Train Ticket Fare Hike: നിരക്കെല്ലാം ഉയര്‍ത്തി പക്ഷെ സീറ്റെവിടെ? ട്രെയിന്‍ ടിക്കറ്റുകള്‍ കണ്‍ഫേം ആകുന്നില്ല

Bengaluru to Kerala Train Tickets: ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ ട്രെയിനുകളിലാണ് കൂടുതലായും ടിക്കറ്റ് ക്ഷാമം നേരിടുന്നത്. നാല് സ്‌പെഷ്യല്‍ ട്രെയിനുകളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്, എന്നിട്ടും ഇവയിലൊന്നിലും ടിക്കറ്റുകള്‍ കണ്‍ഫേം ആകുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

Train Ticket Fare Hike: നിരക്കെല്ലാം ഉയര്‍ത്തി പക്ഷെ സീറ്റെവിടെ? ട്രെയിന്‍ ടിക്കറ്റുകള്‍ കണ്‍ഫേം ആകുന്നില്ല

ട്രെയിന്‍

Published: 

21 Dec 2025 20:23 PM

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് തിരിച്ചടി നല്‍കി ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. എന്നാല്‍ സാധാരണക്കാരായ യാത്രക്കാരെ ബാധിക്കാത്ത വിധത്തിലാണ് റെയില്‍വേയുടെ ടിക്കറ്റ് നിരക്കുയര്‍ത്തല്‍. പുതിയ നിരക്കുകള്‍ ഡിസംബര്‍ 26ന് പ്രാബല്യത്തില്‍ വരും. നിരക്കെല്ലാം ഉയര്‍ത്തുന്നുണ്ടെങ്കിലും ക്രിസ്മസ്-ന്യൂയര്‍ പ്രമാണിച്ച് തിരക്ക് വര്‍ധിച്ചതോടെ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. പല ട്രെയിനുകളിലും സ്ലീപ്പര്‍ ക്ലാസ് വെയിറ്റ് ലിസ്റ്റ് 200നും മുകളിലാണ്.

ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ ട്രെയിനുകളിലാണ് കൂടുതലായും ടിക്കറ്റ് ക്ഷാമം നേരിടുന്നത്. നാല് സ്‌പെഷ്യല്‍ ട്രെയിനുകളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്, എന്നിട്ടും ഇവയിലൊന്നിലും ടിക്കറ്റുകള്‍ കണ്‍ഫേം ആകുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. കേരളത്തിലേക്ക് വരാനുള്ള ടിക്കറ്റുകളില്‍ മാത്രമല്ല, തിരികെ പോകാനുള്ള ടിക്കറ്റുകളിലും യാത്രക്കാര്‍ പ്രതിസന്ധി നേരിടുന്നുണ്ട്.

ട്രെയിന്‍ ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ബസ്സിന് പോകാമെന്ന് കരുതിയാലും രക്ഷയില്ല, ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബാസ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ബസുകളില്‍ 3,500 മുതല്‍ 5,160 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്.

കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുന്നതിന് 3,950 മുതല്‍ 4,000 രൂപ വരെയും ഈടാക്കുന്നുണ്ട്. ഹൈദരാബാദിന് തിരുവനന്തപുരത്ത് എത്തുന്നതിന് ക്രിസ്മസ് തിയതി വരെ ട്രെയിന്‍ ടിക്കറ്റുകള്‍ ലഭ്യമല്ല. പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നീട്ടിയാല്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Also Read: Indian Railway: ട്രെയിൻ യാത്ര ചെലവേറും; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ

ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനിലും ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനിലും സമാനസ്ഥിതി തുടരുകയാണ്. കേരളത്തിനുള്ളില്‍ സഞ്ചരിക്കുന്നവരും ടിക്കറ്റുകളില്ലാതെ വലയുന്നു.

 

Related Stories
Parukutty Visits Sabarimala: എല്ലാത്തിനും തുടക്കം പേരക്കുട്ടിയുടെ ആ ചോദ്യം; 102 ന്റെ നിറവില്‍ മൂന്നാം തവണയും അയ്യനെ തൊഴുത് പാറുക്കുട്ടി
Special Train: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; ബുക്കിങ് നാളെ രാവിലെ ആരംഭിക്കും
Chitrapriya Murder: ‘ചിത്രപ്രിയയെ കൊന്നത് 22 കിലോ ഭാരമുള്ള കല്ല് ഉപയോ​ഗിച്ച്; മുൻപും കൊലപ്പെടുത്താൻ ശ്രമം; കൂടുതൽ വിവരങ്ങൾ പുറത്ത്
Kerala Result Today: ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളാണോ? സമൃദ്ധി ലോട്ടറി ഫലം അറിയാം
Sabarimala Gold Scam: പാപം തീരാന്‍ അന്നദാനവും മാളിപ്പുറത്തേക്ക് മാലയും; സ്വര്‍ണം മോഷ്ടിച്ചത് ശബരിമലയിലേതെന്ന് അറിഞ്ഞുതന്നെ
Liquor distribution halted: സംസ്ഥാനത്ത് മദ്യ വിതരണം സ്തംഭിച്ചു, നഷ്ടം എത്രയെന്നു കേട്ടാൽ കണ്ണുതള്ളും
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?
ചക്കക്കുരുവിന്റെ തൊലി കളയാന്‍ ഇതാ എളുപ്പവഴി
മുട്ട കേടായോ? പൊട്ടിക്കാതെ തന്നെ തിരിച്ചറിയാം
ഒന്നല്ല അഞ്ച് കടുവകൾ, വയനാടിന് അടുത്ത്
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു