Kerala Shigella Outbreak: വയനാട്ടിൽ ഷിഗെല്ല ഭീതി; നിലവിൽ രോഗം സ്ഥിരീകരിച്ചത് 9 പേർക്ക്, കൂടുതൽ കുട്ടികളുടെ ഫലം ഇന്നറിയാം

Wayanad Shigella Outbreak Latest Update: നിലവിൽ 502 കുട്ടികളാണ് കോളിയാടി സ്കൂളിൽ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. നിലവിൽ 47 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതേസമയം, സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാൻ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

Kerala Shigella Outbreak: വയനാട്ടിൽ ഷിഗെല്ല ഭീതി; നിലവിൽ രോഗം സ്ഥിരീകരിച്ചത് 9 പേർക്ക്, കൂടുതൽ കുട്ടികളുടെ ഫലം ഇന്നറിയാം

പ്രതീകാത്മക ചിത്രം

Published: 

12 Jun 2026 | 07:20 AM

കൽപ്പറ്റ: വയനാട്ടിലെ ഷിഗെല്ല ബാധയിൽ കൂടുതൽ കുട്ടികളുടെ പരിശോധന ഫലം ഇന്ന് പുറത്തുവരും. നിലവിൽ രോഗം സ്ഥിരീകരിച്ചത് ഒമ്പത് കുട്ടികൾക്ക് ആണ്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. ഇന്നലെയാണ് ഒരു കുട്ടിക്ക് കൂടി രോ​ഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 502 കുട്ടികളാണ് കോളിയാടി സ്കൂളിൽ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. നിലവിൽ 47 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതേസമയം, സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാൻ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

ഫലത്തിൽ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഏകദേശം എല്ലാ കുട്ടികൾക്കും ഷിഗെല്ല ബാധിച്ചതായാണ് നിഗമനം. പകർച്ചവ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ പ്രവർത്തനങ്ങളും ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ ടി രേഖ അറിയിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡിഎംഒ പറഞ്ഞു. ഫീൽഡ് തല രോഗനിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 2227 വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി. ജില്ലയിലെ 1330 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. 938 ഒആർഎസ് പാക്കറ്റുകൾ വിതരണം ചെയ്തു.

ALSO READ: നിപ : രോഗിയുടെ നില ഗുരുതരമായി തുടരുന്നു; സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍

ഷിഗെല്ല രോഗലക്ഷണങ്ങളുള്ള രോഗികൾ വന്നാൽ മുഴുവൻ സ്വകാര്യ ആശുപത്രികളും, സ്വകാര്യ ക്ലിനിക്കുകളും ജില്ലാ സർവയലൻസ് യൂണിറ്റിൽ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഷിഗെല്ല രോഗലക്ഷണങ്ങളുമായി വരുന്നവർക്ക്, മെഡിക്കൽ ഷോപ്പുകളിൽ നിന്നും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽകരുതെന്നും നിർദ്ദേശമുണ്ട്. രോഗ ലക്ഷണങ്ങളുള്ളവരുടെ വിവരങ്ങൾ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

എന്താണ് ഷി​ഗെല്ല?

ഷിഗെല്ല എന്നത് മനുഷ്യൻ്റെ ദഹനവ്യവസ്ഥയെ ബാധിക്കുന്ന, ഏറ്റവും വേ​ഗത്തിൽ പടരുന്ന ഒരു തരം ബാക്ടീരിയൽ അണുബാധയാണ്. ഇത് പ്രധാനമായും വൻകുടലിനെയാണ് ബാധിക്കുന്നത്. മറ്റ് സാധാരണ വയറിളക്ക രോഗങ്ങളെ അപേക്ഷിച്ച് ഷിഗെല്ല കൂടുതൽ അപകടകാരിയാണ്. കൃത്യമായ ചികിത്സിച്ച ലഭിച്ചില്ലെങ്കിൽ ഇത് കുട്ടികളുടെയും രോഗപ്രതിരോധ ശേഷി കുറഞ്ഞവരുടെയും ആരോഗ്യനില വഷളാക്കാൻ ഇടയാക്കും. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് നാല് ദിവസത്തിനുള്ളിൽ തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഷിഗെല്ല ഒരു സമ്പർക്ക രോഗമാണ്. വളരെ കുറഞ്ഞ അളവിൽ ബാക്ടീരിയ ഉള്ളിൽ ചെന്നാൽ പോലും രോഗബാധ ഉണ്ടാകാം.

പടരുന്നത് എങ്ങനെ?

മലിനമായ വെള്ളവും ആഹാരവും: മലിനമായ ജലത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഈ രോ​ഗം പടരാം.

വൃത്തിയില്ലായ്മ: മലവിസർജ്ജനത്തിന് ശേഷം കൈകൾ സോപ്പിട്ട് നന്നായി കഴുകാത്തവർ മറ്റുള്ളവർക്ക് ഭക്ഷണം വിളമ്പുമ്പോഴും സാധനങ്ങൾ കൈമാറുമ്പോഴും രോഗം പകരാം.

ഈച്ചകൾ വഴി: തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം നടത്തുമ്പോൾ ഈച്ചകൾ വഴി ബാക്ടീരിയകൾ ഭക്ഷണസാധനങ്ങളിൽ എത്താം.

രോഗികളുമായുള്ള സമ്പർക്കം: ഷിഗെല്ല ബാധിച്ചവരെ പരിചരിക്കുന്നവർ ശ്രദ്ധിക്കുക. ഇത് മറ്റുള്ളവരിലേക്ക് രോഗം എത്താം.

പ്രധാന ലക്ഷണങ്ങൽ

കടുത്ത വയറിളക്കം: മലത്തോടൊപ്പം രക്തവും കഫവും ചലവും പുറത്തുപോകുന്നത് ഷിഗെല്ലയുടെ പ്രധാന ലക്ഷണമാണ്.

കടുത്ത വയറുവേദന: മലവിസർജ്ജനത്തിന് ശേഷം വീണ്ടും പോകണമെന്ന തോന്നലും കടുത്ത വയറുവേദനയും അനുഭവപ്പെടും.

പനിയും ഛർദ്ദിയും: ശരീരത്തിൽ അണുബാധ ശക്തമാകുന്നതോടെ കടുത്ത പനിയും വിറയലും ഒപ്പം ഛർദ്ദിയും ഉണ്ടാകാം.

നിർജലീകരണം: ശരീരം പെട്ടെന്ന് തളരുകയും വായ വരണ്ടതാകുകയും ചെയ്യും.

English Summary:

Wayanad on high alert as more children’s test results are expected today amid Shigella outbreak. Now nine students already confirmed positive. Check the latest update prevention method for this situation.

Follow Us
കൊതുക് ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഈ ഒരു വിദ്യ പരീക്ഷിക്കൂ
എന്താണ് ഫിഫയുടെ പൂർണനാമം?
മുടിയിൽ എണ്ണ തേയ്ക്കുന്നതിനുമുണ്ട് ചില ചിട്ടകൾ
ഈ പ്രശ്ങ്ങൾ ഉണ്ടോ? ഏലക്ക കഴിക്കരുത്
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ