Thiruvananthapuram Traffic control: പുനരുദ്ധാരണം; തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ ഗതാഗതനിയന്ത്രണം

Thiruvananthapuram Traffic control: അതേസമയം തിരുവനന്തപുരം കഴക്കൂട്ടം ആറാട്ടുവഴി റോഡിൽ ടാറിങ് പ്രവൃത്തികളുടെ ഭാഗമായി ​ഗതാ​ഗത നിയന്ത്രണമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 24 രാവിലെ ആറ് മണി മുതൽ ഒക്ടോബർ 26 വരെയാണ് ഗതാഗതനിയന്ത്രണമുണ്ടാകുക.

Thiruvananthapuram Traffic control: പുനരുദ്ധാരണം; തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ ഗതാഗതനിയന്ത്രണം

Represental Image (Credits: Freepik)

Published: 

22 Oct 2024 | 10:46 PM

തിരുവനന്തപുരം: പുനരുദ്ധാരണ പ്രവർത്തിയുടെ ഭാ​ഗമായി തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. കുണ്ടമൺകടവ്-മണ്ഡപത്തിൻകടവ് റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി തച്ചോട്ടുകാവ് മുതൽ അന്തിയൂർക്കോണം വരെയുള്ള ഭാഗത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഒക്ടോബർ 24 മുതൽ 31 വരെയാണ് ഈ ഭാ​ഗത്ത് പൂർണഗതാഗത നിയന്ത്രണമുണ്ടായിരിക്കുക. പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം തിരുവനന്തപുരം കഴക്കൂട്ടം ആറാട്ടുവഴി റോഡിൽ ടാറിങ് പ്രവൃത്തികളുടെ ഭാഗമായി ​ഗതാ​ഗത നിയന്ത്രണമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 24 രാവിലെ ആറ് മണി മുതൽ ഒക്ടോബർ 26 വരെയാണ് ഗതാഗതനിയന്ത്രണമുണ്ടാകുക. പൊതുമരാമത്ത് മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അറിയിച്ചത്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ