AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thrissur Firecracker blast Live Updates : വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം; സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Thrissur Pooram firecracker Unit Blast in Mundathikode Live Updates : തൃശൂരിലെ മുണ്ടത്തിക്കോട്ടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രകൾ സൂക്ഷിച്ച പുരയിലാണ് പൊട്ടിത്തെറിയുണ്ടായത്. 40തോളം തൊഴിലാളികളാണ് വെടിപ്പുരയിലുണ്ടായിരുന്നതെന്നാണ് പ്രദേശവാസികൾ അറിയിക്കുന്നത്. തൊഴിലാളികൾ എല്ലാവരും മലയാളികളാണെന്നാണ് റിപ്പോർട്ട്

Jenish Thomas
Jenish Thomas | Updated On: 22 Apr 2026 | 02:50 PM
Thrissur Firecracker blast Live Updates : വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം; സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
Thrissur Pooram Blast Live Update

Thrissur Pooram firecracker Blast Live Updates : തൃശൂർ പൂരത്തിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന വെടിപുരയിൽ സ്ഫോടനം. നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച മുണ്ടത്തിക്കോടുള്ള വെടിപുരയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. 40തോളം ജീവനക്കാരണ് വെടിപുരയിൽ ഉണ്ടായരിരുന്നത്. എല്ലാവരും മലയാളികളാണെന്ന് പ്രദേശവാസികൾ അറിയിക്കുന്നത്.

LIVE NEWS & UPDATES

The liveblog has ended.
  • 22 Apr 2026 11:51 AM (IST)

    14 ലക്ഷം സഹായധനം

    മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുചെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപയുമാണ് വിതരണം ചെയ്യുക. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും നിര്‍ദേശം നല്‍കി.

  • 22 Apr 2026 10:55 AM (IST)

    അപകടസ്ഥലത്ത് ഉണ്ടായിരുന്നത് 32 പേര്‍

    അപകടസ്ഥലത്ത് ഉണ്ടായിരുന്നു 32 പേരെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. വെടിക്കെട്ടുപുര സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

     

  • 22 Apr 2026 10:07 AM (IST)

    തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ

    തൃശ്ശൂർ പൂരം സംബന്ധിച്ച് തീരുമാനം നാളെ. യോ​ഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകിയതായും ദേവസ്വം, ജില്ലാ ഭരണകൂട യോഗം നാളെ രാവിലെ 10.30ന് നടക്കുമെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ അറിയിച്ചു.

  • 22 Apr 2026 09:44 AM (IST)

    സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ച് സുരേഷ് ഗോപി

    മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം ഉണ്ടായ സ്ഥലത്തെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്ഫോടനം നടന്ന സ്ഥലത്ത് ഇനിയും പൊട്ടാത്ത സ്ഫോടകസകൾ ഉണ്ടെന്നും അതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിഷയത്തിൽ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ പ്രതികരണം ഉണ്ടാകുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

  • 22 Apr 2026 08:02 AM (IST)

    11 പേര്‍ ചികിത്സയില്‍ തുടരുന്നു

    വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ 11 പേര്‍ ചികിത്സയില്‍. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രണ്ടുപേര്‍ വെന്റിലേറ്ററിലാണ്.

  • 22 Apr 2026 06:20 AM (IST)

    വെടിക്കെട്ടില്ലാതെ പൂരം നടക്കും

    തൃശൂര്‍ പൂരം ആര്‍ഭാടങ്ങളില്ലാതെ നടത്താന്‍ ആലോചന. വെടിക്കെട്ടും ഒഴിവാക്കാനാണ് നീക്കം. പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് തിരുവനമ്പാടി ദേവസ്വം. Read More

  • 21 Apr 2026 10:32 PM (IST)

    പരിശോധന രാവിലെ പുനഃരാരംഭിക്കും

    സ്‌ഫോടനസ്ഥലത്തെ ഇന്നത്തെ പരിശോധന പൂര്‍ത്തിയായി. വെളിച്ചക്കുറവ് മൂലമാണ് ഇന്നത്തെ പരിശോധന നിര്‍ത്തിയത്. നാളെ രാവിലെ ആറു മണിയോടെ പരിശോധന പുനരാരംഭിക്കും. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ മൂന്ന് കെടാവര്‍ നായകളെ എത്തിക്കാന്‍ ആലോചനയുണ്ട്.

  • 21 Apr 2026 09:40 PM (IST)

    മരിച്ചവരില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞു

    ദുരന്തത്തില്‍ മരിച്ച മൂന്നു പേരെ തിരിച്ചറിഞ്ഞു. പഴയന്നൂര്‍ വെണ്ണൂര്‍ സ്വദേശി സുദര്‍ശനന്‍ (54), പാലക്കാട് കുമരനെല്ലൂര്‍ മാടിപ്പുറം സ്വദേശി വാസുദേവന്‍ (54), തൃശൂര്‍ കുണ്ടന്നൂര്‍ സ്വദേശി സുവിന്‍ (40) എന്നിവരെയാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

  • 21 Apr 2026 08:36 PM (IST)

    നടുങ്ങി കേരളം, തൃശൂര്‍ ദുരന്തത്തില്‍ 13 മരണം

    തൃശൂര്‍ ദുരന്തത്തില്‍ 13 പേര്‍ മരിച്ചതായി സ്ഥിരീകരണം. അഞ്ച് മൃതദേഹങ്ങളും മൂന്ന് ശരീരാവശിഷ്ടങ്ങളും ലഭിച്ചതായി കളക്ടര്‍. അഞ്ച് പേര്‍ അതീവ ഗുരുതരാസ്ഥയില്‍ ചികിത്സയില്‍.

  • 21 Apr 2026 08:02 PM (IST)

    10 വർഷം മുമ്പ് കത്തിയമർന്നത് 110 പേർ, കേരളത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തങ്ങൾ

    ഉത്സവപ്പറമ്പുകളിൽ ആകാശവിസ്മയം തീർക്കുന്ന വെടിക്കെട്ടുകൾ ദുരന്തമായി തീരുന്നത് ഇതാദ്യമായല്ല. കേരളം കണ്ട ഏറ്റവും വലിയ സ്ഫോടനമാണ് 2016 ഏപ്രിൽ പത്തിന് കൊല്ലം പുറ്റിങ്ങൽ മൈതാനിയിൽ ഉണ്ടായത്. പൊട്ടിത്തെറിയിൽ 110 പേരാണ് കൊല്ലപ്പെട്ടത്. Read more:

  • 21 Apr 2026 07:31 PM (IST)

    PM Modi: ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

    മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും, പരിക്കേറ്റവര്‍ക്ക് 5,000 രൂപയും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. Read More

  • 21 Apr 2026 07:22 PM (IST)

    ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

    മുണ്ടത്തിക്കോട് ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ഒപ്പം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. Read More

  • 21 Apr 2026 07:12 PM (IST)

    മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

    മുണ്ടത്തിക്കോട് സ്ഫോടനത്തെ തുടർന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവർക്ക് 50,000 രൂപ പിഎംഎൻആർഎഫ് ഫണ്ടിലൂടെ അനവദിക്കുമെന്ന് പ്രധാനമന്ത്രി ഓഫീസ് അറിയിച്ചു.

  • 21 Apr 2026 07:03 PM (IST)

    തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനത്തിൻ്റെ ദൃശ്യങ്ങൾ

    തൃശ്ശൂർ പൂരത്തിന് വേണ്ടി മുണ്ടത്തിക്കോട് സൂക്ഷിച്ചിരുന്ന വെടിക്കെട്ട് സാമഗ്രകളുടെ സ്ഫോടനത്തിൻ്റെ ദൃശ്യങ്ങൾ

  • 21 Apr 2026 06:46 PM (IST)

    മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്‌

    വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ട്. തൃശൂര്‍ ആര്‍ഡിഒ സംഭവം അന്വേഷിക്കും. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 40-ഓളം പേര്‍ അപകടസ്ഥലത്ത് ഉണ്ടായിരുന്നതായി സൂചന.

  • 21 Apr 2026 06:44 PM (IST)

    അപകടത്തിന്റെ കാരണമെന്ത്? കനത്ത വെയിലോ?

    അപകടത്തിന്റെ കാരണം എന്താണെന്നതില്‍ അവ്യക്തത തുടരുന്നു. കനത്ത വെയിലാകാം കാരണമെന്ന് സംശയം Read More

  • 21 Apr 2026 06:42 PM (IST)

    Death Toll: മരണസംഖ്യ 12 ആയി, ഇപ്പോഴും പൊട്ടിത്തെറി; ആശങ്ക

    തൃശൂര്‍ സ്‌ഫോടനത്തില്‍ മരണസംഖ്യ 12 ആയി. പൊട്ടിത്തെറി ഇപ്പോഴും തുടരുന്നതില്‍ ആശങ്ക. ദുഷ്‌കരമെങ്കിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. മെഡിക്കല്‍ കോളേജിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 8075011853

Published On - Apr 21,2026 6:11 PM

Follow Us