Thodupuzha Biju Joseph Death: ഷൂ ലേസുകൊണ്ട് കൈകൾ ബന്ധിച്ചു, മുഖത്തും തലയിലും പരിക്ക്; ബിജു ജോസഫ് ഇരയായത് ക്രൂര മർദനത്തിന്

Thodupuzha Biju Joseph Death Case: പ്രതികൾ ബിജുവിനെ തട്ടികൊണ്ട് പോകാൻ ഉപയോഗിച്ച വാഹനം പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജുവിന്റെ ഇരുചക്ര വാഹനവും കാണാതായിട്ടുണ്ട്. ഇതും പ്രതികൾ കടത്തികൊണ്ടു പോയതായാണ് സംശയം.

Thodupuzha Biju Joseph Death: ഷൂ ലേസുകൊണ്ട് കൈകൾ ബന്ധിച്ചു, മുഖത്തും തലയിലും പരിക്ക്; ബിജു ജോസഫ് ഇരയായത് ക്രൂര മർദനത്തിന്

പ്രതീകാത്മക ചിത്രം

Published: 

23 Mar 2025 | 06:22 AM

കോട്ടയം: തൊടുപുഴ ബിജു ജോസഫിന്റെ കൊലപാതക കേസിലെ (Biju Joseph Death Case) പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട ബിജുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് രാവിലെ ആരംഭിക്കും. അതേസമയം ബിജു ക്രൂരമായ മർദ്ദനത്തിന് ഇരയായതായി പോലീസിൻ്റെ ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തി. ബിജുവിൻ്റെ മുഖത്തിനും തലയിലും പരിക്കേറ്റിട്ടുണ്ട്. കൂടാതെ ഷൂ ലേസുകൊണ്ട് കൈകൾ ബന്ധിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

ക്രൂരമായ മർദ്ദനത്തെ തുടർന്ന് ബിജു രക്തം ഛർദ്ദിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പ്രതികൾ ബിജുവിനെ തട്ടികൊണ്ട് പോകാൻ ഉപയോഗിച്ച വാഹനം പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജുവിന്റെ ഇരുചക്ര വാഹനവും കാണാതായിട്ടുണ്ട്. ഇതും പ്രതികൾ കടത്തികൊണ്ടു പോയതായാണ് സംശയം. സംഭവത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനായി പോലീസ് പരിശോധന ആരംഭിച്ചു.

ബിജു ജോസഫ് കൊലപാതകത്തിലെ മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായിരുന്ന ജോമോനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ നാല് പ്രതികളാണ് നിലവിലുള്ളത്. ജോമോനാണ് ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതെന്നാണ് പ്രതികൾ നൽകിയ മൊഴി.

ബിജുവും ജോമോനും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതലാണ് ബിജു ജോസഫിനെ കാണാനില്ലെന്ന കാര്യം അറിയുന്നത്. ഇന്നലെയാണ് ബന്ധുക്കൾ ബിജുവിനെ കാണ്മാനില്ലെന്ന് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം ​ഗോഡൗണിൽ കണ്ടെത്തിയത്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്