5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Fish Price Hike Kerala : മത്തി വില കേട്ട് ഞെട്ടി ജനം; മീൻ കൂട്ടി ചോറുണ്ണുമ്പോൾ കൈപൊള്ളും

Fish Price Hike Kerala : സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. ട്രോളിങ് നിരോധനം ആരംഭിച്ച് രണ്ട് ദിവസമാകുമ്പോൾ തന്നെ മത്തിയുടെ വില 300 രൂപ വരെയായി. വില ഇനിയും ഉയരുമെന്നാണ് സൂചന.

Fish Price Hike Kerala : മത്തി വില കേട്ട് ഞെട്ടി ജനം; മീൻ കൂട്ടി ചോറുണ്ണുമ്പോൾ കൈപൊള്ളും
Fish Price Hike Kerala (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 11 Jun 2024 13:25 PM

ട്രോളിങ് നിരോധനം ആരംഭിച്ചതോടെ സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. മത്തി അടക്കം പല മത്സ്യങ്ങളുടെയും വില ക്രമാതീതമായി ഉയരുകയാണ്. ട്രോളിങ് നിരോധനത്തിനൊപ്പം മത്സ്യലഭ്യതയിലെ കുറവും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിയുടെ വില 280 മുതൽ 300 രൂപ വരെയെത്തി.

52 ദിവസത്തേക്കാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം. അടുത്ത മാസം 31നേ നിരോധനം അവസാനിക്കൂ. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഇനിയും വില ഉയരാൻ സാധ്യതയുണ്ട്. ട്രോളിങ് നിരോധനത്തിൻ്റെ കാലയളവിൽ ഇളവ് വേണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു. പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് ട്രോളിങ് നിരോധന സമയത്ത് മത്സ്യബന്ധത്തിന് അനുമതിയുള്ളൂ. ഈ സമയത്ത് സർക്കാർ നൽകുന്ന റേഷൻ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

ഈ മാസം 9 മുതലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത്. ഇതരസംസ്ഥാനത്തു നിന്നെത്തിയ ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങും മുമ്പ് കേരളത്തിന്റെ തീരം വിട്ടു പോകേണ്ടതാണ് എന്ന് മുന്നറിയിപ്പിൽ അറിയിച്ചിരുന്നു.

Read Also: Heavy Rain Kerala : സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജൂൺ ഒമ്പതിന് വൈകീട്ട് ട്രോളിങ് ബോട്ടുകൾ കടലിൽ നിന്നു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം. ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണങ്ങൾ മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ഉറപ്പാക്കും എന്നും വിവരമുണ്ട്. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരേ നിയമനടപടി സ്വീകരിക്കാനും തീരുമാനം ഉണ്ട്.

തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന സമയത്തും കടലിൽപ്പോകാനുള്ള അനുമതി ഉണ്ട്. നിരോധന കാലത്ത് ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളമേ അനുവദിക്കൂ എന്നാണ് നിയമം. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.

അതേസമയം, സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയത് അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ ഈ ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മറാത്താവാഡയ്ക്ക് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴസാധ്യത കലിക്കപ്പെടുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാവും. ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് പുറമെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

Latest News