Vazhoor Soman: പ്രിയ നേതാവിന് വിട നൽകാൻ നാട്: രാവിലെ 11 മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം; വൈകിട്ട് സംസ്കാരം

Vazhoor Soman Funeral Updates: എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിനോട് ചേർന്ന് മൃതദേഹം സംസ്കരിക്കണമെന്ന ആഗ്രഹം വാഴൂർ സോമന് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചതോടെ ഇത് മാറ്റുകയായിരുന്നു.

Vazhoor Soman: പ്രിയ നേതാവിന് വിട നൽകാൻ നാട്: രാവിലെ 11 മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം; വൈകിട്ട് സംസ്കാരം

Vazhoor Soman

Published: 

22 Aug 2025 | 06:37 AM

ഇടുക്കി: അന്തരിച്ച പ്രിയ നേതാവ് പീരുമേട് എംഎൽഎ വാഴൂർ സോമന് വിട നൽകാൻ നാട്. ഇന്ന് വൈകിട്ട് നാല് മണിക്ക് സംസ്കാരം നടക്കും. ആദ്യം വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിനോട് ചേർന്ന് മൃതദേഹം സംസ്കരിക്കണമെന്ന ആഗ്രഹം വാഴൂർ സോമന് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചതോടെ ഇത് മാറ്റുകയായിരുന്നു.

തിരുവനന്തപുരത്ത് നിന്ന് പുലർച്ചെയോടെ മൃതദേഹം വണ്ടിപ്പെരിയാർ വാളാഡിയിലെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ 11 മണി മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് വാഴൂര്‍ സോമന്‍റെ അപ്രതീക്ഷിക വിയോ​ഗം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Also Read:ഇങ്ങ് കോട്ടയത്തുള്ള വാഴൂരിൽ നിന്ന് അങ്ങ് പീരുമേട് ചെന്ന് കർഷകരെ നയിച്ച നേതാവ്, വാഴൂർ സോമന്റെ ചില അപൂർവ്വ ചിത്രങ്ങൾ

തിരുവനന്തപുരം പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്‍റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രി കെ രാജന്റെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ. കോട്ടയം വാഴൂരാണ് ജന്മദേശമെങ്കിലും ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വാഴൂർ സോമൻ കന്നിയങ്കത്തിൽ നിയമസഭാംഗമായത്.വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
Viral Video | മുത്തശ്ശിയെ ആദ്യം ഫ്ലൈറ്റിൽ കയറ്റിയ പേരക്കുട്ടി
Vande Bharat Sleeper Express : ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്പീപ്പർ ട്രെയിൻ കന്നിയാത്ര
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌