AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Elephant Gopkannan : അപ്രതീക്ഷിതം, ഗുരുവായൂർ ആനക്കോട്ടയിലെ ഗോപീകണ്ണൻ ചരിഞ്ഞു

Elephant Gopikannan Death : 2001ൽ നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്താൻ ഗോപീകണ്ണനെ നടയിരുത്തിയത്. ഒന്നരമാസമായി ആനയ്ക്ക് മദപ്പാടുണ്ടായിരുന്നു

Elephant Gopkannan : അപ്രതീക്ഷിതം, ഗുരുവായൂർ ആനക്കോട്ടയിലെ ഗോപീകണ്ണൻ ചരിഞ്ഞു
Elephant GopikannanImage Credit source: Social Media
jenish-thomas
Jenish Thomas | Published: 31 May 2025 12:37 PM

തൃശൂർ : പൂരങ്ങളിൽ അടുത്ത മെഗാ സ്റ്റാറായി ആനുപ്രേമികൾ കണ്ടിരുന്ന ആനക്കോട്ടയിലെ കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു. കഴിഞ്ഞ ഒന്നരമാസമായി മദപ്പാടിലിയാരുന്ന കൊമ്പൻ അപ്രതീക്ഷിതമായിട്ടാണ് വിട വാങ്ങിയത്. മറ്റ് അസുഖങ്ങൾ ഒന്നും പ്രകടമായിരുന്നില്ല, കുടലിനെ ബാധിച്ച അണുബാധയാകാം മരണകാരണമെന്നാണ് സംശയിക്കുന്നത്.

51 വയസ്സുള്ള ഗോപീകണ്ണൻ ഗുരുവായൂർ ആനയോട്ട മത്സരത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഒമ്പത് തവണയാണ് കൊമ്പൻ ഗുരുവായൂർ ആനയോട്ട മത്സരത്തിൽ ജേതാവായിട്ടുള്ളത്. ആനയോട്ട മത്സരത്തിൽ മുന്നിൽ നിർത്തുന്ന അഞ്ച് ആനകളിൽ ഒന്ന് ഗോപീകണ്ണനായിരുന്നു. തലയെടുപ്പിലും അഴകിലും ഗുരുവായൂർ നന്ദൻ്റെ പിൻഗാമിയായിട്ടാണ് ആനപ്രേമകൾ കരുതിയിരുന്നത്.

ALSO READ : Kerala Rain Alert: ജലനിരപ്പ് ഉയരുന്നു; 6 നദികളിൽ ഓറഞ്ച് അലർട്ട്, 11 നദികളിൽ യെല്ലോ അലർട്ട്, ജാ​ഗ്രത

പ്രമുഖ വ്യവസായ ഗ്രൂപ്പായ നന്തിലത്ത് ഗ്രൂപ്പിൻ്റെ ചയർമാൻ ഗോപൂ നന്തിലത്താൻ ഗോപീകണ്ണനെ 2001ൽ നടയിരുത്തിയത്. 25-ാം വയസിൽ അസമിൽ നിന്നുമാണ് കൊമ്പനെ നാട്ടിലെത്തിക്കുന്നത്. വീട്ടിലെ ഒരംഗത്തെ പോലെയാണ് ഗോപീകണ്ണനെ കണ്ടിരുന്നത്. ചങ്ങലകൊണ്ട് ഒരിക്കൽ പോലും കൊമ്പനെ തളച്ചിട്ടില്ല, അത്രയ്ക്ക് സൗമ്യശീലനും അനുസരണയുള്ള ആനയായിരുന്നു ഗോപീകണ്ണൻ എന്ന് ഗോപൂ നന്തിലത്ത് മാതൃഭൂമിയോട് പറഞ്ഞു.