Vipanchika Death Case: വിപഞ്ചികയുടെ മകളുടെ സംസ്കാരം ഇന്ന് ഷാർജയിൽ; കുടുംബത്തിന് മൃതദേഹം കാണാൻ കഴിഞ്ഞിട്ടില്ല

Vipanchika’s Daughter’s Cremation to Be Held in Dubai: ഇന്ന് മറ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാകും സംസ്കാരം നടക്കുക. വിപഞ്ചികയുടെ കുടുംബത്തിന് ഇതുവരെ രണ്ട് പേരുടേയും മൃതദേഹങ്ങൾ കാണാൻ പോലും കഴിഞ്ഞിട്ടില്ല.

Vipanchika Death Case: വിപഞ്ചികയുടെ മകളുടെ സംസ്കാരം ഇന്ന് ഷാർജയിൽ; കുടുംബത്തിന് മൃതദേഹം കാണാൻ കഴിഞ്ഞിട്ടില്ല

Vipanchika

Published: 

17 Jul 2025 07:33 AM

ഷാർജ: ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനമായി. മകൾ വൈഭവിയുടെ മൃത​​ദേഹം ഷാർജയിൽ ഇന്ന് സംസ്കരിക്കും. സംസ്കാരവുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കങ്ങൾ‌ അവസാനിച്ച സ്ഥിതിക്ക് ഇന്ന് മറ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാകും സംസ്കാരം നടക്കുക. വിപഞ്ചികയുടെ കുടുംബത്തിന് ഇതുവരെ രണ്ട് പേരുടേയും മൃതദേഹങ്ങൾ കാണാൻ പോലും കഴിഞ്ഞിട്ടില്ല.

സംസ്കാരം വൈകുന്നത് ഒഴിവാക്കാനാണ് മൃത​ദേഹം വിട്ടുകിട്ടുന്നതിൽ വിട്ടുവീഴ്ച ചെയ്തതെന്നാണ് വിപ‍ഞ്ചികയുടെ കുടുംബം പറയുന്നത്. അതേസമയം ഈ മാസം എട്ടാം തീയതിയാണ് കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കി എന്നാണ് നിഗമനം.

Also Read:വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക്, മകൾ വൈഭവിയുടേത് യുഎഇയിൽ സംസ്കരിക്കും

രണ്ട് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു വിപഞ്ചികയുടെ കുടുംബത്തിന്റെ ആരോ​ഗ്യം. എന്നാൽ കുഞ്ഞിന്റെ മൃതദേഹം അച്ഛൻ നിതീഷിന് വിട്ടുകൊടുക്കാനാണ് ഷാർജ കോടതി ഉത്തരവിട്ടത്. അതേസമയം വിപഞ്ചികയുടെ അമ്മ ശൈലജ നൽകിയ പരാതിയിൽ, ഭർത്താവ് നിതീഷും അദ്ദേഹത്തിന്റെ സഹോദരി നീതുവും പിതാവ് മോഹനനും ചേർന്ന് വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ആരോപിക്കുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കുണ്ടറ പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ