V D Satheesan: ‘പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വര്‍ഗീയത, അതു കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത; പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു’

VD Satheesan responds to UDF's victory in the Kerala local body elections 2025: യുഡിഎഫിന് മിന്നും ജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് വി.ഡി. സതീശന്‍. പ്രതിപക്ഷമാണ് ഈ തിരഞ്ഞെടുപ്പിലെ അജണ്ടയുണ്ടാക്കിയതെന്നും പ്രതിപക്ഷം മുന്നോട്ടുവച്ച അജണ്ടയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയായതെന്നും സതീശന്‍

V D Satheesan: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വര്‍ഗീയത, അതു കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത; പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു

VD Satheesan

Published: 

13 Dec 2025 15:13 PM

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മിന്നും ജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷമാണ് ഈ തിരഞ്ഞെടുപ്പിലെ അജണ്ടയുണ്ടാക്കിയതെന്നും പ്രതിപക്ഷം മുന്നോട്ടുവച്ച അജണ്ടയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയായതെന്നും സതീശന്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ തങ്ങള്‍ സമര്‍പ്പിച്ച കുറ്റപത്രവും, യുഡിഎഫിന്റെ മാനിഫെസ്റ്റോയും ജനം ഗൗരവത്തോടെ ചര്‍ച്ച ചെയ്തു. ടീം യുഡിഎഫാണ് ഈ വിജയത്തിന് കാരണമെന്നും സതീശന്‍ പറഞ്ഞു. എല്ലാ ഘടകക്ഷികളും ഒറ്റ പാര്‍ട്ടി പോലെയാണ് നിന്നത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിന്റെ വിജയത്തിന്റെ തുടര്‍ച്ചയാണ് ഈ വിജയവും. സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തതാണ് എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണമെന്നും സതീശന്‍ ആഞ്ഞടിച്ചു.

”എല്ലാ സര്‍ക്കാരുകളോടും ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടാകും. പക്ഷേ പിണറായി സര്‍ക്കാരിനെ വെറുത്തു. എല്‍ഡിഎഫ് കാണിച്ച വര്‍ഗീയതയാണ് തോല്‍വിയുടെ രണ്ടാമത്തെ കാരണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വര്‍ഗീയത, അതു കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത…മുഖ്യമന്ത്രി കൊണ്ടുനടന്ന പല ആളുകളും ഈ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മും ഉണ്ടാക്കിയത്”, പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തിരുവനന്തപുരത്ത് ഉള്‍പ്പെടെ ബിജെപി നേട്ടമുണ്ടാക്കിയെങ്കില്‍ അതിന് കാരണം സിപിഎം കളിച്ച വര്‍ഗീയ പ്രീണനമാണ്. തങ്ങള്‍ ഇത് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയതാണ്. ജനവിധിയെ വളരെ മോശമായാണ് സിപിഎം വിലയിരുത്തുന്നത്. എംഎം മണി ജനങ്ങളെ ആക്ഷേപിച്ചു. മണി പറഞ്ഞത് മുഖ്യമന്ത്രിയടക്കമുള്ളവരുടെ മനസിലിരിപ്പാണെന്നും സതീശന്‍ ആരോപിച്ചു.

Also Read: Kerala Local Body Election Result 2025: ഇടതു കോട്ടകൊത്തളങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുത്ത് യുഡിഎഫ്; ‘ഞെട്ടിക്കല്‍’ തിരിച്ചടിയില്‍ പകച്ച് എല്‍ഡിഎഫ്; ‘സ്വര്‍ണപാളി’യില്‍ എല്ലാം പാളി

ജനങ്ങള്‍ വലിയ വിജയം നല്‍കുമ്പോള്‍ നമ്മള്‍ കൂടുതല്‍ വിനയാന്വീതരാകണം. കേരളത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ടീം യുഡിഎഫ്. നിയമസഭ തിരഞ്ഞെടുപ്പിലെ മഹായുദ്ധത്തിന് പുറപ്പെടാന്‍ ജനങ്ങള്‍ നല്‍കിയ ഇന്ധനമായി വിനയത്തോടെ ഇതിനെ കാണുന്നു. അടുത്ത മഹായുദ്ധത്തില്‍ ജയിക്കാനുള്ള ശക്തിയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും വിഡി സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വീഡിയോ കാണാം

Related Stories
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്