V D Satheesan: നിങ്ങള്‍ അവകാശപ്പെടുന്ന പാര്‍ട്ടി ഗ്രാമങ്ങളിലൊക്കെ കോണ്‍ഗ്രസ് കടന്നുവരും; സിപിഎമ്മിനോട് വി.ഡി. സതീശന്‍

CPM criminals are running rampant, VD Satheesan lashes out: സിപിഎം ക്രിമിനലുകള്‍ അഴിഞ്ഞാടിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയിലാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിയമസഭാ മണ്ഡലമാണത്. ക്രിമിനലുകളെ സംരക്ഷിക്കാന്‍ സിപിഎം റെഡ് വോളണ്ടിയേഴ്‌സിന്റെ നിലവാരത്തിലേക്ക് പൊലീസ് തരംതാഴരുതെന്നും സതീശന്‍

V D Satheesan: നിങ്ങള്‍ അവകാശപ്പെടുന്ന പാര്‍ട്ടി ഗ്രാമങ്ങളിലൊക്കെ കോണ്‍ഗ്രസ് കടന്നുവരും; സിപിഎമ്മിനോട് വി.ഡി. സതീശന്‍

വി ഡി സതീശന്‍

Updated On: 

15 May 2025 11:30 AM

കണ്ണൂര്‍: കൊലയാളികളും ഗുണ്ടകളും ഉള്‍പ്പെടുന്ന സംഘമായി സിപിഎം പൂര്‍ണമായി മാറിയെന്ന് വ്യക്തമാക്കുന്ന സംഭവമാണ്‌ മലപ്പട്ടത്തുണ്ടായതെന്ന്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ. സുധാകരന്‍ എംപി സംസാരിക്കുന്ന വേദിക്ക് നേരെ കല്ലെറിയാനും, പദയാത്രയ്ക്ക് നേതൃത്വം നല്‍കിയ രാഹുല്‍ മാങ്കൂട്ടം എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യാനും സിപിഎം ശ്രമിച്ചെന്ന് സതീശന്‍ ആരോപിച്ചു. സമാധാനപരമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പദയാത്ര സംഘടിപ്പിച്ചത്. അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് സിപിഎം ക്രിമിനലുകള്‍ക്ക് സംരക്ഷണമൊരുക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സിപിഎം ക്രിമിനലുകള്‍ അഴിഞ്ഞാടിയത് മുഖ്യമന്ത്രിയുടെ ജില്ലയിലാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിയമസഭാ മണ്ഡലമാണത്. ക്രിമിനലുകളെ സംരക്ഷിക്കാന്‍ സിപിഎം റെഡ് വോളണ്ടിയേഴ്‌സിന്റെ നിലവാരത്തിലേക്ക് പൊലീസ് തരംതാഴരുതെന്നും സതീശന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നേതാവ്‌ സനീഷ് അടുവാപ്പുറത്തിന്റെ വീട്ടുപറമ്പില്‍ സ്ഥാപിച്ച ഗാന്ധി സ്തൂപം നശിപ്പിച്ചവരാണ്‌ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നത്. പിണറായിയും, ഗോവിന്ദനും പാര്‍ട്ടി ക്രിമിനലുകളെ നിയന്ത്രിക്കണം. ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്നും, കേരളമാണെന്നും സതീശന്‍ പറഞ്ഞു.

Read Also: Akhil Marar: രാജ്യ വിരുദ്ധ പരാമർശം; അഖിൽ മാരാരിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

എന്ത് ഭീഷണി മുഴക്കിയാലും കോണ്‍ഗ്രസ് മുന്നോട്ടുപോകും. നിങ്ങള്‍ അവകാശപ്പെടുന്ന പാര്‍ട്ടി ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് കടന്നുവരുമെന്നും സതീശന്‍ സിപിഎമ്മിനോട് പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങളെയും പാര്‍ട്ടി ക്രിമിനലുകളെയും ഇറക്കി തടുക്കാമെന്ന് കരുതേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും