Vipanchika Death Case: വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക്, മകൾ വൈഭവിയുടേത് യുഎഇയിൽ സംസ്കരിക്കും

Vipanchika's Body: വിപഞ്ചികയുടെ ഭർത്താവ് വിനീഷിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Vipanchika Death Case: വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക്, മകൾ വൈഭവിയുടേത് യുഎഇയിൽ സംസ്കരിക്കും

Vipanchika

Published: 

16 Jul 2025 21:10 PM

ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനമായി. എന്നാൽ, വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കും. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്.

അതേസമയം, വിപഞ്ചികയുടെയും കുഞ്ഞിന്റെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മരണം ആത്മഹത്യ തന്നെയാണെന്നാണ് കുടുംബത്തിന് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം. മൃതദേഹങ്ങൾ രണ്ടും നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നത്.

 

കേസിന്റെ പശ്ചാത്തലം

ഷാർജയിലെ ഒരു അപ്പാർട്ട്‌മെന്റിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തുകയും, മരണത്തിൽ കൊലപാതക സാധ്യത സംശയിക്കുന്നതായും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. ഈ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിലൂടെ ഒരു ഒത്തുതീർപ്പുണ്ടായിരിക്കുന്നത്.

വിപഞ്ചികയുടെ ഭർത്താവ് വിനീഷിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ