Ganesh Kumar: 5 നിയമലംഘനങ്ങള്‍ നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമോ? പ്രതികരണവുമായി ഗതാഗത മന്ത്രി

KB Ganesh Kumar responds to new traffic rule: കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ടിഒയ്ക്കാണ് അധികാരം. ലൈസന്‍സ് മൂന്ന് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്യുന്നതിന് മുന്‍പ് വാഹന ഉടമയുടെ ഭാഗം കേള്‍ക്കണമെന്നും പുതിയ ചട്ടത്തിലുണ്ട്.

Ganesh Kumar: 5 നിയമലംഘനങ്ങള്‍ നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമോ? പ്രതികരണവുമായി ഗതാഗത മന്ത്രി

കെബി ഗണേഷ് കുമാർ

Published: 

25 Jan 2026 | 01:43 PM

തിരുവനന്തപുരം: ഒരു വർഷത്തിൽ അഞ്ച് നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്ന കേന്ദ്ര നിയമ ഭേദ​ഗതി വാർത്തകളിൽ പ്രതികരിച്ച് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ഇക്കാര്യത്തിൽ സർക്കാർ‌ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂവെന്നും മന്ത്രി അറിയിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് മന്ത്രിയുടെ പ്രതികരണം. മോട്ടോർ വാഹന നിയമങ്ങൾ പലതും കർശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങൾ കുറയൂ എങ്കിലും കേന്ദ്ര നിയമങ്ങൾ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര മോട്ടോർ വാഹന ഭേദഗതികൾ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ച്, ചർച്ച ചെയ്തു മാത്രമേ നടപടി എടുക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒരു വര്‍ഷത്തില്‍ തുടർച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തുന്ന വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും, ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തി കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുക്കാനും മോട്ടോര്‍ വാഹന വകുപ്പിന് അധികാരം നൽകുന്നതായിരുന്നു പുതിയ ഭേദ​ഗതി. 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നിരുന്നു.

ALSO READ: അമൃത് ഭാരത് തിരൂരില്‍ നിര്‍ത്തും; സ്റ്റോപ്പ് ലഭിച്ചത് ഈ ട്രെയിനിന്

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ടിഒയ്ക്കാണ് അധികാരം. ലൈസന്‍സ് മൂന്ന് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്യുന്നതിന് മുന്‍പ് വാഹന ഉടമയുടെ ഭാഗം കേള്‍ക്കണമെന്നും പുതിയ ചട്ടത്തിലുണ്ട്. ചലാന്‍ ലഭിച്ച് 45 ദിവസത്തിനുള്ളില്‍ തുക അടയ്ക്കേണ്ടതാണ്. ഈ സമയപരിധിക്കുള്ളിൽ ചലാന്‍ സ്വീകരിക്കുകയോ അല്ലെങ്കില്‍ ചോദ്യം ചെയ്യുകയോ ചെയ്യാം. പരാതിയുണ്ടെങ്കില്‍ തെളിവുകള്‍ സഹിതം അപ്പീല്‍ നല്‍കാവുന്നതുമാണ്.

കാപ്പികുടിച്ചാൽ ചർമ്മത്തിന് ദോഷമോ?
മിക്‌സിയിലിട്ട് അടിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ
Viral Video | ആനക്കുട്ടിയുടെ വൈറൽ പിറന്നാൾ ആഘോഷം