California Double Murder: കണ്ണീരടക്കാനാവാതെ ജന്മനാട്; യുഎസിൽ കൊല്ലപ്പെട്ട ആൻമേരിക്ക് വിടചൊല്ലാൻ നാട്, സംസ്കാരം ഇന്ന്
Anmary Mathew Funeral Ceremony: അഞ്ജനയുടെ സംസ്‌കാരം ഇന്നലെ വൈകിട്ട് തന്നെ വീട്ടുവളപ്പിൽ നടന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെയും മലയാളി സംഘടനകളുടെയും ഇടപെടലിലൂടെയാണ് എംബാമിംഗ് അടക്കമുള്ള സങ്കീർണ്ണമായ നിയമങ്ങളെല്ലാം വേഗത്തിലാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചത്. വിമാനത്താവളത്തിൽ നിന്ന് കുടുംബവീടുകളിലേക്ക് മൃതദേഹങ്ങൾ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നോർക്ക റൂട്ട്സ് നടത്തും.

കൊല്ലപ്പെട്ട അഞ്ജന ഹരി, ആൻമേരി, പ്രതിയായ അനില
കോട്ടയം: അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മറ്റത്ത് ആൻമേരി മാത്യുവിന്റെ (40) സംസ്കാരം ചടങ്ങ് ഇന്ന് നടക്കും. പള്ളം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ (കല്ലൂപ്പറമ്പിൽ) പള്ളിയിൽ രാവിലെ 10ന് മൃതദേഹം പൊതുദർശനത്തിന് വയ്ച്ചു. ഉച്ചയ്ക്ക് 12ന് സംസ്കാരച്ചടങ്ങുകൾ ആരംഭിക്കും. അമേരിക്കയിലെ കലിഫോർണിയയിൽ ദാരുണമായി കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്നലെയാണ് കേരളത്തിലെത്തിച്ചത്.
തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35) എന്നിവരുടെ മൃതദേഹമാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. അഞ്ജനയുടെ സംസ്‌കാരം ഇന്നലെ വൈകിട്ട് തന്നെ വീട്ടുവളപ്പിൽ നടന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെയും മലയാളി സംഘടനകളുടെയും ഇടപെടലിലൂടെയാണ് എംബാമിംഗ് അടക്കമുള്ള സങ്കീർണ്ണമായ നിയമങ്ങളെല്ലാം വേഗത്തിലാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചത്. വിമാനത്താവളത്തിൽ നിന്ന് കുടുംബവീടുകളിലേക്ക് മൃതദേഹങ്ങൾ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നോർക്ക റൂട്ട്സ് നടത്തും.
ALSO READ: കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തും
സൗഹൃദം ദാരുണ കൊലപാതകമായപ്പോൾ
കഴിഞ്ഞ ഓഗസ്റ്റ് 28-നാണ് കാലിഫോർണിയയിലെ സാൻ ജോസിലെ ഫ്ലാറ്റിൽ ആൻമേരി മാത്യു ക്രൂരമായി കുത്തേറ്റ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത മണിക്കൂറിൽ സുഹൃത്തായ അഞ്ജന ഹരിയെയും (35) പ്രതി കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനില ബേബിയാണ് (32) ഈ ക്രൂരമായ കൊലപാതകങ്ങൾ നടത്തിയതെന്നാണ് വിവരം. ഓണാഘോഷങ്ങളിലടക്കം ഒന്നിച്ചുണ്ടായിരുന്ന പ്രിയസുഹൃത്ത് തന്നെ ജീവനെടുത്തതിന്റെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. പ്രതിയെ കാലിഫോർണിയ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുകയാണ്.
സാൻ ഹൊസെയിലെ വീട്ടിലെത്തി ആൻ മേരിയെ കുത്തിപ്പരിക്കേൽപ്പിച്ചും ശ്വാസം മുട്ടിച്ചുമാണ് പ്രതി കൊലപ്പെടുത്തിയത്. ഇതിനുപിന്നാലെ മിൽപിറ്റാസിലെ അപ്പാർട്ട്‌മെന്റ് പാർക്കിംഗിലേക്ക് വിളിച്ചുവരുത്തി അഞ്ജനയ്ക്ക് നേരെ വാഹനം ഇടിച്ചുകയറ്റിയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും അവ്യക്തമാണ്. പോലീസ് സത്യവാങ്മൂലം അനുസരിച്ച്, ആൻ മേരിയെ രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. സമീപത്തുനിന്ന് ഒരു കത്തിയും പോലീസ് കണ്ടെടുത്തു.
തലയിൽ ഗുരുതരമായ പരിക്കുകളും കഴുത്ത് ഞെരിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. കഴുത്ത് ഞെരിഞ്ഞതും തലയിലേറ്റ കനത്ത ആഘാതവും മുറിവുകളുമാണ് മരണകാരണമെന്ന് സാന്താ ക്ലാര കൗണ്ടി മെഡിക്കൽ എക്സാമിനർ സ്ഥിരീകരിച്ചു. ഉറ്റ സുഹൃത്തുക്കളായിരുന്നവർ തമ്മിൽ തർക്കങ്ങളോ മറ്റ് പ്രശ്നങ്ങളോ ഉള്ളതായി അടുപ്പക്കാർക്ക് പോലും അറിവുണ്ടായിരുന്നില്ല. സംഭവത്തിൽ ഇപ്പോഴും വിശദമായ അന്വേഷണം നടന്നുവരികയാണ്.
English Summary:
The funeral ceremony of Anmary Mathew, who was killed in the US California takes place today in Kottayam. Read latest updates, NORKA repatriation, and family details.