VS Achuthanandan Health Update: ആശങ്ക ഒഴിയാതെ വിഎസിൻ്റെ ആരോഗ്യനില; പുതിയ മെഡിക്കൽ ബുള്ളറ്റിൻ

VS Achuthanandan Health Latest Update: ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോ​ഗം ചേ‌ർന്ന് അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും അദ്ദേഹത്തിൻ്റെ വൃക്കകളുടെ പ്രവർത്തനവും ഇപ്പോഴും സാധാരണ നിലയിലല്ല.

VS Achuthanandan Health Update: ആശങ്ക ഒഴിയാതെ വിഎസിൻ്റെ ആരോഗ്യനില; പുതിയ മെഡിക്കൽ ബുള്ളറ്റിൻ

വി എസ് അച്യുതാനന്ദൻ (പഴയകാല ചിത്രം)

Published: 

11 Jul 2025 16:30 PM

തിരുവനന്തപുരം; വി എസ് അച്യുതാനന്ദൻ്റെ (VS Achuthanandan) ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ഇപ്പോൾ പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോ​ഗം ചേ‌ർന്ന് അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും അദ്ദേഹത്തിൻ്റെ വൃക്കകളുടെ പ്രവർത്തനവും ഇപ്പോഴും സാധാരണ നിലയിലല്ല.

നിലവിൽ നൽകി വരുന്ന ചികിത്സകൾ തുടരാനാണ് മെഡിക്കൽ ബോർഡിൻ്റെ തീരുമാനം. വൃക്ക തകരാറിനെ തുടർന്ന് ഇടവിട്ട് നൽകിവരുന്ന ഡയാലിസിസ് ശാരീരിക അവസ്ഥ കണക്കിലെടുത്ത് ഇടയ്ക്ക് നിർത്തി വയ്ക്കാറുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, മുതിർന്ന സിപിഎം നേതാവ് പി കെ ഗുരുദാസൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, ഡിജിപി റവാഡ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ വിഎസ് അച്യുതാനന്ദനെ നേരത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ‌‌‌‌‌

വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്