Wayanad By Election: ‘ഇതെന്റെ പുതിയ യാത്ര, എന്റെ ഗുരു നിങ്ങളാണ്’; പ്രിയങ്ക ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
Priyanka Gandhi Submitted Nomination Papers: പ്രിയങ്ക ഗാന്ധിയെ വരവേല്‍ക്കാനായി വന്‍ ജനാവലി തന്നെയാണ് കല്‍പ്പറ്റയില്‍ എത്തിയത്. ചൂരല്‍മലയിലെ ദുരന്തകാഴ്ചകള്‍ തന്റെ ഉള്ളില്‍തൊട്ടുവെന്നും പ്രിയങ്ക പറഞ്ഞു. തന്നെ അംഗീകരിച്ചതിന് നന്ദിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പണം. പ്രിയങ്ക ഗാന്ധിയെ വരവേല്‍ക്കാനായി വന്‍ ജനാവലി തന്നെയാണ് കല്‍പ്പറ്റയില്‍ എത്തിയത്. വയനാടിനെ നയിക്കാന്‍ അവസരം നല്‍കിയാല്‍ അത് വലിയൊരു ആദരവായി കാണുമെന്ന് പ്രിയങ്ക ഗാന്ധി ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഇത് ഒരു പുതിയ യാത്രയാണ്. ഈ ആള്‍ക്കൂട്ടം നമുക്കിടയിലെ വിശ്വാസത്തിന്റെ പ്രതീകമാണ്. വയനാടിന്റെ പ്രതിനിധിയാകുന്നതില്‍ അഭിമാനമുണ്ട്. ചൂരല്‍മലയിലെ ദുരന്തകാഴ്ചകള്‍ തന്റെ ഉള്ളില്‍തൊട്ടുവെന്നും പ്രിയങ്ക പറഞ്ഞു. തന്നെ അംഗീകരിച്ചതിന് നന്ദിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രിയങ്ക ഗാന്ധിയ്ക്കായി വമ്പന്‍ റോഡ് ഷോയാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രിയങ്കയുടെ റോഡ് ഷോ.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരും പ്രിയങ്കയോടൊപ്പം ഉണ്ടായിരുന്നു. റോഡ് ഷോയില്‍ പങ്കെടുക്കാനായി വിവി ജില്ലകളില്‍ നിന്ന് നിരവധിയാളുകളാണ് വയനാട്ടിലേക്കെത്തിയത്. രാവിലെ 11.30 ഓടെ കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്.
അഞ്ച് സെറ്റ് പത്രികയാണ് പ്രിയങ്ക തയാറാക്കിയത്. രാഹുല്‍ ഗാന്ധിച്ച് നാമനിര്‍ദേശ പത്രിക തയാറാക്കി നല്‍കിയ ഷഹീര്‍ സിങ് അസോസിയേഷന്‍ തന്നെയാണ് പ്രിയങ്കയ്ക്കും തയാറാക്കി നല്‍കിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഒരുപോലെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതാണ് വയനാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കാന്‍ കാരണമായത്.
അഞ്ച് സെറ്റ് പത്രികയാണ് പ്രിയങ്ക തയാറാക്കിയത്. രാഹുല്‍ ഗാന്ധിച്ച് നാമനിര്‍ദേശ പത്രിക തയാറാക്കി നല്‍കിയ ഷഹീര്‍ സിങ് അസോസിയേഷന്‍ തന്നെയാണ് പ്രിയങ്കയ്ക്കും തയാറാക്കി നല്‍കിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഒരുപോലെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതാണ് വയനാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കാന്‍ കാരണമായത്.
വയനാട് മണ്ഡലം ഒഴിഞ്ഞതിന് പിന്നാലെ രാഹുല്‍ പ്രിയങ്കയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് ശേഷം വൈകീട്ടോടെ പ്രിയങ്കയും രാഹുലും സോണിയ ഗാന്ധിയും ഡല്‍ഹിയിലേക്ക് മടങ്ങു. പ്രചരണത്തിനായി അടുത്തയാഴ്ച പ്രിയങ്ക വയനാട്ടിലേക്ക് മടങ്ങിയെത്താനാണ് സാധ്യത.
നവംബര്‍ 11നാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ നവംബര്‍ 23നും നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് സത്യന്‍ മൊകേരിയും ബിജെപി സീറ്റില്‍ മത്സരിക്കുന്ന നവ്യ ഹരിദാസുമാണ്.