Palakkad Drown: പാലക്കാട് മൂന്ന് കുട്ടികള്‍ കുളത്തിൽ മുങ്ങി മരിച്ചു

Three Siblings Drowned: തുടിക്കോട് ആദിവാസി ഉന്നതിയിലെ പ്രകാശന്റെ മക്കളായ പ്രദീപ് (5), പ്രതീഷ് (3), പ്രകാശൻ്റെ സഹോദരിയുടെ മകൾ രാധിക (9) എന്നിവരാണ് മരിച്ചത്.

Palakkad Drown: പാലക്കാട് മൂന്ന് കുട്ടികള്‍ കുളത്തിൽ മുങ്ങി മരിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

29 Apr 2025 20:17 PM

പാലക്കാട്: മീൻവല്ലം തുടിക്കോട് ആദിവാസി കോളനിയിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. സഹോദരങ്ങളടക്കം മൂന്ന് കുട്ടികളാണ് മരിച്ചത്. തുടിക്കോട് ആദിവാസി ഉന്നതിയിലെ പ്രകാശിൻ്റെയും അനിതയുടെയും മക്കളായ പ്രദീപ് (5), പ്രതീഷ് (3), പ്രകാശൻ്റെ സഹോദരിയുടെ മകൾ രാധിക (9) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വീടിന്റെ 200 മീറ്റർ അടുത്തുള്ള ചിറയിൽ വീണാണ് കുട്ടികൾ മരണപ്പെട്ടത്. ആളുകൾ അധികം കടന്നുച്ചെല്ലാത്ത ചിറയിൽ കുട്ടികൾ കളിക്കുകയായിരുന്നു. തുടർന്ന് കുട്ടികളെ അന്വേഷിച്ചെത്തിയ ബന്ധുകളാണ് ചിറയിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്.

Also Read:വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴയും കാറ്റും;സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

ഉടൻ തന്നെ കുട്ടികളെ സമീപത്തെ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെയാണ് കുട്ടികള്‍ കുളത്തില്‍ വീണതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും