Tiger Dies: ഇടുക്കിയിലെ ​ഗ്രാമ്പിയിൽ നിന്നും പിടികൂടിയ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു

Grampi Tiger Mission: ആക്രമണത്തിൽ കടുവയുടെ കൈ കൊണ്ട് സംഘത്തിലെ മനു എന്ന ഉദ്യോഗസ്ഥന്‍റെ തലയിലുണ്ടായിരുന്ന ഹെല്‍മെറ്റ് പൊട്ടുകയും ഇവരുടെ കയ്യിലുണ്ടായിരുന്ന ഷീല്‍ഡ് തകരുകയും ചെയ്തിരുന്നു. ഈ സമയത്താണ് സംഘം കടുവയ്ക്ക് നേരെ സ്വയരക്ഷക്കായി വെടിയുതിര്‍ത്തത്.

Tiger Dies: ഇടുക്കിയിലെ ​ഗ്രാമ്പിയിൽ നിന്നും പിടികൂടിയ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു

Tiger

Published: 

17 Mar 2025 | 02:21 PM

ഇടുക്കി: വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ ജനവാസമേഖലയിൽ നിന്നും പിടികൂടിയ കടുവ ചത്തു. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് നേരെ ചാടിവീണ കടുവയെ വെടിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചത്തത്. ഡോക്ടർ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. രണ്ടാമതും മയക്കുവെടി വെച്ചപ്പോഴാണ് കടുവ ദൗത്യസംഘത്തിനുനേരെ ചാടിവീണത്.

ആദ്യം മയക്കുവെടിവെച്ചെങ്കിലും കടുവ മയങ്ങാൻ സമയം എടുത്തു. ഇതോടെയാണ് രണ്ടാമതും മയക്കുവെടിവച്ചത്. ഈ സമയത്താണ് കടുവ ദൗത്യസംഘത്തിനു നേരെ തിരിഞ്ഞത്. ആക്രമണത്തിൽ കടുവയുടെ കൈ കൊണ്ട് സംഘത്തിലെ മനു എന്ന ഉദ്യോഗസ്ഥന്‍റെ തലയിലുണ്ടായിരുന്ന ഹെല്‍മെറ്റ് പൊട്ടുകയും ഇവരുടെ കയ്യിലുണ്ടായിരുന്ന ഷീല്‍ഡ് തകരുകയും ചെയ്തിരുന്നു. ഈ സമയത്താണ് സംഘം കടുവയ്ക്ക് നേരെ സ്വയരക്ഷക്കായി വെടിയുതിര്‍ത്തത്. മനുവിന് ശാരീരികമായി പരിക്കേറ്റിട്ടില്ലെങ്കിലും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read:ഇടുക്കി ഗ്രാമ്പിയിലെ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും; വണ്ടിപ്പെരിയാറിലെ 15ാം വാര്‍ഡിൽ നിരോധനാജ്ഞ

അതേസമയം രണ്ട് ദിവസമായി പ്രദേശത്ത് കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വെള്ളിയാഴ്ച മുതൽ‌ കടുവയെ നിരീക്ഷിച്ചുവരുകയായിരുന്നു. കാലിനേറ്റ മുറിവ് ​ഗുരുതരമായതിനാൽ ഗ്രാമ്പി എസ്റ്റേറ്റിൻറെ 16 ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിൽ തന്നെ കടുവയുണ്ടായിരുന്നു. രണ്ട് ദിവസമായി കടുവ ഈ ചെറിയ കാടിനുള്ളിൽ തന്നെ കിടക്കുകയായിരുന്നു.കടുവ തീർത്തും അവശനിലയിൽ ആയതുകൊണ്ട് തനിയെ കൂട്ടിൽ കയറാൻ സാധിക്കില്ലെന്നും അതുകൊണ്ടാണ് മയക്കുവെടി വച്ച് പിടിക്കൂടാൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കടുവ മറ്റൊരു സ്ഥലത്തേക്ക് മാറിപോയിരുന്നു. തുടർന്ന് വിവിധ മേഖലകളിൽ എറെ വൈകിയും വനപാലകർ തിരിച്ചിൽ തുടർന്നു. എന്നാൽ കണ്ടെത്താൻ ആയില്ല. ഇതോടെ മയക്കുവെടിവെക്കാനുള്ള ദൗത്യം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഇന്ന് രാവിലെ വീണ്ടും എത്തി മയക്കുവെടി വെയ്ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മുതലെ ഡ്രോൺ ഉൾപ്പടെ ഉപയോ​ഗിച്ചായിരുന്നു തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 15ാം വാര്‍ഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് ആറ് മണിവരെയായിരുന്നു നിരോധനാജ്ഞ. ജില്ല കളക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ആർ.എസ്. അരുൺകുമാർ, ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഐ.എസ്. സുരേഷ്ബാബു, എൽ.ആർ. തഹസിൽദാർ എസ്.കെ. ശ്രീകുമാർ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ. ഹരിലാൽ, ബെന്നി ഐക്കര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്