Wayanad Landslide: സൂചിപ്പാറ വെള്ളച്ചാട്ടം മുതൽ ഹോളിവുഡ് താഴ്വര വരെ; ചൂരൽമലയും മുണ്ടക്കൈയും സഞ്ചാരികളുടെ പ്രിയ ഇടങ്ങൾ

Wayanad Massive Landslide: വയനാട്ടിൽ ഉരുൾപൊട്ടൽ സംഭവിച്ച ചൂരൽമല, മുണ്ടക്കൈ എന്നീ മലയോര പ്രദേശങ്ങൾ ഇടതൂർന്ന വനങ്ങളാലും വ്യത്യസ്ത സസ്യ ജീവജാലങ്ങളാലും നിറഞ്ഞതാണ്.

Wayanad Landslide: സൂചിപ്പാറ വെള്ളച്ചാട്ടം മുതൽ ഹോളിവുഡ് താഴ്വര വരെ;  ചൂരൽമലയും മുണ്ടക്കൈയും സഞ്ചാരികളുടെ പ്രിയ ഇടങ്ങൾ

ചൂരൽമലയുടെ പ്രകൃതിഭംഗി (Image Courtesy: Tripuntold)

Updated On: 

30 Jul 2024 13:31 PM

കേരളത്തെ നടുക്കിയ ഉരുൾപൊട്ടലാൽ ഇന്ന് വാർത്തകളിൽ നിറഞ്ഞ സഥലങ്ങളാണ് മുണ്ടക്കൈയും ചൂരൽമലയും. വയനാട് ജില്ലയ്ക്കു പുറത്തുള്ളവർക്ക് അത്രമേൽ പരിചിതമല്ലാത്ത ഈ പ്രദേശങ്ങൾ പശ്ചിമഘട്ടത്തിന്റെ യഥാർത്ഥ ഭൂപ്രകൃതി സൗന്ദര്യം ഉയർത്തികാണിക്കുന്നവയാണ്. വയനാട് ജില്ലയിലെ ചെറിയ രണ്ടു ഗ്രാമങ്ങളാണ് ചൂരൽമലയും മുണ്ടക്കൈയും. ഈ പ്രദേശങ്ങളിൽ ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ടെങ്കിലും മിക്ക സഞ്ചാരികളും സൂചിപ്പാറ വെള്ളച്ചാട്ടം പോലുള്ള പ്രശസ്തമായ സ്ഥലങ്ങൾ മാത്രമേ സന്ദർശിക്കാറുള്ളു. ഇവുടുത്തെ ചില പ്രകൃതി സൗന്ദര്യങ്ങൾ ആണ് വെള്ളോലിപ്പാറ, സീത തടാകം, വട്ടപ്പാറ, ഹോളിവുഡ് താഴ്വര, സെന്റിനൽപ്പാറ എന്നിവ.

മേപ്പടി ഗ്രാമപഞ്ചായത്തിലാണ് ഈ രണ്ടു ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്. 125.94  ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിലെ ജനസംഘ്യ 37785 ആണ്. 22 വാർഡുകളുള്ള ഈ പഞ്ചായത്തിലെ 11, 12  വാർഡുകളിയായാണ് മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങൾ ഉള്ളത്. വയിത്തിരി താലൂക്കിൽ കൽപെറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഈ ഗ്രാമങ്ങളുടെ നിയോജക മണ്ഡലം വയനാടും നിയമസഭാ മണ്ഡലം കൽപെറ്റയുമാണ്.

മുണ്ടക്കൈ

മേപ്പടിയിൽ നിന്നും 16 കിലോമീറ്റർ യാത്രചെയ്താൽ മുണ്ടക്കൈയിലെത്താം. മുണ്ടക്കൈ പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ ഗ്രാമ പ്രദേശമാണ്. മേപ്പടിയിൽ നിന്ന് മുണ്ടക്കൈയിലേക്കു നീളുന്ന കുന്നുകൾ തേയിലത്തോട്ടങ്ങളാൽ നിറഞ്ഞിരിക്കുന്നു. തേയില തോട്ടങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന സിൽവർ ഓക്ക് വൃക്ഷങ്ങളും കാഴ്ചക്ക് കുളിർമ നൽകുന്നതാണ്. എസ്റ്റേറ്റിനിടയിലൂടെ പോകുമ്പോൾ നമുക്ക് നിരവധി ഇടവഴികൾ കാണാനായി സാധിക്കും. കെഎസ്ആർടിസി ബസ്സുകൾക്കും ജീപ്പുകൾക്കും പുറമെ മറ്റു വാഹനങ്ങൾ ഈ പാതയിലൂടെ സഞ്ചരിക്കുന്നത് അപൂർവമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ മണ്ണിടിച്ചിൽ നേരിട്ട പുതുമലയിലൂടെയാണ് മുണ്ടക്കൈയിലേക്കു എത്തിച്ചേരേണ്ടതു.

ഇവിടുത്തെ ഒരു പ്രധാന ആകർഷണമാണ് സെന്റിനൽ റോക്ക്. തേയിലത്തോട്ടങ്ങളുടെ സംരക്ഷകാനായി കാണുന്നതിനാലാണ് വെള്ളപ്പാറയെ സെന്റിനൽ റോക്ക് എന്ന് വിളിക്കുന്നത്. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് സെന്റിനൽ റോക്ക് എസ്റ്റേറ്റ് എന്നും എന്നറിയപ്പെടുന്നു. ഇതുപോലുള്ള നിരവധി മനോഹര പ്രദേശങ്ങൾ ഇവിടെയുണ്ടെങ്കിലും മിക്കവരും ഈ വഴിയിലൂടെ സഞ്ചരിക്കുന്നത് സൂചിപ്പാറയിലേക്കു എത്താനായി മാത്രമാണ്.

READ MORE: അന്ന് പുത്തുമലയും കവളപ്പാറയും, ഇന്ന് മുണ്ടക്കൈ; നാട് വിറങ്ങലിച്ച ദുരന്തങ്ങൾ

ചൂരൽമല

മേപ്പടിയിൽ നിന്നും 14 കിലോമീറ്റർ ഉള്ളിലേക്ക് ചെല്ലുമ്പോൾ നമ്മൾ ചൂരൽമലയിൽ എത്തിച്ചേരും. മണ്മറഞ്ഞ പ്രദേശങ്ങളും മലകളുടെ ഉയര വ്യത്യാസങ്ങളുമാണ് ചൂരൽമലയുടെ മുഖമുദ്ര. ഇടതൂർന്ന വനങ്ങളാലും വ്യത്യസ്ത സസ്യ ജീവജാലങ്ങളാലും ഈ പ്രദേശം അനുഗ്രഹീതമാണ്. മറഞ്ഞിരിക്കുന്ന സൗന്ദര്യങ്ങളുടെ സമ്പത്താണ് ചൂരൽമല. അവയിൽ ചിലതാണ് വെള്ളോലിപ്പാറ, സീത തടാകം, വട്ടപ്പാറ, ഹോൾളിവൂഡ്‌ വാലി, അപ്സര വെള്ളച്ചാട്ടം, എന്നിവ.

ശാന്തമായ പ്രകൃതിയാൽ ചുറ്റപ്പെട്ട സ്ഥലമാണ് വെള്ളോലിപ്പാറ എങ്കിൽ പൗരാണികപരമായ പ്രത്യേകതകൾ ഉള്ളതാണ് സീത തടാകം. ചുറ്റുപാടുള്ള മറ്റൊരു വിശിഷ്ട പ്രദേശമായ വട്ടപ്പാറ, പ്രകൃതിയുടെ സമ്പത്തിന്റെ ഇടയിൽ വിശ്രമിക്കാൻ അനുയോജ്യമായ സ്ഥലമാണ്. ഹോളിവുഡ് വാലിയുടെ ആകർഷണം അതിന്റെ ഒഴുക്കിന്റെ സൗന്ദര്യത്തിലാണ്. തേയിലത്തോട്ടങ്ങളിലൂടെ ചൂരൽമല വ്യൂ പോയിന്റിലേക്കുള്ള ജീപ്പ് യാത്ര പശ്ചിമ ഘട്ടത്തിന്റെ അദ്ഭുതകരമായ കാഴ്ചകൾ സമ്മാനിക്കുന്നു. ഈ പ്രദേശത്തിലൂടെയുള്ള ഓഫ്-റോഡ് അനുഭവങ്ങൾ ആവേശം പകരുന്നതാണ്. 900 കണ്ടി, ഗ്ലാസ് ബ്രിഡ്ജ്, വയനാടിന്റെ ഏറ്റവും വലിയ സിപ് ലൈൻ, എലമ്പിലേരി എസ്റ്റേറ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രധാന കവാടമാണ് ചൂരൽമല.

Related Stories
Dileep: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവകൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി
Actress Assault Case: നടിയുടെ മൊഴി വിശ്വാസയോഗ്യമല്ല; തെളിവുകളോ സാക്ഷികളോ ഇല്ലെന്ന് കോടതി
Sabarimala Aravana: ശബരിമലയിൽ നിന്ന് അരവണ ഇനി ഇഷ്ടംപോലെ വാങ്ങാൻ പറ്റില്ല, വിതരണത്തിൽ നിയന്ത്രണം
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം