‘ഞങ്ങൾക്ക് അ‌തിന്റെ സയന്റിഫിക് സപ്പോർട്ടുണ്ട്’, പെട്രോളിൽ കാലക്രമേണ എഥനോൾ വർധിപ്പിക്കും: ​സുരേഷ് ഗോപി

Suresh Gopi responds to E20 petrol testing: പെട്രോൾ ഉൽപ്പന്നങ്ങളിൽ അനുവദനീയമായ പരിധിയിലും അധികമായി എഥനോൾ കലർത്തി വിൽക്കുന്നുണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്ന് കേരളത്തിലെ പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ട വിഷയത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി. ഇക്കാര്യത്തിൽ തങ്ങൾക്ക് ശാസ്ത്രീയ പിന്തുണയുണ്ടെന്നും കാലക്രമേണ അ‌ളവ് ഇനിയും വർധിപ്പിക്കുമെന്നും അ‌ദ്ദേഹം പ്രതികരിച്ചു.

ഞങ്ങൾക്ക് അ‌തിന്റെ സയന്റിഫിക് സപ്പോർട്ടുണ്ട്, പെട്രോളിൽ കാലക്രമേണ എഥനോൾ വർധിപ്പിക്കും: ​സുരേഷ് ഗോപി

Suresh Gopi Responds To E20 Petrol Testing

Published: 

08 Nov 2026 | 11:45 AM

തൃശൂർ: ഇ20 പെട്രോളുമായി ബന്ധപ്പെട്ട വിവാദങ്ങളും പരിശോധനയും സംസ്ഥാനത്തും ചൂടുപിടിച്ചതോടെ വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. പെട്രോൾ ഉൽപ്പന്നങ്ങളിൽ അനുവദനീയമായ പരിധിയിലും അധികമായി എഥനോൾ കലർത്തി വിൽക്കുന്നുണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്ന് കേരളത്തിലെ പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. കർണാടകയിൽ നടത്തിയ പരിശോധനയിൽ അ‌ളവിലധികം എഥനോൾ പെട്രോളിൽ കണ്ടെത്തി എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കേരളത്തിലും പരാതി ശക്തമാകുകയും പരിശോധനയ്ക്ക് ഉത്തരവിടുകയും ചെയ്തിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോൾ, ഇക്കാര്യത്തിൽ തങ്ങൾക്ക് ശാസ്ത്രീയ പിന്തുണയുണ്ട് എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയിരിക്കുന്നത്.

നിലവിൽ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനാണ് അംഗീകാരം നൽകിയിരിക്കുന്നത്. കാലക്രമേണെ പെട്രോളിലെ എഥനോളിന്റെ അളവ് വർധിപ്പിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ‘കർണാടക സർക്കാരും കേരള സർക്കാരും പരിശോധന നടത്തട്ടെ. ഞങ്ങൾക്ക് അതിൽ സയന്റിഫിക് സപ്പോർട്ട് ഉണ്ട്. 20 ആണ് ഞങ്ങൾ അംഗീകരിച്ചിരിക്കുന്നത്. പക്ഷേ അ‌ത് വർധിപ്പിക്കും, കാലക്രമേണ” എന്നായിരുന്നു അ‌ദ്ദേഹത്തിന്റെ പ്രതികരണം.

Also Read: ബെംഗളൂരുവിൽ യാത്രക്കാർക്ക് ഇരട്ട തിരിച്ചടി; മെട്രോ വൈകും, വിമാനത്താവള റോഡിൽ 18 മാസത്തെ നിയന്ത്രണം

ശാസ്ത്രീയമായി സാധ്യതകൾ പരിശോധിച്ചശേഷമാണ് ഇത് ചെയ്യുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു. ” ചുമ്മാ രാഷ്ട്രീയത്തിന് വേണ്ടി അ‌വിടെയും ഇവിടെയുമിരുന്നു കുത്തിത്തിരുപ്പ് സാങ്കേതികതയിലൂടെ നടത്തിയാൽ, തുരങ്കം ആർക്ക് വീഴും എവിടൊക്കെ വീഴും എന്ന് നമുക്ക് കാണാം, അ‌ത്രേയുള്ളൂ” എന്ന് അ‌ദ്ദേഹം വ്യക്തമാക്കി.

അ‌തേസമയം കർണാടകയിൽ അമിതമായി എഥനോൾ ചേർത്തതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ, കേരളത്തിലും പമ്പുകളിൽ പരിശോധന നടത്താൻ മന്ത്രി അനൂപ് ജേക്കബ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രി വിഡി സതീശനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്ന് സാമ്പിൾ ശേഖരിച്ചാണ് പരിശോധന നടത്തുക. നേരത്തെ കർണാടകയിലെ ഏഴ് ജില്ലകളിൽനിന്ന് ശേഖരിച്ച സാമ്പിളുകളിൽ പല പമ്പുകളിലേയും പെട്രോളിൽ 30 ശതമാനത്തിലധികമായിരുന്നു എഥനോളിന്റെ അളവ്. എന്നാൽ സാമ്പിളുകൾ ശേഖരിച്ചതിലും പരിശോധിച്ചതിലും നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. ഇതിനുള്ള വിശദമായ മറുപടി ദീപാവലിക്ക് ശേഷം തിങ്കളാഴ്ച നൽകുമെന്നാണ് കർണാടക സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് അ‌റിയിച്ചിരിക്കുന്നത്.

English Summary

Union Minister of State for Petroleum Suresh Gopi has responded to the Kerala state government’s directive to conduct widespread inspections at petrol pumps across the state, following complaints that ethanol is being blended into petroleum products beyond the permitted limits. He stated that there is scientific backing for this practice and indicated that the proportion of ethanol would be increased further over time.

Loading...
Unable to load recommendations.
Follow Us
ആമസോൺ ദീപാവലി എഡിഷൻ സെയിൽ: വൺപ്ലസ് N6x 5ജി ഡീൽ
ദീപാവലി ദിനത്തിൽ ഭാഗ്യം തുണയ്ക്കുന്ന അഞ്ച് രാശികൾ!
സമ്പാദ്യം കോടികള്‍; ഷമിയുടെ ആസ്തി
രാത്രി നന്നായി ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി