AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kazhakkoottam Girl Missing: മാതാപിതാക്കളോടൊപ്പം പോകണ്ട; കേരളത്തിൽ നിന്ന് പഠിക്കണം; കാണാതായ ആസമീസ് ബാലിക ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ തുടരും

Kazhakkoottam Girl Missing: വിശാഖപട്ടണത്ത് നിന്ന് തിരുവനന്തപുരത്തെത്തിച്ച ആസമീസ് ബാലിക ശിശുക്ഷേമ സമിതിയിൽ സംരക്ഷണയിൽ തുടരും. മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്നും സിഡബ്യൂസിയിൽ നിന്ന് പഠിക്കണമെന്നും കുട്ടി ആവശ്യം ഉന്നയിച്ചതായി CWC തിരുവനന്തപുരം ചെയർപേഴ്‌സൺ പറഞ്ഞു.

Kazhakkoottam Girl Missing: മാതാപിതാക്കളോടൊപ്പം പോകണ്ട; കേരളത്തിൽ നിന്ന് പഠിക്കണം; കാണാതായ ആസമീസ് ബാലിക ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ തുടരും
Athira CA
Athira CA | Published: 26 Aug 2024 | 08:25 PM

തിരുവനന്തപുരം: വിശാഖപട്ടണത്ത് നിന്ന് തിരുവനന്തപുരത്തെത്തിച്ച ആസമീസ് ബാലിക ശിശുക്ഷേമ സമിതിയിൽ സംരക്ഷണയിൽ തുടരും. താത്കാലം കുട്ടിയെ മാതാപിതാകൾക്കൊപ്പം അയക്കില്ല. രക്ഷിതാക്കളെ കണ്ട കുട്ടി പൊട്ടിക്കരഞ്ഞു. മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്നും സിഡബ്യൂസിയിൽ നിന്ന് പഠിക്കണമെന്നും കുട്ടി ആവശ്യം ഉന്നയിച്ചതായി CWC തിരുവനന്തപുരം ചെയർപേഴ്‌സൺ പറഞ്ഞു.

കുട്ടിയ്ക്ക് പറയാനുള്ളതെല്ലാം പ്രത്യേക സിറ്റിംഗിൽ കേട്ടു. മാതാപിതാക്കൾ ആവശ്യമില്ലാതെ ശകാരിക്കുകയും അമിതമായി വീട്ടുജോലികൾ ചെയ്യിക്കുകയും ചെയ്യുന്നതുകൊണ്ടാണ് കുട്ടി വീട് വിട്ടുപോയത്. കേരളത്തിൽ നിൽക്കാനാണ് കുട്ടിക്ക് താത്പര്യം. മാതാപിതാക്കളെ കാണുകയും വേണം. എന്നാൽ അവരൊടൊപ്പം പോകാൻ കുട്ടിക്ക് താത്പര്യമില്ല. സിഡബ്യുസിക്ക് കീഴിൽ നിന്ന് പഠിക്കണമെന്നാണ് കുട്ടി പറയുന്നത്. – ഷാനിബാ ബീഗം പറഞ്ഞു. ഒരാഴ്ച കൗൺസിലിംഗ് നൽകിയതിന് ശേഷം കുട്ടിക്ക് മാതാപിതാകളോടൊപ്പം പോകാനാണ് താത്പര്യമെങ്കിൽ വിടുമെന്നും ചെയർപേഴ്‌സൺ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ കഴക്കൂട്ടം എസ് ഐ വി എസ് രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണത്ത് നിന്ന് തലസ്ഥാനത്ത് തിരികെയെത്തിച്ചത്. ട്രെയിൻ മാർഗമായിരുന്നു സംഘം തിരുവനന്തപുരത്തെത്തിയത്. വിശാഖപട്ടണത്തെ പെൺകുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലായിരുന്നു കുട്ടി. കഴക്കൂട്ടത്ത് നിന്നുള്ള തിരോധാന വാർത്തയറിഞ്ഞ് മലയാളി സമാജം പ്രവർത്തകർ ട്രെയിനുകളിൽ കയറി നടത്തിയ തിരച്ചിലിനൊടുവിലാണ് കിടന്നുറങ്ങുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കേരളത്തിൽ നിന്നും അഞ്ചംഗ പൊലീസ് സംഘം വിശാഖപട്ടത്തിലേക്ക് പോയി പെൺകുട്ടിയെ കൂട്ടികൊണ്ട് വരികയായിരുന്നു.

37 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. ഓഗസ്റ്റ് 20-നായിരുന്നു കുട്ടിയെ കാണാതായത്. തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി അന്നേ ദിവസമുള്ള കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസിൽ കുട്ടി ഉണ്ടായിരുന്നെന്ന് പൊലീസിനെ അറിയിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മൊബൈൽ ഫോണിൽ വിദ്യാർത്ഥിനി പകർത്തിയ ചിത്രം മകളുടേതാണെന്ന് മാതാപിതാക്കളും സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് സംഘം കന്യാകുമാരിയും നാഗർകോവിലും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. കന്യാകുമാരിയിൽ നിന്ന് ഓഗസ്റ്റ് 21ന് രാവിലെ കുട്ടി ചെന്നൈ എഗ്മൂറിലേക്ക് ട്രെയിൻ കയറിയെന്ന് തമിഴ്‌നാട് പൊലീസ് സ്ഥിരീകരിച്ചതോടെ കേരളാ പൊലീസ് സംഘം വൈകിട്ടോടെ ചെന്നൈയിലെത്തി.

ഇതിനിടെ, എഗ്മൂറിൽ നിന്ന് കുട്ടി ട്രെയിൻ മാർഗം തംബാരത്തേക്ക് പോയി. അവിടെ നിന്ന് ബംഗാളിലെ സാന്ദ്രഗച്ചിയിലേക്കുള്ള അന്ത്യോദയ എക്‌സ്പ്രസിൽ കയറി. ട്രെയിൻ വിശാഖപട്ടണത്ത് എത്തിയതോടെയാണ് മലയാളി സമാജം പ്രവർത്തകർ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിൽ പെൺകുട്ടിയെകണ്ടെത്തിയത്. അമ്മ ശകാരിച്ചതിനെത്തുടർന്നാണ് അസം സ്വദേശിയയായ പെൺകുട്ടി വീട് വിട്ടിറങ്ങിയത്.