Visakhapatnam Espionage Case: നേവൽ രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തി; മലയാളി അടക്കം മൂന്നു പേർ അറസ്റ്റിൽ
Visakhapatnam Naval Espionage Case: കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ മറ്റ് ചില വിഷയങ്ങൾ കൂടി കണ്ടെത്താനുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യമായതിനെ തുടർന്ന് വീണ്ടും എൻഐഎ ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയായിരുന്നു

Vishakapattanam Spy Case
കൊച്ചി: വിശാഖപട്ടണം ചാരക്കേസിൽ മലയാളി അടക്കം മൂന്നു പേരെ ദേശിയ അന്വേഷണ ഏജൻസി ( എൻഐഎ) അറസ്റ്റ് ചെയ്തു. മലയാളിയായ പി.അഭിലാഷിനെയാണ് കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. നാവികസേനയുടെ രഹസ്യങ്ങൾ പാക്കിസ്ഥാനിലേക്ക് ചോർത്തി എന്നാണ് കേസ്. 2021ൽ തുടങ്ങിയ അന്വേഷണമാണിത്. ആന്ധ്രാ പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സെല്ലാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം അന്വേഷണം തുടങ്ങിയത്. 2023ലാണ് എൻഐഎ കേസ് ഏറ്റെടുത്തത്. ലക്ഷ്മൺ ടണ്ടേൽ, അക്ഷയ് രവിനായക് എന്നിവരാണ് കേസിൽ കസ്റ്റഡിയിലുള്ള മറ്റ് രണ്ടുപേർ. ഇവർ രണ്ടുപേരും കർണാടക സ്വദേശികളാണ്.
പാക്ക് ഇൻ്റലിജൻസ് ഏജൻസിയുമായി ബന്ധപ്പെട്ട് കാർവാർ നേവൽ ബേസിലെയും ഒപ്പം തന്നെ കൊച്ചി നേവൽ ബേസിലെയും പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്തി എന്നുള്ള ഒരു ആരോപണമാണ് ഇപ്പോൾ ഇവർക്കെതിരെ എൻഐഎ ഉന്നയിക്കുന്നത്. അഞ്ചുപേരെ കുറ്റക്കാരാക്കി എൻഐഎ ഈ കേസിൽ കുറ്റപത്രം അടക്കം സമർപ്പിച്ചിരുന്നു.
അറസ്റ്റിലായവർ പാക്കിസ്ഥാൻ സ്വദേശിയായ മീർ ബലാജ് ഖാൻ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട് നാവിക മേഖലകളുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും നൽകിയിരുന്നു എന്നുള്ള കാര്യമാണ് ഇപ്പോൾ എൻഐഎ അന്വേഷണത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ ഈ മീർ ബലാജ് ഉൾപ്പെടെ ഉള്ളവരെ കണ്ടെത്താൻ എൻഐഎക്ക് സാധിച്ചിരുന്നില്ല. മറ്റ് അഞ്ചു പേരെ പിന്നീട് എൻഐഎ അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ മറ്റ് ചില വിഷയങ്ങൾ കൂടി കണ്ടെത്താനുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യമായതിനെ തുടർന്ന് വീണ്ടും എൻഐഎ ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയായിരുന്നു. ഇതിനൊടുവിലാണ് കർണാടക സ്വദേശികളായ രണ്ടുപേരെയും കൊച്ചി സ്വദേശിയായ അഭിലാഷ് എന്ന വ്യക്തിയെയും ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരെ മറൈൻ ഒഫീസറായി വേഷമിട്ട പാക് ഇൻ്റലിജൻസ് ചാരൻ ഹണീ ട്രാപ്പിൽ കുടുക്കുകയായിരുന്നുവെന്നാണ് എൻഐഎ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിവരങ്ങൾ നൽകിയതിന് പ്രതിഫലമായി ഇവർക്ക് പ്രതിമാസം 5000 രൂപ വീതവുമാണ് നൽകിയത്. നാവികസേനയുടെ യുദ്ധക്കപ്പലുകൾ,
കഴിഞ്ഞ ദിവസം കാർവാർ നേവൽ ബേസിൽ ജോലി ചെയ്യുന്ന രണ്ട് കരാർ ജീവനക്കാരെയും സമാനമായ കുറ്റത്തിൽ നേരത്തെ കർണാടക പോലീസ് അടക്കം അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് വർഷമായി എൻഐഎ തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ മലയാളി അടക്കം മൂന്നു പേരെ കൂടി കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.