Sarpa Mobile app : സർക്കാരിന്റെ ന്യൂ വിഷപ്പാമ്പ് പിടുത്തം, വിവരങ്ങളും സഹായവുമായി ഉഷാറാണ് സർപ്പ മൊബൈൽ ആപ്പ്

The government introduced the Sarpa Mobile app : മറ്റ് വന്യജീവികൾ മൂലമുള്ള സംഘർഷങ്ങൾ കൂടി റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമാവുന്ന പരിഷ്‌കാരങ്ങളാണ് ഇതിൽ ഇപ്പോൾ വരുത്തിയിരിക്കുന്നത്. ആന്റിവെനം ഉൽപ്പാദന-വിതരണത്തോടൊപ്പം ജനങ്ങളിൽ ബോധവത്കരണം കൂടി ആപ്പിലൂടെ നടത്തുന്നുണ്ട്

Sarpa Mobile app : സർക്കാരിന്റെ ന്യൂ വിഷപ്പാമ്പ് പിടുത്തം, വിവരങ്ങളും സഹായവുമായി ഉഷാറാണ് സർപ്പ മൊബൈൽ ആപ്പ്

Sarpa App

Published: 

07 Jun 2025 18:07 PM

തിരുവനന്തപുരം: വിഷപ്പാമ്പുകളെപ്പറ്റി എല്ലാ വിവരങ്ങളും അറിയാനും അറിയിക്കാനുമായി ഒരു ആപ്പ് ഉണ്ടെന്ന് എത്രപേർക്ക് അറിയാം. എന്നാൽ അങ്ങനെ ഒന്നുണ്ട്. സർക്കാർ പുറത്തിറക്കിയ സർപ്പ മൊബൈൽ (സ്‌നേക് അവയർനസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്) ആപ്പ് ആണിത്. പാമ്പുകളുടെ സംരക്ഷണത്തിനും വിഷപാമ്പുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ആവിഷ്‌കരിച്ചതാണ് ഇത്.

പരിശീലനം സിദ്ധിച്ച അംഗീകൃത സ്‌നേക്ക് റെസ്‌ക്യുവർമാരുടെ സഹായത്തോടെ മനുഷ്യവാസമേഖലയിൽ നിന്നും പാമ്പുകളെ ശാസ്ത്രീയമായ പിടികൂടുന്ന മാർ​ഗ് നിർദ്ദേശങ്ങൽ 2020ൽ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് SARPA ടീമിന്റെ പ്രവർത്തനം ആരംഭിച്ചത്. ആപ്പിന്റെ പ്രവർത്തനവും ഇതിനനുബന്ധമായാണ് ഉള്ളത്. ഇപ്പോൾ ചില മാറ്റങ്ങൽ വരുത്തി ആപ്പ് പ്രവർത്തനം വിപുലീകരിച്ചിരിക്കുകയാണ്.

മറ്റ് വന്യജീവികൾ മൂലമുള്ള സംഘർഷങ്ങൾ കൂടി റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമാവുന്ന പരിഷ്‌കാരങ്ങളാണ് ഇതിൽ ഇപ്പോൾ വരുത്തിയിരിക്കുന്നത്. ആന്റിവെനം ഉൽപ്പാദന-വിതരണത്തോടൊപ്പം ജനങ്ങളിൽ ബോധവത്കരണം കൂടി ആപ്പിലൂടെ നടത്തുന്നുണ്ട്. പാമ്പ് വിഷബാധ ജീവഹാനിരഹിത കേരളം എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വനംവകുപ്പ് അദികൃതർ വ്യക്തമാക്കി. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉരഗ പരിശോധനയും സർപ്പ ആപ്പ് വഴി സാധ്യമാക്കിയിരുന്നത് വാർത്തയായിരുന്നു.

Also read – ദിയ വധഭീഷണി വരെ മുഴക്കി, ജാതി പറഞ്ഞും മറ്റും അധിക്ഷേപിച്ചു – പരാതിക്കാരായ ജിവനക്കാർ

സേവനങ്ങൾ

 

കേരളത്തിലെ 10-ഓളം പാമ്പുകൾ മാത്രമാണ് അപകടകാരികൾ. കേരളത്തിൽ 120-ലധികവും ഇന്ത്യയിൽ 340-ലധികവും വ്യത്യസ്ത പാമ്പു വർഗ്ഗങ്ങൾ ഉണ്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഇവയെല്ലാം തന്നെ 1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നവയാണ്. സർപ്പ ആപ്പ് പ്രവർത്തനം ആരംഭിച്ച ശേഷം പാമ്പുകടിയേറ്റുള്ള മരണ നിരക്ക് വൻതോതിൽ കുറയ്ക്കാനായിട്ടുണ്ടെന്നാണ് വിവരം. സഹായങ്ങൾക്കും അന്വേഷണങ്ങൾക്കും വനംവകുപ്പിന്റെ ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാം. കൂടാതെ 1800 425 4733 എന്ന നമ്പറിലും വിളിക്കാം. പാമ്പുകളെ പിടികൂടാൻ ലൈസൻസുള്ള 3072 ത്തോളം വോളന്റിയർമാർ സർപ്പ ആപ്പിനു കീഴിലുണ്ട് എന്നാണ് വിവരം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്