Balabhaskar Death: ബാലഭാസ്കറിൻ്റെ മരണം: പുനരന്വേഷണത്തിന് തുടക്കമിട്ട് സിബിഐ, മാതാപിതാക്കളുടെ മൊഴിയെടുത്തു

Violinist Balabhaskar Death Case Update: കേസ് കേവലം ഒരു വാഹനാപകടമൂലമുള്ള മരണമാണെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ചും സിബിഐയും നേരത്തെ സമർപ്പിച്ച അന്തിമ റിപ്പോർട്ടുകൾ തള്ളണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കറിൻ്റെ പിതാവ് കെ സി ഉണ്ണി നൽകിയ ഹർജി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്. വാദങ്ങളെല്ലാം പരിഗണിച്ചാണ് കൂടുതൽ ആഴത്തിലുള്ള അന്വേഷണം അനിവാര്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്.

Balabhaskar Death: ബാലഭാസ്കറിൻ്റെ മരണം: പുനരന്വേഷണത്തിന് തുടക്കമിട്ട് സിബിഐ, മാതാപിതാക്കളുടെ മൊഴിയെടുത്തു

Violinist Balabhaskar

Published: 

18 Nov 2026 | 12:46 PM

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെയും മകളുടെയും മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐയുടെ പ്രത്യേക സംഘം പുനരന്വേഷണം ആരംഭിച്ചു. കേസ് കേവലം ഒരു വാഹനാപകടമൂലമുള്ള മരണമാണെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ചും സിബിഐയും നേരത്തെ സമർപ്പിച്ച അന്തിമ റിപ്പോർട്ടുകൾ തള്ളണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കറിൻ്റെ പിതാവ് കെ സി ഉണ്ണി നൽകിയ ഹർജി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്.

ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവിനെ തുടർന്ന് ചുമതലയേറ്റ സിബിഐ പ്രത്യേക സംഘം കേസിലെ സുപ്രധാന രേഖകൾ വീണ്ടും പരിശോധിക്കാനും സാക്ഷികളുടെയും ബന്ധുക്കളുടെയും മൊഴികൾ പുതുതായി രേഖപ്പെടുത്താനുമുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. ബാലഭാസ്കറിൻ്റെ മരണത്തിന് പിന്നിൽ ദുരൂഹതകളുണ്ടെന്നും സാമ്പത്തിക ഇടപാടുകളും സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടവരുടെ ഇടപെടലുകളും കൃത്യമായി അന്വേഷിച്ചില്ലെന്നുമായിരുന്നു പിതാവ് ഉണ്ണിയുടെ പ്രധാന ആരോപണം.

ALSO READ: ഫോണിലെ സന്ദേശം വായിച്ചു! കൊല്ലത്ത് നഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി

കൊച്ചി സിബിഐ അഴിമതി നിരോധന യൂണിറ്റിലെ എസ് പി വി ദേവരാജിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കാൻ ഒരുങ്ങുന്നത്. അപകടം നടന്ന സ്ഥലം നേരിട്ട് സന്ദർശിക്കുകയും ബാലഭാസ്കറിൻ്റെ മാതാപിതാക്കളിൽ നിന്ന് വിശദമായി മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്ന അന്വേഷണ സംഘം, പിതാവിൻ്റെ പരാതിയിൽ പറയുന്ന വ്യക്തികൾക്ക് നോട്ടീസ് നൽകി നേരിട്ട് വിളിപ്പിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് നീങ്ങുന്നത്.

തൃശ്ശൂരിൽ താമസിച്ചിരുന്ന ബാലഭാസ്കർ ഒരു സിനിമാ സംവിധായകൻ വിളിച്ചതിനെത്തുടർന്നാണ് പെട്ടെന്ന് തിരുവനന്തപുരത്തേക്ക് പോയതെന്നാണ് നേരത്തെ മുതലുള്ള വാദം. എന്നാൽ, സംഭവത്തിന് പിന്നാലെ താൻ അങ്ങനെ വിളിച്ചിട്ടില്ലന്നാണ് പ്രസ്തുത സംവിധായകൻ വ്യക്തമാക്കിയത്. ഈ ദുരൂഹതകളും മുൻ അന്വേഷണ റിപ്പോർട്ടിൽ വിട്ടുപോയ സുപ്രധാന കാര്യങ്ങളും മുൻനിർത്തിയാണ് പ്രത്യേക സംഘം വീണ്ടും അന്വേഷണം നടത്തുക. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് കൂടുതൽ ആഴത്തിലുള്ള അന്വേഷണം അനിവാര്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്.

അപകടം നടന്നത് തിരുവനന്തപുരത്ത്

2018 ഒക്ടോബർ രണ്ടിന് തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപമാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറും രണ്ടു വയസ്സുകാരി മകൾ തേജസ്വിനി ബാല മരണപ്പെടുകയും ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കർ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്. അപകടത്തിൽ സ്വർണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്നതടക്കം നിരവധി ആക്ഷേപങ്ങളുയർന്നിരുന്നു. പുതിയ അന്വേഷണം വർഷങ്ങളായി നിലനിൽക്കുന്ന ദുരൂഹതകൾക്ക് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സംഗീതപ്രേമികളും.

English Summary:

Latest update on Violinist Balabhaskar’s death case, A special CBI team has initiated a re-investigation following the Kerala High Court order and recorded statements from his parents.

Loading...
Unable to load recommendations.
Follow Us
Related Stories
മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 18-ാം വർഷം വിധി എത്തി; രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 9 പേർക്ക് ജീവപര്യന്തം
ദത്തെടുത്ത മകൻ/ മകൾ എന്ന് വേണ്ട! നിയമപരമായ രേഖകളിൽ മകൻ അല്ലെങ്കിൽ മകൾ എന്ന് മതി; ഹൈക്കോടതി
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇഡിയുടെ നിര്‍ണായക നീക്കം; റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് നോട്ടീസ്‌
Sabarimala: ശബരിമല തീർത്ഥാടനം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ നാളെ മുതൽ
ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കേസെടുത്ത് പോലീസ്
ഇത് വിധേയരുടെ മന്ത്രിസഭയല്ലെന്ന് മുഖ്യമന്ത്രി; തർക്കത്തിനൊടുവിൽ PSC അ‌ംഗങ്ങളായി, കോൺഗ്രസ് -4, ലീഗ്- 1
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ