Thrissur Lok Sabha Election Results 2024: തൃശ്ശൂർ സുരേഷ് ഗോപി തന്നെ എടുത്തു, വൻ ഭൂരിപക്ഷത്തിൽ വിജയം

Thrissur Lok Sabha Election Results 2024: ഏകപക്ഷീയമായ വിജയമാണ് തൃശ്സൂരിലേതെന്ന് പറയാൻ സാധിക്കും. ഏക്സിറ്റ് പോളുകളുടെ എല്ലാം പ്രവചനം സുരേഷ് ഗോപിക്ക് അനുകൂലമായിരുന്നു

Thrissur Lok Sabha Election Results 2024: തൃശ്ശൂർ സുരേഷ് ഗോപി തന്നെ എടുത്തു, വൻ ഭൂരിപക്ഷത്തിൽ വിജയം

Thrissur-Lok-Sabha-Elections 2024

Updated On: 

04 Jun 2024 | 05:24 PM

തൃശ്ശൂർ: ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ അങ്ങ് എടുക്കുക തന്നെ ചെയ്തു. വൻ ഭൂരിപക്ഷത്തിലാണ് തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയം. 74686  (തിരഞ്ഞെടുപ്പ് കമ്മീൻ്റെ വെബ്സൈറ്റിലെ കണക്ക്) ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറാണ് രണ്ടാം സ്ഥാനത്ത് .  നാല് ലക്ഷത്തിലേറെ വോട്ടാണ് സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ ആകെ ലഭിച്ചത്

ഒരു തവണ നിയമസഭയിലേക്കും, ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിട്ടും മൂന്നാം തവണ സുരേഷ് ഗോപി വിജയം ഉറപ്പിക്കുകയായിരുന്നു.

ഏകപക്ഷീയമായ വിജയമാണ് തൃശ്സൂരിലേതെന്ന് പറയാൻ സാധിക്കും. ഏക്സിറ്റ് പോളുകളുടെ എല്ലാം പ്രവചനം സുരേഷ് ഗോപിക്ക് അനുകൂലമായിരുന്നു. എല്ലാ ദേശിയ മാധ്യമങ്ങളും പറഞ്ഞ കേരളത്തിലെ സീറ്റുകളിലൊന്ന് തൃശ്ശൂരിലായിരുന്നു.

ALSO READ: Thrissur Lok Sabha Election Results 2024: തൃശ്ശൂരിലെ യഥാർത്ഥ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു- സുരേഷ് ഗോപി

ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശ്ശൂർ, നാട്ടിക, ഇരിഞ്ഞാലക്കുട, പുതുക്കാട് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേരുന്ന തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ  ഏഴിലും ഭരണം സിപിഎമ്മിൻ്റെ കയ്യിലാണെങ്കിലും 2019-ലെ തിരഞ്ഞെടുപ്പിൽ ടിഎൻ പ്രതാപൻ 415,089 വോട്ടിനാണ് തൃശ്ശൂരിൽ നിന്നും വിജയിച്ചത്.

2019-ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനാത്തായ സുരേഷ് ഗോപി നേടിയത് 293,822 വോട്ടായിരുന്നു. സിപിഐയുടെ രാജാജി മാത്യു തോമസ് അന്ന് 321,456 വോട്ടാണ് നേടിയത്.  2014-ൽ സിഎൻ ജയദേവനാണ് തൃശ്ശൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് 389,209 വോട്ടാണ് അന്ന് ജയദേവൻ നേടിയത്.  2009-ൽ കോൺഗ്രസ്സിൻ്റെ പിസി ചാക്കോയും 2004-ൽ സിപിഐയുടെ സികെ ചന്ദ്രപ്പനുമാണ് വിജയിച്ചത്.

ALSO READ: Thrissur Election Exit Poll 2024: തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വിജയമോ? എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

തിരിച്ചടിച്ചത് എന്ത്

കരുവന്നൂർ വിഷയം തൃശ്ശൂരിൽ എൽഡിഎഫിന് തിരിച്ചടിയാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു ഇതാണോ തൃശ്സൂരിൽ വിനയായയത് എന്ന് ഇനി പാർട്ടി തന്നെ പരിശോധിക്കേണ്ടി വരും.  ഏഴ് നിയമസഭാ മണ്ഡലങ്ങൾ കയ്യിലുണ്ടായിട്ടും ലോക്സഭാ മണ്ഡലം കൈ വിട്ടു പോയത് എൽഡിഎഫ് കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

തൃശ്ശൂരിലേക്ക്

തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റർ മുഖേന സുരേഷ് ഗോപി തൃശ്സൂൂരിലേക്ക് പോകുമെന്നാണ് വിവരം. ഇതിനായുള്ള ഒരുക്കങ്ങൾ ഒരു ഭാഗത്ത് നടക്കുന്നുണ്ട്.  അതേസമയം വിജയത്തിൽ ദൈവങ്ങൾക്ക് സമർപ്പിക്കുന്നതായും തൃശ്ശൂരിലെ യഥാർത്ഥ മതേതരരാണ് തന്നെ ജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്