Thiruvananthapuram Firing: തിരുവനന്തപുരം നഗരത്തെ നടുക്കി സ്ത്രീക്ക് നേരേ വെടിവെപ്പ്; പ്രതിയും യുവതി തന്നെ

കൊറിയർ നൽകാനുണ്ടെന്ന് പറഞ്ഞ് എത്തിയ യുവതി ഇത് കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് സിനിയോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് വിവരം. സിനി പേനയെടുക്കാനായി തിരിഞ്ഞപ്പോഴായിരുന്നു അക്രമി എയർപിസ്റ്റൾ ഉപയോഗിച്ച് ആക്രമിച്ചത്.

Thiruvananthapuram Firing: തിരുവനന്തപുരം നഗരത്തെ നടുക്കി സ്ത്രീക്ക് നേരേ വെടിവെപ്പ്; പ്രതിയും യുവതി തന്നെ

representational image

Published: 

28 Jul 2024 | 11:58 AM

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിക്കൊണ്ട് തിരുവനന്തപുരത്ത് സ്ത്രീക്ക് നേരേ വെടിവെപ്പ്. വഞ്ചിയൂർ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം നടന്നത്. പ്രതിയും യുവതി തന്നെയാണ് എന്നാണ് വിവരം. എയർപിസ്റ്റൾ ഉപയോഗിച്ചായിരുന്നു വെടിവയ്പ് നടത്തിയത്. സംഭവത്തിൽ പരിക്കേറ്റ സിനി എന്ന സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡൻസ് അസോസിയേഷനിലാണ് സിനി താമസിക്കുന്നത്. സിനിയുടെ വീട്ടിൽ വെച്ച് ഞായറാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം നടക്കുന്നത്. കൊറിയർ നൽകാനെന്ന് പറഞ്ഞാണ് പ്രതിയായ യുവതി വീട്ടിലെത്തിയത്.

തുടർന്ന വാതിൽ തുറന്ന സിനിക്ക് നേരേ യുവതി വെടിയുതിർത്തതെന്നാണ് വിവരം. മാസ്‌ക് ധരിച്ചെത്തിയതിനാൽ പ്രതിയായ യുവതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. യുവതി വെടിയുതിർത്ത ശേഷം ഓടിരക്ഷപ്പെടുകയും ചെയ്തു. സിനിയുടെ കൈക്കാണ് വെടിയേറ്റത്. പരിക്കേറ്റ ഉടൻ തന്നെ സിനിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞു.

ALSO READ – ലോട്ടറി ഫാൻസിന്റെ പ്രാർത്ഥന കേട്ട് സർക്കാർ; ഭാഗ്യക്കുറിവില തത്കാലം കൂടില്ല

കൊറിയർ നൽകാനുണ്ടെന്ന് പറഞ്ഞ് എത്തിയ യുവതി ഇത് കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് സിനിയോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് വിവരം. സിനി പേനയെടുക്കാനായി തിരിഞ്ഞപ്പോഴായിരുന്നു അക്രമി എയർപിസ്റ്റൾ ഉപയോഗിച്ച് ആക്രമിച്ചത്. കൈ കൊണ്ട് പെട്ടെന്ന് തടുക്കാൻ ശ്രമിച്ചതിനാൽ അധികം അപകടത്തിലേക്ക് പോയില്ല.

എന്നാലും സിനിയുടെ കൈയ്ക്ക് വെടിയേൽക്കുകയായിരുന്നു. പരിക്കേറ്റ സിനി കേന്ദ്രസർക്കാരിന്റെ എൻ.ആർ.എച്ച്.എം. ജീവനക്കാരിയാണ്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്