VS Achuthanandan: വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍, ബോര്‍ഡ് യോഗം ചേര്‍ന്നു

VS Achuthanandan Health Update July 8: വിഎസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ആരോഗ്യസ്ഥിതിയെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചു. തുടര്‍ന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്

VS Achuthanandan: വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍, ബോര്‍ഡ് യോഗം ചേര്‍ന്നു

വി.എസ്. അച്യുതാനന്ദൻ

Published: 

08 Jul 2025 13:37 PM

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുന്ന വിഎസിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വിഎസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ആരോഗ്യസ്ഥിതിയെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചു. തുടര്‍ന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്.

ചികിത്സ ഏത് രീതിയില്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും യോഗം വിലയിരുത്തി. വെന്റിലേറ്റര്‍ സഹായത്തോടെയുള്ള ചികിത്സ തുടരാനാണ് തീരുമാനം. വൃക്കകളുടെ പ്രവര്‍ത്തനവും, രക്തസമ്മര്‍ദ്ദവും ഇപ്പോഴും സാധാരണ നിലയിലാകാത്തതാണ് ആശങ്ക. വൃക്കകളുടെ പ്രവര്‍ത്തനവും, രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നത് ആശ്വാസകരമാണ്.

Read Also: National General Strike: സര്‍വം നിശ്ചലമാകും? ബസുകള്‍ ഓടുമോ? നാളെ സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?

വിഎസിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഒന്നിടവിട്ട ദിവസങ്ങളിലാണ് ഡയാലിസിസ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹൃദയാഘാതം മൂലം ജൂണ്‍ 23നാണ് വിഎസിനെ പട്ടത്തെ എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഏതാനും ദിവസം മുമ്പ്‌ വിഎസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്