Thiruvananthapuram KSRTC Bus Accident: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
Several injured in Mannanthala Accident: ഡ്രൈവര്‍മാരെ വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അരമണിക്കൂര്‍ എടുത്താണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്. പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

അപകടദൃശ്യങ്ങള്‍
KSRTC bus and lorry collided: തിരുവനന്തപുരം മണ്ണന്തല-മരുതൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍മാരടക്കമുള്ള ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചന. വട്ടപ്പാറ മരുതൂര്‍ പാലത്തിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പുറപ്പെട്ട ബസും, എതിരെ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. 26 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്കുണ്ടായി.
ഡ്രൈവര്‍മാരെ വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അരമണിക്കൂര്‍ എടുത്താണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്. പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രദേശത്തെ റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടകാരണം വ്യക്തമല്ല.
വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
അതേസമയം, കടയ്ക്കാവൂരില്‍ ഓട്ടോ മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിനി ജെ.പി. സഖി (12) ആണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന സഖിയുടെ അച്ഛനും, ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും, മറ്റൊരാള്‍ക്കും പരിക്കേറ്റു. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ഓട്ടോ മറിയുകയായിരുന്നു.
കടയ്ക്കാവൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഖി മാതാപിതാക്കള്‍ക്കൊപ്പം സ്‌കൂളിലെ പിടിഎ യോഗത്തിന് പോയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സഖിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.