വധശ്രമം​ ‘ഇല്ല’! വീണാ ജോർജിനെ ​കൈയേറ്റം ചെയ്ത കേസിൽ ഗുരുതര വകുപ്പുകൾ ഒഴിവാക്കി അ‌ന്തിമ കുറ്റപത്രം

Veena George assault case: മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് ​കണ്ണൂരിൽ കൈയേറ്റം ചെയ്യപ്പെട്ട കേസിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ഒഴിവാക്കി പൊലീസ് അ‌ന്തിമ കുറ്റപത്രം ​സമർപ്പിച്ചു. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഒഴിവാക്കിയത്. കണ്ണൂ‍ർ റെയിൽവേ സ്റ്റേഷനിൽവെച്ച് വീണാ ജോ‍ർജിനെതിരേ കെഎസ്‍യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരുക്കു പറ്റിയതാണ് കേസിനാസ്പദമായ സംഭവം.

വധശ്രമം​ ഇല്ല! വീണാ ജോർജിനെ ​കൈയേറ്റം ചെയ്ത കേസിൽ ഗുരുതര വകുപ്പുകൾ ഒഴിവാക്കി അ‌ന്തിമ കുറ്റപത്രം

Veena George Assault Case

Edited By: 

Arun Nair | Updated On: 12 Jun 2026 | 08:13 AM

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് ​കണ്ണൂരിൽ കൈയേറ്റം ചെയ്യപ്പെട്ട കേസിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ഒഴിവാക്കി പൊലീസ് അ‌ന്തിമ കുറ്റപത്രം ​സമർപ്പിച്ചു. കണ്ണൂ‍ർ റെയിൽവേ സ്റ്റേഷനിൽവെച്ച് വീണാ ജോ‍ർജിനെതിരേ കെഎസ്‍യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരുക്കു പറ്റിയതാണ് കേസിനാസ്പദമായ സംഭവം. പ്രതിഷേധത്തിനിടെ പരുക്കുപറ്റിയതിനെത്തുടർന്ന് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ വ‍ർഷം ഫെബ്രുവരി 25നായിരുന്നു സംഭവം. മന്ത്രി ആശുപത്രിയിൽ അ‌ഡ്മിറ്റായതിന് പിന്നാലെ കേസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അ‌ന്നത്തെ സർക്കാർ കടക്കുകയും വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തുകയും ചെയ്തു.

‘കൊല്ലടാ’ എന്ന് ആക്രോശിച്ച് എന്തോ ആയുധം ഉപയോ​ഗിച്ച് അഞ്ച് കെഎസ്‍യു പ്രവർത്തകർ മന്ത്രിക്ക് നേരെ ചാടിവീണ് കഴുത്തിന് ആക്രമിച്ചു എന്നത് ഉൾപ്പെടെയുള്ളകാര്യങ്ങൾ എഫ്ഐആറിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അ‌ന്തിമ കുറ്റപത്രം സമർപ്പിച്ചപ്പോൾ ഗുരുതര വകുപ്പുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഒഴിവാക്കിയത്.

Also Read: കൊല്ലത്ത് വിദ്യാർഥികൾക്ക് ഷിഗെല്ല, ചെറിയ ലക്ഷണം പോലും കരുതണം

ഗൺമാൻ്റെയും മന്ത്രിയുടെയും പൊലീസിൻ്റെയും ഔദ്യോ​ഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും റെയിൽവേ സ്റ്റേഷൻ പരിസരത്ത് അതിക്രമിച്ചു കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയതിനും പ്രതികൾക്ക് എതിരേ വകുപ്പുകൾ ചുമത്തിയിരുന്നു. എന്നാൽ, മന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്നോ, ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നോ തെളിയിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. ഇതോടെ കേസ് കേവലം ഒരു കരിങ്കൊടി പ്രതിഷേധമായി ചുരുങ്ങി.

മന്ത്രിയെ ആക്രമിച്ചെന്ന കേസിൽ നേരത്തെ കെഎസ്‌യു ജില്ലാ പ്രസിഡൻറ് അടക്കം 5 പേരെ പോലീസ് അ‌റസ്റ്റ് ചെയ്തിരുന്നു. എന്നാൽ വീണാ ജോർജിന് നേരേയുണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും തെരഞ്ഞെടുപ്പിന് മുൻപ് വീണുകിട്ടിയ അ‌വസരം ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് പ്രതിഷേധക്കാർക്ക് നേരേ കേസെടുത്തത് എന്നുമായിരുന്നു കോൺഗ്രസിന്റെ വാദം.

സംഭവത്തിൽ കെഎസ‌്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവരാണ് അ‌ന്ന് അ‌റസ്റ്റ് ചെയ്യപ്പെട്ടത്. കള്ളക്കേസ് ഉണ്ടാക്കിയാണ് പ്രവർത്തകരെ ജയിലിലടച്ചത് എന്നാരോപിച്ച് പുതിയ സർക്കാർ അ‌ധികാരത്തിൽ വന്നതിന് പിന്നാലെ, കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ ഉൾപ്പെടെയുള്ളവർ ആഭ്യന്തര വകുപ്പിനെ സമീപിച്ചിരുന്നു. ഇപ്പോൾ ഗുരുതര വകുപ്പുകൾ ഒഴിവാക്കപ്പെട്ടതോടെ കെഎസ‌്‌യു പ്രവർത്തകർക്ക് ആശ്വാസത്തിന് വകയായിരിക്കുകയാണ്.

അ‌തേസമയം കണ്ണൂരിൽ മന്ത്രിക്ക് നേരേയുണ്ടായത് വധശ്രമമായിരുന്നുവെന്നും, കഴുത്തിന് ബലം പ്രയോഗിച്ച് അമർത്തി പരിക്കേൽപ്പിച്ചു എന്നുമായിരുന്നു സിപിഎം വാദിച്ചിരുന്നത്. തുടർന്ന് അ‌ക്രമത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധങ്ങൾ ഉൾപ്പെടെ നടത്തുകയും ചെയ്തു. ഇപ്പോൾ കുറ്റപത്രത്തിൽ മുൻ സർക്കാരിന്റെ കാലത്ത് ചേർക്കപ്പെട്ട ഗുരുതര വകുപ്പുകൾ ഒഴിവായതോടെ ഇനി ഈ കേസിനെ എൽഡിഎഫ് ഏത് നിലയ്ക്ക് മുന്നോട്ട് കൊണ്ടുപോകും എന്ന് വ്യക്തമല്ല.

English Summary

The police have filed the final chargesheet in the case of the assault on former Health Minister Veena George in Kannur, dropping serious charges including attempt to murder. Serious charges such as attempt to murder with intent to kill and assault with a weapon were dropped. The incident related to the case was when the minister was injured during a black flag protest against Veena George by KSU workers at the Kannur railway station. The incident took place on February 25 this year.

Follow Us
Related Stories
അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കം; തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
Kerala Weather Update: മഴ മാറുന്നില്ല; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് മഞ്ഞ അലേർട്ട്
Thrissur Drug Case: പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരി കച്ചവടം! തൃശ്ശൂരിൽ മുഖ്യപ്രതിക്കെതിരെ പിക്ട് ആക്ട് ചുമത്തും
Kerala Lottery Result: ആ ടിക്കറ്റെടുത്തൊന്ന് നോക്കൂ, ‘സമൃദ്ധി’ നിങ്ങളെ കാത്തിരിക്കുന്നു; ഇന്നത്തെ നറുക്കെടുപ്പിൻ്റെ പൂർണ്ണ വിവരങ്ങൾ!
Kuttippuram Bus Accident: മലപ്പുറം കുറ്റിപ്പുറത്ത് ബസ് അപകടം; ഒരു മരണം, മൂന്നുപേരുടെ നില ഗുരുതരം
Operation Toofan : ലഹരിക്കടത്തിന് ഇടനിലക്കാരായി അധ്യാപികമാർ ! കോഴിക്കോട് രണ്ട് പേർ അറസ്റ്റിൽ
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി