VS Achuthanandan Health: വി എസ് ഈ പ്രതിസന്ധി മറികടക്കും, മരുന്നുകളോട് പ്രതികരിക്കുന്നത് അനുകൂലമായ ഘടകമാണ് – എംഎ ബേബി
V.S. Achuthanandan's Health: വിഎസിന്റെത് ഒരു അസാധാരണ ജീവിതമാണ്, ഇന്നലെ സർക്കാർ നിർദേശപ്രകാരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഉന്നതല വിദഗ്ധ സംഘം ആശുപത്രിയിലെത്തി ചികിത്സ അവലോകനം ചെയ്തിരുന്നു, നിലവിൽ നടക്കുന്ന ചികിത്സ മുന്നോട്ടു കൊണ്ടു പോകാൻ ആണ് തീരുമാനം എന്നും എം എ ബേബി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെങ്കിലും അദ്ദേഹം ഈ പ്രതിസന്ധി മറികടക്കും എന്ന പ്രതീക്ഷയിലാണ് പാർട്ടി. വിഎസ് മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നത് ശുഭ സൂചനയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു.
നമുക്കെല്ലാം അറിയാവുന്നതുപോലെ വിഎസ് ഒരു അസാധാരണ നേതാവാണ്, വൈദ്യശാസ്ത്രത്തിന്റെ സഹായവും വിഎസിന്റെ സ്വതസിദ്ധമായ നിശ്ചയദാർഢ്യവും കൊണ്ട് അദ്ദേഹം അപകടനില തരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് എം എ ബേബി വ്യക്തമാക്കി. പട്ടം എസ് യു ടി ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
വിഎസിന്റെത് ഒരു അസാധാരണ ജീവിതമാണ്, ഇന്നലെ സർക്കാർ നിർദേശപ്രകാരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഉന്നതല വിദഗ്ധ സംഘം ആശുപത്രിയിലെത്തി ചികിത്സ അവലോകനം ചെയ്തിരുന്നു, നിലവിൽ നടക്കുന്ന ചികിത്സ മുന്നോട്ടു കൊണ്ടു പോകാൻ ആണ് തീരുമാനം എന്നും എം എ ബേബി കൂട്ടിച്ചേർത്തു.
ചില പ്രയാസങ്ങൾ ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത് എന്നും മുൻപ് ചെയ്തിരുന്ന പ്രത്യേക തരത്തിലുള്ള ഡയാലിസിസ് വീണ്ടും തുടരാൻ ആലോചനയുണ്ടെന്നും നമുക്കൊന്നും ഇല്ലാത്ത ആരോഗ്യമാണ് വിഎസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആരോഗ്യം കൊണ്ട് വിഎസ് ഈ പ്രതിസന്ധി മറികടക്കുമെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
വൃക്കയുടെ പ്രവർത്തനം ഡയാലിസിൻ്റെ സഹായത്തോടെ
വിഎസിൻ്റെ വൃക്കയുടെ പ്രവർത്തനം ഡയാലിസിൻ്റെ സഹായത്തോടെയാണ് നടക്കുന്നത്.രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലല്ലെന്നത് ആശങ്കാജനകമാണ്. വിദഗ്ധസംഘത്തിന്റെകൂടി അഭിപ്രായം കണക്കിലെടുത്താണ് അദ്ദേഹത്തിൻ്റെ ഡയാലിസിസ് പുനരാരംഭിച്ചത്. രക്തസമ്മർദം വളരെ താഴ്ന്ന നിലയിലാണ്.