AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thrissur Bank Robbery: കൊള്ളയടിച്ചത് ‘പഠിച്ച കള്ളന്‍’; പ്രതി ബാങ്കിനെക്കുറിച്ച് കൃത്യമായി അറിയാവുന്നയാള്‍ ? സിസിടിവി ദൃശ്യങ്ങള്‍ പിടിവള്ളിയാകുമെന്ന് പ്രതീക്ഷ

Thrissur Federal Bank Robbery case Follow up: പ്രതി ഹിന്ദിയാണ് സംസാരിച്ചതെങ്കിലും, അത് തന്ത്രമായിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. പ്രത്യേക സംഘം അന്വേഷണം നടത്തുന്നു. ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കൗണ്ടറില്‍ 47 ലക്ഷം രൂപയുണ്ടായിരുന്നു. അഞ്ച് ലക്ഷം രൂപ വീതം വരുന്ന മൂന്ന് കെട്ടുകളാണ് പ്രതിയെടുത്തത്. സ്‌കൂട്ടറില്‍ കയറിയാണ് പ്രതി രക്ഷപ്പെട്ടത്.

Thrissur Bank Robbery: കൊള്ളയടിച്ചത് ‘പഠിച്ച കള്ളന്‍’; പ്രതി ബാങ്കിനെക്കുറിച്ച് കൃത്യമായി അറിയാവുന്നയാള്‍ ? സിസിടിവി ദൃശ്യങ്ങള്‍ പിടിവള്ളിയാകുമെന്ന് പ്രതീക്ഷ
സിസിടിവി ദൃശ്യം Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Edited By: Arun Nair | Updated On: 15 Feb 2025 | 10:28 AM

തൃശൂര്‍: ചാലക്കുടി ബാങ്ക് കവര്‍ച്ചക്കേസിലെ പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.  പോട്ടയില്‍ പട്ടാപ്പകല്‍ ഫെഡറല്‍ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവര്‍ന്ന പ്രതി തൃശൂര്‍ ജില്ല വിട്ടതായാണ് നിഗമനം. ആലുവ, അങ്കമാലി, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. അങ്കമാലിയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ചിത്രം പതിഞ്ഞതായി സൂചനയുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ സഹായകരമായാൽ പ്രതി ഉടന്‍ പിടിയിലാകുമെന്ന് പോലീസ് വിലയിരുത്തുന്നു. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ സഞ്ചാരപാതയെക്കുറിച്ച് സൂചനയുണ്ടെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ പറഞ്ഞു.

പ്രതി ഹിന്ദിയാണ് സംസാരിച്ചതെങ്കിലും, അത് തന്ത്രമായിരിക്കാമെന്നും ബാങ്കിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന ആളാകാം കവര്‍ച്ചയ്ക്ക് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. പ്രത്യേക സംഘത്തിനാണ് കേസിൻ്റെ ചുമതല. അന്വേഷണ സംഘം ബാങ്ക് ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ക്യാഷ് കൗണ്ടറില്‍ 47 ലക്ഷം രൂപയുണ്ടായിരുന്നു. ഇതില്‍ അഞ്ച് ലക്ഷം രൂപ വീതം വരുന്ന മൂന്ന് കെട്ടുകളാണ് പ്രതിയെടുത്തത്. കവര്‍ച്ചയ്ക്ക് ശേഷം സ്‌കൂട്ടറില്‍ കയറിയാണ് പ്രതി രക്ഷപ്പെട്ടത്.

Read Also :  ചാലക്കുടി ബാങ്ക് കൊള്ള: 45 ലക്ഷത്തിൽ നിന്ന് എടുത്തത് 15 ലക്ഷം, മോഷ്ടാവ് കൊച്ചിയിലേക്ക്?

ആസൂത്രിതമായ കവർച്ച

കവര്‍ച്ച സമയം എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്. ഉച്ചഭക്ഷണസമയമാണ് പ്രതി കവര്‍ച്ചയ്ക്ക് തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയമാണ്. രണ്ട് മുതല്‍ രണ്ടര വരെയാണ് ഉച്ചഭക്ഷണത്തിനുള്ള ഇടവേള. 2.12-ഓടെയാണ് പ്രതി ബാങ്കിലേക്ക് കടന്നത്. ഇതെല്ലാം പ്രതി ബാങ്കിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന ആളാണെന്നുള്ള സംശയങ്ങള്‍ക്ക് ബലം പകരുന്നു.

ഹെല്‍മറ്റും, ജാക്കറ്റും, മാസ്‌കും, കയ്യുറയും ധരിച്ചിരുന്നു. ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കിയതിന് ശേഷം കസേര ഉപയോഗിച്ച് കൗണ്ടറിന്റെ ഗ്ലാസ് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.  എന്നാൽ ഇയാളുടെ കയ്യിലുണ്ടായിരുന്നത് അടുക്കളയിൽ ഉപയോഗിക്കുന്ന വിധത്തിലുള്ള കറിക്കത്തിയാണെന്ന് ജീവനക്കാർ പറഞ്ഞതായി മലയാള മനോരമ പത്രം റിപ്പോർട്ട് ചെയ്യുന്നു. കവര്‍ച്ചയ്ക്ക് ശേഷം പോട്ട സിഗ്നലിന്റെ ഭാഗത്തേക്കാണ് പ്രതി രക്ഷപ്പെട്ടത്. എന്നാല്‍ പിന്നീട് പ്രധാനപാതയില്‍ നിന്ന് ഇടറോഡ് വഴി മോഷ്ടാവ് രക്ഷപ്പെട്ടിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം മോഷണത്തിന് പിന്നിൽ സുരക്ഷാ വീഴ്ച സംശയിക്കാൻ കഴിയില്ലെന്ന് ഫെഡറൽ ബാങ്ക് സിഇഒ വ്യക്തമാക്കി.