AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vizhinjam International Seaport: വിഴിഞ്ഞത്തിന് പണമിറക്കുന്നതാര്? എത്തിയത് രണ്ട് ലക്ഷത്തിലേറെ കണ്ടെയ്‌നറുകള്‍, കണക്കുകള്‍ ഇപ്രകാരം

Vizhinjam International Seaport Funding: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പൂര്‍ണമായ ചെലവ് വഹിക്കുന്നത് തങ്ങളാണെന്ന് കേരള സര്‍ക്കാരും പറയുന്നുണ്ട്. 8867 കോടി രൂപ ചെലവിലാണ് പദ്ധതി ഒരുക്കിയത്. ഇതില്‍ പദ്ധതിയുടെ ആദ്യഘട്ട ചെലവ് എന്ന നിലയില്‍ 8867 രൂപ ആയി. അതില്‍ 5595 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് മുടക്കിയത്. ആകെ ചെലവിന്റെ 63 ശതമാവും കേരള സര്‍ക്കാരാണ് നല്‍കുന്നത്.

Vizhinjam International Seaport: വിഴിഞ്ഞത്തിന് പണമിറക്കുന്നതാര്? എത്തിയത് രണ്ട് ലക്ഷത്തിലേറെ കണ്ടെയ്‌നറുകള്‍, കണക്കുകള്‍ ഇപ്രകാരം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംImage Credit source: PTI
shiji-mk
Shiji M K | Published: 01 May 2025 18:44 PM

മെയ് രണ്ടിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കുകയാണ്. ഇന്ത്യയുടെ തന്നെ മുഖമാകാന്‍ പോകുന്ന പദ്ധതിയിലേക്കാണിപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ കണ്ണ്. തുറമുഖത്തിന്റെ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് തുടക്കം മുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ ഫണ്ടിംഗുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇപ്പോഴും അവ്യക്തമാണ്.

വിഴിഞ്ഞം തുറമുഖം

തുറമുഖത്തിന്റെ ഫണ്ടിംഗുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെയും കേരളത്തിന്റെയും പേരുകള്‍ ഒരുപോലെ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇരുവിഭാഗങ്ങളും വിവിധ കണക്കുകള്‍ നിരത്തുന്നതും ചര്‍ച്ചകള്‍ക്ക് ഇന്ധനം പകരുന്നു.

കേരള സര്‍ക്കാരിനെ പരാമര്‍ശിക്കാതെയും മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കിയുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പത്രപരസ്യം പുറത്തിറക്കിയിരുന്നത്. കേന്ദ്രഷിപ്പിങ് മന്ത്രാലയം പുറത്തിറക്കിയ പരസ്യത്തില്‍ 18,000 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവെന്ന് അവകാശപ്പെട്ടിരുന്നു.

എന്നാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പൂര്‍ണമായ ചെലവ് വഹിക്കുന്നത് തങ്ങളാണെന്ന് കേരള സര്‍ക്കാരും പറയുന്നുണ്ട്. 8867 കോടി രൂപ ചെലവിലാണ് പദ്ധതി ഒരുക്കിയത്. ഇതില്‍ പദ്ധതിയുടെ ആദ്യഘട്ട ചെലവ് എന്ന നിലയില്‍ 8867 രൂപ ആയി. അതില്‍ 5595 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് മുടക്കിയത്. ആകെ ചെലവിന്റെ 63 ശതമാവും കേരള സര്‍ക്കാരാണ് നല്‍കുന്നത്.

അദാനി കമ്പനി 2454 കോടി രൂപയാണ് ചെലവാക്കുന്നത്. പദ്ധതിയുടെ ആകെ ചെലവിന്റെ 28 ശതമാനം ആണിത്. വൈയബിലിറ്റി ഗാപ്പ് ഫണ്ടിംഗിനായി കേന്ദ്രത്തില്‍ നിന്ന് അനുവദിച്ചത് 817.80 കോടി. ഇത് വായ്പയാണ്, കേരളം തിരിച്ചടയ്ക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി നല്‍കുന്നത്. എന്നാല്‍ ഈ തുക നെറ്റ് പ്രസന്റ് മൂല്യം അടിസ്ഥാനപ്പെടുത്തി തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. 817.80 കോടി രൂപ വായ്പയ്ക്ക് തിരിച്ചടവ് വരുന്നത് 10000-12000 കോടി വരെയാണ്.

Also Read: Vizhinjam Port: ‘കല്ലിട്ടിട്ട് കാര്യമില്ലല്ലോ’; വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായത് സംസ്ഥാന സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിൽ: പിണറായി വിജയൻ

ഇതിനെല്ലാം പുറമെ പുലിമുട്ട് നിര്‍മാണത്തിനായി 1,350 കോടി രൂപയും കേരളം കണ്ടെത്തി. റെയില്‍പാതയ്ക്കായി 1,482.92 കോടി രൂപയും കേരളം വഹിക്കണം. റെയില്‍ പാത കടന്നുപോകുന്ന 5.526 ഹെക്ടര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇതിനായി ചെലവ് 198 കോടി രൂപ. ഇതെല്ലാം ഉള്‍പ്പെടെ 1,482.92 കോടി രൂപ.