AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thrissur Newborn Murder: നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടി; തൃശൂരിൽ യുവാവും യുവതിയും കസ്റ്റഡിയിൽ

Thrissur Puthukkad Newborn Murder Case: പ്രസവിച്ചയുടൻ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയെന്നും കർമം ചെയ്യാനായി അസ്ഥികൾ സൂക്ഷിച്ചതാണെന്നും യുവാവ് പറയുന്നു. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിന് യുവതിയേയും യുവാവിനെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഫേയ്‌സ്ബുക്കിലൂടെയാണ് അനീഷയുമായി ഭവിൻ പരിജയത്തിലായത്.

Thrissur Newborn Murder: നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടി; തൃശൂരിൽ യുവാവും യുവതിയും കസ്റ്റഡിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 29 Jun 2025 13:16 PM

തൃശ്ശൂർ: നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും കിഴിച്ചിടുകയും ചെയ്തതായി കുറ്റസമ്മതം നടത്തി ദമ്പതികൾ. കൊലപ്പെടുത്തിയ കുട്ടികളുടെ അസ്ഥികളുമായി ഇവർ തൃശൂർ പുതുക്കാട് പോലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു. ഇരുവരും അവിവാഹിതരാണ്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ കുട്ടികളുടെ അസ്ഥികളുമായി യുവാവ് സ്റ്റേഷനിൽ എത്തിയത്. കാമുകി പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.

മൂന്നുവർഷം മുമ്പ് ആദ്യത്തെ പ്രസവത്തിലെ കുട്ടിയെ യുവതിയുടെ വീട്ടിലും രണ്ടുവർഷം മുൻപ് രണ്ടാമത്തെ കുട്ടിയെ പുതുക്കാടും കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് വെളിപ്പെടുത്തൽ. ആമ്പലൂർ സ്വദേശിയായ ഭവിൻ (25) വെള്ളിക്കുളങ്ങര സ്വദേശിയായ അനീഷ (22) എന്ന എന്നിവരാണ് മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായത്.

പ്രസവിച്ചയുടൻ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയെന്നും കർമം ചെയ്യാനായി അസ്ഥികൾ സൂക്ഷിച്ചതാണെന്നും യുവാവ് പറയുന്നു. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിന് യുവതിയേയും യുവാവിനെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഫേയ്‌സ്ബുക്കിലൂടെയാണ് അനീഷയുമായി ഭവിൻ പരിജയത്തിലായത്.

ഇവർ തമ്മിൽ പ്രണയത്തിലാകുകയും 2021-ൽ യുവതി ആദ്യ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. വീട്ടിലെ ശൗചാലയത്തിൽ വെച്ചായിരുന്നു പ്രസവം നടന്നതെന്നാണ് മൊഴി. എന്നാൽ ജനിച്ച കുട്ടി മരിച്ചു എന്നാണ് യുവതി ഭവിനെ അറിയിച്ചത്. തുടർന്ന് യുവതിയുടെ തന്നെ വീടിന് സമീപം പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു. എന്നാൽ മരണാനന്തര ചടങ്ങ് നടത്തുന്നതിനായി മൃതദേഹത്തിൽനിന്നുള്ള അസ്ഥികൾ എടുത്തുവെക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് അസ്ഥികൾ ഭവിൻ്റെ കൈവശം എത്തിയത്.

പിന്നീട് 2024-ൽ ആണ് രണ്ടാമത്തെ കുട്ടിക് അനീഷ ജന്മം നൽകിയത്. ഈ പ്രസവവും യുവതിയുടെ വീട്ടിലെ മുറിക്കുള്ളിൽ വെച്ചാണ് നടന്നതെന്നാണ് യുവാവ് പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ജനിച്ചയുടൻ തന്നെ ഈ കുട്ടിയും മരിച്ചതായി യുവതി അറിയിക്കുകയും ചെയ്തു. പിന്നാലെ ഭവിന്റെ വീട്ടിലേക്ക് മൃതദേഹവുമായി യുവതി എത്തി. ഇരുവരും ചേർന്നാണ് രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം ഭവിൻ്റെ വീട്ടിലെ പറമ്പിൽ കുഴിച്ചിട്ടത്.