Wayanad Mundakkai Latest Updates: മുണ്ടക്കൈ ഭാഗത്തുനിന്ന് വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ; ഉരുൾപൊട്ടിയോ എന്ന് സംശയം

Doubts Of Landslide In Mundakkai: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയോ എന്ന സംശയവുമായി നാട്ടുകാർ. മുണ്ടക്കൈ വനമേഖലയിൽ മഴ ശക്തമാണ്.

Wayanad Mundakkai Latest Updates: മുണ്ടക്കൈ ഭാഗത്തുനിന്ന് വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ; ഉരുൾപൊട്ടിയോ എന്ന് സംശയം

മുണ്ടക്കൈ മഴ

Published: 

25 Jun 2025 11:44 AM

വയനാട് മുണ്ടക്കൈ ഭാഗത്ത് ഉരുൾപൊട്ടിയോ എന്ന് സംശയം. വനപ്രദേശത്തുനിന്ന് വലിയ ശബ്ദം കേട്ടു എന്ന് നാട്ടുകാർ പറഞ്ഞു. പുന്നപ്പുഴ കലങ്ങി ഒഴുകുകയാണ്. ഇതോടെയാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയോ എന്ന സംശയമുയർന്നത്. ഏഷ്യാനെറ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

മുണ്ടക്കൈ വനപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. 100 മില്ലിമീറ്റർ വരെ മഴ മുണ്ടക്കൈ വനമേഖലയിൽ പെയ്തു എന്നാണ് വിവരം. ചൂരൽ മലയിലും മഴ ശക്തമാണ്. കഴിഞ്ഞ ഉരുൾപൊട്ടലിൽ നിർമ്മിച്ച ബെയ്‌ലി പാലത്തിന് സമീപം നാട്ടുകാർ കൂട്ടം ചേർന്നിട്ടുണ്ട്. പുഴയിലൂടെ ചളി കലർന്ന വെള്ളമാണ് ഒഴുകുന്നത്. മണ്ണിടിച്ചിൽ ഭീതിയിൽ പോലീസും ഫയർഫോഴ്സും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ;പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്തും. പ്രദേശവാസികൾക്ക് ജാഗ്രതാനിർദ്ദേശം നൽകി.

ചെറുതായി ഉരുൾപൊട്ടിയിട്ടുണ്ടാവുമെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ ഉരുൾപൊട്ടിയ ഇടത്ത് മണ്ണിടിച്ചിൽ ഉണ്ടായി എന്നും നാട്ടുകാർ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഉരുൾപൊട്ടിയപ്പോൾ അന്ന് ഉണ്ടായ അതേ മണം വന്നു എന്നും ബെയ്‌ലി പാലത്തിൻ്റെ മുക്കാൽ ഭാഗത്തോളം വെള്ളം കയറിയിരുന്നു എന്നും നാട്ടുകാർ പ്രതികരിച്ചു. മുണ്ടക്കൈ പ്രദേശത്തുനിന്നാണ് ശബ്ദം കേട്ടത്. ഇപ്പോൾ മഴ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പുഴയിലെ വെള്ളവും കുറഞ്ഞിട്ടുണ്ട്.

Also Read: Kerala Rain Alert: ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് കാറ്റും മഴയും തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട, ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. ജൂൺ 25ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇരട്ട ചക്രവാതച്ചുഴിയുടെ ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.

Related Stories
MM Mani: ‘തെറ്റ് പറ്റി, പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
Railway Update: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകളുമുണ്ട്; പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
Arya Rajendran: എത്ര വേട്ടയാടപെട്ടാലും രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കും; സ്വയം തിരിച്ചറിവ് നൽകിയ കാലമാണ് കഴിഞ്ഞുപോയത്”; ആര്യ രാജേന്ദ്രൻ
MV Govindan: ‘തിരുവനന്തപുരത്ത് കോൺഗ്രസുമായി സഖ്യമില്ല’; ബിജെപിയ്ക്ക് കാര്യമായ നേട്ടമുണ്ടായില്ലെന്ന് എംവി ഗോവിന്ദൻ
CM Pinarayi Vijayan: ‘പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല, തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും’; പ്രതികരിച്ച് മുഖ്യമന്ത്രി
Kerala Rain Alert: മഴ പൂർണമായും ശമിച്ചോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ