AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvonam Bumper 2025: തിരുവോണം ബമ്പര്‍ അടിച്ചാല്‍ വിവരം രഹസ്യമായി സൂക്ഷിക്കണോ? എഐയുടെ ഉപദേശം ഇങ്ങനെ

Thiruvonam Bumper 2025 Draw To Be Held On 27th September 2025: മുന്‍ കാലങ്ങളില്‍ ബമ്പറടിച്ച വിവരം നാട്ടില്‍ പാട്ടായത് പല ഭാഗ്യശാലികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യമാണ് പലരെയും ആശയക്കുഴപ്പത്തിലാക്കുന്നത്. 2022ലെ വിജയിയായ അനൂപടക്കമുള്ള ഭാഗ്യശാലികള്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവരാണ്

Thiruvonam Bumper 2025: തിരുവോണം ബമ്പര്‍ അടിച്ചാല്‍ വിവരം രഹസ്യമായി സൂക്ഷിക്കണോ? എഐയുടെ ഉപദേശം ഇങ്ങനെ
Thiruvonam Bumper 2025Image Credit source: statelottery.kerala.gov.in
jayadevan-am
Jayadevan AM | Updated On: 26 Sep 2025 17:20 PM

Thiruvonam Bumper 2025 Important Tings To Know: ഭാഗ്യാന്വേഷികള്‍ കാത്തിരിക്കുന്ന തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഒക്ടോബര്‍ നാലിന്‌ നടക്കും. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 20 പേര്‍ക്ക് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനമായി ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ഇതും 20 പേര്‍ക്ക് വീതം ലഭിക്കും. അഞ്ച് ലക്ഷം മുതല്‍ 500 രൂപ വരെ മറ്റ് സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റിന്റെ വിലയെങ്കിലും വില്‍പനയെ അതൊന്നും ബാധിച്ചിട്ടില്ല. പതിവുപോലെ പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ വില്‍പന പൊടിപൊടിച്ചു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളായതാണ് പ്രധാന കാരണം. മലയാളികള്‍ക്ക് പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ബമ്പറെടുക്കുന്നുണ്ട്.

നാളെ നറുക്കെടുക്കുന്നതുവരെ ബമ്പറെടുത്തവരെല്ലാം മനസില്‍ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടും. കടം വീട്ടുന്നതും, പുതിയ വീട് പണിയുന്നതും, വാഹനങ്ങള്‍ വാങ്ങുന്നതും, നിക്ഷേപദ്ധതികളുമടക്കം മനസിലൂടെ വന്നുപോകും. എന്നാല്‍, ഇതോടൊപ്പം ചിലരുടെയെങ്കിലും മനസില്‍ വരുന്ന ഒരു ചോദ്യമുണ്ട്. ബമ്പറടിച്ചാല്‍ അക്കാര്യം പരസ്യമാക്കിയാല്‍ കുഴപ്പമാകുമോയെന്ന ചോദ്യം !

മുന്‍ കാലങ്ങളില്‍ ബമ്പറടിച്ച വിവരം നാട്ടില്‍ പാട്ടായത് പല ഭാഗ്യശാലികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യമാണ് പലരെയും ആശയക്കുഴപ്പത്തിലാക്കുന്നത്. 2022ലെ വിജയിയായ അനൂപടക്കമുള്ള ഭാഗ്യശാലികള്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവരാണ്.

ബന്ധുക്കള്‍ പോലും ശത്രുക്കളാകുമെന്നാണ് മുന്‍ ഭാഗ്യശാലികള്‍ പറയുന്നത്. പലരും സഹായം ചോദിച്ചെത്തും. എല്ലാവരെയും സഹായിക്കാനാകില്ല. അതോടെ ശത്രുക്കള്‍ പെരുകും. ശാപവാക്കുകള്‍ കേള്‍ക്കേണ്ടി വരും. ഇതൊക്കെയാണ് മുന്‍ ഭാഗ്യശാലികളുടെ അനുഭവം. ഇത് മാത്രമല്ല, പണം വിനിയോഗിക്കാന്‍ വമ്പന്‍ പദ്ധതികള്‍ പരിചയപ്പെടുത്താന്‍ പലരുമെത്തിയേക്കാം. സിനിമാ നിര്‍മ്മാണം അടക്കമുള്ള ആശയങ്ങള്‍ അവര്‍ പരിചയപ്പെടുത്തിയേക്കാം. വിശ്വസീനയമെന്ന് തോന്നിക്കുന്ന വമ്പന്‍ വാഗ്ദാനങ്ങളുടെ പിന്നിലെ ചതിക്കുഴി മനസിലാക്കാതെ അതില്‍ വീണുപോയാല്‍ പിന്നീട് അതോര്‍ത്ത് ദുഃഖിച്ചിട്ട് കാര്യമില്ല.

ബമ്പറടിച്ചാല്‍ അക്കാര്യം രഹസ്യമായി വയ്ക്കണോ എന്ന ചോദ്യം എഐ പ്ലാറ്റ്‌ഫോമുകളോടും ചോദിച്ചു. ചാറ്റ്ജിപിടി, മെറ്റ എഐ, പെര്‍പ്ലെസിറ്റി, ജെമിനി തുടങ്ങിയ എഐ പ്ലാറ്റ്‌ഫോമുകള്‍ നല്‍കിയ മറുപടി നോക്കാം.

ചാറ്റ്ജിപിടി

ഒരു ബമ്പർ സമ്മാനം നേടുന്നത് ജീവിതത്തെ മാറ്റിമറിച്ചേക്കാം. അത് രഹസ്യമായി സൂക്ഷിക്കുന്നത് ഒരു ബുദ്ധിപരമായ നീക്കമാണ്. സ്വകാര്യതയ്ക്കും, സുരക്ഷയ്ക്കും, സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനും, ആസൂത്രണം ചെയ്യാന്‍ സമയം ലഭിക്കുന്നതിനുമടക്കം ഇത് ഉപകാരപ്പെടും.

പെര്‍പ്ലെസിറ്റി

ബമ്പർ ലോട്ടറി നേടിയാൽ അത് രഹസ്യമായി സൂക്ഷിക്കുന്നതാണ് പൊതുവെ ഉചിതം. അത്തരം വാർത്തകൾ വെളിപ്പെടുത്തുമ്പോൾ പലപ്പോഴും ഉണ്ടാകുന്ന അപകടസാധ്യതകളും സമ്മർദ്ദങ്ങളുമാണ് കാരണം.

മെറ്റ എഐ

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നിങ്ങളുടേതാണ്. എങ്കിലും ചില കാര്യങ്ങള്‍ പരിഗണിക്കണം. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറയുന്നത് അവര്‍ക്ക് സന്തോഷമുണ്ടാക്കിയേക്കാം. വിജയം സ്വകാര്യമായി സൂക്ഷിക്കുന്നത് അനാവശ്യ ശ്രദ്ധയോ സാധ്യതയുള്ള തട്ടിപ്പുകളോ ഒഴിവാക്കാൻ സഹായിക്കും. ആത്യന്തികമായി, വിജയം രഹസ്യമായി സൂക്ഷിക്കണോ അതോ മറ്റുള്ളവരുമായി പങ്കിടണോ എന്നത് നിങ്ങളുടെ തീരുമാനമാണ്.

Also Read: Onam Bumper 2025: ഓണം ബമ്പറടിച്ചു, പക്ഷെ പ്രായപൂര്‍ത്തിയായിട്ടില്ല അല്ലേ? ചെയ്യേണ്ടത് ഇത്രമാത്രം

ജെമിനി

കഴിയുന്നത്ര കാലം അത് രഹസ്യമായി സൂക്ഷിക്കുക എന്നതായിരിക്കും സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. അപൂര്‍വമായ കേസുകളില്‍ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയവ വരെ സംഭവിക്കാം. പിരിമുറുക്കം, നീരസം തുടങ്ങിയവയ്ക്കും സാധ്യതകളുണ്ട്.

എന്തു ചെയ്യണം?

ബമ്പര്‍ നേടിയാല്‍ അക്കാര്യം പരസ്യമാക്കണോ, രഹസ്യമാക്കണോ എന്നത് വിജയിയുടെ മാത്രം തീരുമാനമാണ്. ഇതിനെക്കുറിച്ച് പലവട്ടം ചിന്തിച്ച് മാത്രം തീരുമാനമെടുക്കുക. ബാങ്കില്‍ ടിക്കറ്റ് കൈമാറുന്നതു വരെ രഹസ്യമായി സൂക്ഷിക്കുന്നതാകും ഉചിതം

നിരാകരണം

വിവിധ എഐ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനമാണിത്. ഇതിലെ ഒരു അവകാശവാദവും ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല

തിരുവോണം ബമ്പറിന്റെ പ്രകാശനം