന്നും ജോർജ് കുര്യനും സഹമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. ഇരുവരുടെയും വകുപ്പുകളുടെ കാര്യം ഇന്ന് അറിയാൻ കഴിഞ്ഞേക്കും

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്