Family Found Dead:കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; അമ്മയുടെ മൃതദേഹം പുതപ്പു കൊണ്ട് മൂടി പൂക്കൾ വിതറിയ നിലയിൽ, സഹോദരിയെ വിവരമറിയിക്കണമെന്ന് കുറിപ്പ്

GST Additional Commissioner and Family Death: മൃതദേ​ഹത്തതിന് സമീപത്ത് നിന്ന് ഹിന്ദിയിൽ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തി. സഹോദരിയുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന.

Family Found Dead:കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; അമ്മയുടെ മൃതദേഹം പുതപ്പു കൊണ്ട് മൂടി പൂക്കൾ വിതറിയ നിലയിൽ, സഹോദരിയെ വിവരമറിയിക്കണമെന്ന് കുറിപ്പ്

Family Found Dead

Published: 

21 Feb 2025 06:34 AM

കൊച്ചി: കാക്കനാട് കസ്റ്റംസ് കോട്ടേഴ്സിനകത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിഎസ്ടി അഡീഷണൽ കമ്മീഷണറുടേയും കുടുംബത്തിന്റേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കച്ചേരിപ്പടിയിലുള്ള സെൻട്രൽ ടാക്സ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ഓഫിസിലെ അഡീഷനൽ കമ്മിഷണറായ ജാർഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, ഇവരുടെ അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണ് വ്യാഴാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൂട്ട ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്. മൃതദേ​ഹത്തതിന് സമീപത്ത് നിന്ന് ഹിന്ദിയിൽ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തി. സഹോദരിയുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന.

മനീഷ് വിജയ്‍‌യുടെ മൃതദേ​ഗം ഹാളിനോട് ചേർന്നുള്ള മുറിയിലും സഹോദരി ശാലിനിയുടേത് വീടിന്റെ പിന്‍ഭാഗത്തെ മുറിയിലും തൂങ്ങിയ നിലയിലുമായിരുന്നു. അമ്മ ശകുന്തളയുടെ മൃതദേഹം മറ്റൊരു മുറിയിൽ പുതപ്പു കൊണ്ട് മൂടി പൂക്കൾ വർ‍ഷിച്ച നിലയിലായിരുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കൾ ജീവനൊടുക്കിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് 4–5 ദിവസത്തെയെങ്കിലും പഴക്കം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

Also Read:കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി

ഒരാഴ്ചയായി മനീഷ് ഓഫീസിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് ദുർ​ഗന്ധം വമിച്ചിരുന്നു. ആദ്യം മനീഷിന്റെയും സഹോദരിയുടെയും മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്. പിന്നീട് വീടിനകത്ത് പ്രവേശിച്ചപ്പോഴാണ് അമ്മ ശകുന്തളയുടെ മൃതദേഹവും കണ്ടെത്തിയത്. ഒന്നര വർഷം മുൻപാണ് മനീഷ് കൊച്ചിയിലേക്ക് സ്ഥലം മാറിയെത്തിയത്. അമ്മയും സഹോദരിയും എത്തിയത് നാലു മാസം മുൻപാണ്.

കഴിഞ്ഞ വർഷമാണ് സഹോദരി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസ്സായത്. ഇവർ അവിടെ ജോലിയിൽ പ്രവേശിച്ചതായാണ് വിവരം. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തികമായി പ്രശ്നങ്ങളൊന്നും ഈ കുടുംബത്തെ അലട്ടിയിരുന്നില്ലെന്നാണ് പറയുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്