Trains Cancelled: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലെ ഈ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി

Train Service Canceled in Kerala: കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസിന്റെ സര്‍വീസ് താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഇന്‍ഡോര്‍-കൊച്ചുവേളി എക്‌സപ്രസ്, ലോകമാന്യ തിലക്-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ്, കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ്, ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സര്‍വീസിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

Trains Cancelled: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലെ ഈ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി

പ്രതീകാത്മക ചിത്രം

Published: 

24 Feb 2025 11:55 AM

കോഴിക്കോട്: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു. കുമ്പളം റെയില്‍വേ സ്റ്റേഷനില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് പാനല്‍ കമ്മീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ആലപ്പുഴ വഴി പോകേണ്ടിയിരുന്ന ചില ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും.

കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസിന്റെ സര്‍വീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ഇന്‍ഡോര്‍-കൊച്ചുവേളി എക്‌സപ്രസ്, ലോകമാന്യ തിലക്-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ്, കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ്, ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സര്‍വീസിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

വഴിതിരിച്ചുവിടുന്ന ട്രെയിന്‍ സര്‍വീസുകള്‍

ഇന്‍ഡോര്‍ – കൊച്ചുവേളി എക്‌സ്പ്രസ്- ഫെബ്രുവരി 24ന് വൈകിട്ട് 4.45ന് ഇന്‍ഡോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 22645, എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകള്‍ ഒഴിവാക്കി കോട്ടയം വഴി സര്‍വീസ് നടത്തും. എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ താത്ക്കാലിക സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും.

ഫെബ്രുവരി 26ന് ബുധനാഴ്ച രാവിലെ 10. 42നാണ് എക്‌സ്പ്രസ് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തിച്ചേരുക. 10.55 ന് എറണാകുളം ജങ്ഷന്‍, 11.34 ചേര്‍ത്തല, 11.57 ആലപ്പുഴ, 12. 11 അമ്പലപ്പുഴ സ്റ്റേഷനുകളിലെത്തേണ്ടിയിരുന്ന ട്രെയിനാണ് ഇത്.

ലോകമാന്യ തിലക് – തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്‌സ്പ്രസ് ട്രെയിന്‍ നമ്പര്‍ 16345, ഫെബ്രുവരി 25ന് രാവിലെ 11.40 ന് ലോക്മാന്യ തിലക് ടെര്‍മിനസില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകള്‍ ഒഴിവാക്കി കോട്ടയം വഴി സര്‍വീസ് നടത്തും. എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകള്‍ ഒഴിവാക്കി എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുണ്ടാകുക.

Also Read: Kerala-Tirupati Train: തിരുപ്പതി യാത്രയാണോ സ്വപ്നം? യാത്ര ബുദ്ധിമുട്ടാകില്ല, കേരളത്തില്‍ നിന്നും ട്രെയിനുണ്ടല്ലോ

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസ് ട്രെയിന്‍ നമ്പര്‍ 16308 ഫെബ്രുവരി 26 ബുധനാഴ്ച രാവിലെ 5.10നു കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ എറണാകുളം ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.

ആലപ്പുഴ – കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ നമ്പര്‍ 16307, ഫെബ്രുവരി 26ന് വൈകിട്ട് 3.50ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ എറണാകുളം ജങ്ഷനില്‍ നിന്നു വൈകിട്ട് 5.15ന് സര്‍വീസ് ആരംഭിക്കും.

കൂടാതെ, നേത്രാവതി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുന്നതാണ്.

Related Stories
Arya Rajendran: ‘ഒരിഞ്ചുപോലും പിന്നോട്ടില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യ രാജേന്ദ്രൻ
Payyanur Attack: പയ്യന്നൂരിലും അക്രമം: സ്ഥാനാർഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു ആക്രമണം
Cylinder Blast: തിരുവനന്തപുരത്ത് ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; 3 പേരുടെ നില ഗുരുതരം
Kerala Local Body Election 2025: വി വി രാജേഷ് തിരുവനന്തപുരം മേയറാകും? ശ്രീലേഖയക്ക് മറ്റൊരു പദവി.. തിരുവനന്തപുരത്തെ ബിജെപി നീക്കങ്ങൾ ഇങ്ങനെ
MM Mani: ‘തെറ്റ് പറ്റി, പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
Railway Update: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകളുമുണ്ട്; പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ