AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tiger Attack in Mananthavady: വയനാട്ടിലെ കടുവാ ആക്രമണം; വനം മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ഇന്ന്; ഭീതിയൊഴിയാതെ ജനങ്ങള്‍

Wayanad Tiger Attack Forest Minister Meeting: ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ, എഡിഎം കെ ദേവകി, ജില്ലാ പൊലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, വൈൽഡ് ലൈഫ് വാർഡൻ, ഡിഫ്ഒ മാർ, തഹസീൽദാർമാർ എന്നിവരും യോ​ഗത്തിൽ പങ്കെടുക്കും.

Tiger Attack in Mananthavady: വയനാട്ടിലെ കടുവാ ആക്രമണം; വനം മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ഇന്ന്; ഭീതിയൊഴിയാതെ ജനങ്ങള്‍
Tiger AttackImage Credit source: PTI
Sarika KP
Sarika KP | Published: 26 Jan 2025 | 08:14 AM

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ ഇന്ന് (ജനുവരി 26) വനം വകുപ്പ് മന്ത്രി എകെ ശശീ​ന്ദ്രന്റെ അധ്യക്ഷതയിൽ യോ​ഗം ചേരും. ഇന്ന് രാവിലെ 11 മണിക്ക് വയനാട് കളക്ടറേറ്റിലാണ് യോ​ഗം. ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ, എഡിഎം കെ ദേവകി, ജില്ലാ പൊലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, വൈൽഡ് ലൈഫ് വാർഡൻ, ഡിഫ്ഒ മാർ, തഹസീൽദാർമാർ എന്നിവരും യോ​ഗത്തിൽ പങ്കെടുക്കും.

അതേസമയം നരഭോജി കടുവയുടെ സാനിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളിലുള്ള ജനങ്ങൾ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്നും അടിയന്തര ​ഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പോലീസിനെ വിളിക്കണമെന്നും വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസ് അറിയിച്ചിട്ടുണ്ട്. ഈ പ്രദേശത്തുള്ള ജനങ്ങൾ ഒത്തുകൂടുന്നതും അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്നും ഇത് മനുഷ്യ ജീവന് അപകടമുണ്ടാക്കുമെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Also Read: മാനന്തവാടി ന​ഗരസഭയിൽ ഇന്ന് ഹർത്താൽ; പഞ്ചാരകൊല്ലിയിൽ നിരോധനാജ്ഞ തുടരുന്നു

ഇതിനിടെ മാനന്തവാടി ന​ഗരസഭ പരിധിയിലെ പഞ്ചാരകൊല്ലിയിൽ കടുവയെ പിടിക്കൂടുന്നതിന്റെ ഭാ​ഗമായി ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുന്നു. നാളെ വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനു തീരുമാനം എടുത്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയാണ് മരിച്ചത്. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വനത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴായിരുന്നു കടുവ ആക്രമിച്ചതെന്നാണ് വിവരം.സ്ത്രീയുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്. ആറ് മീറ്ററോളം ദൂരം കടുവ മൃതദേഹം വലിച്ചിഴച്ചുവെന്നാണ് വിവരം. തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ കുടുംബത്തിന് സർക്കാർ 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ കുടുംബത്തിലെ ഒരാൾക്ക് (അപ്പച്ചന് പുറമെ) സർക്കാർ ജോലി നൽകുമെന്നും കഴിഞ്ഞ ദിവസം മന്ത്രി ഒ ആർ കേളു വ്യക്തമാക്കിയിരുന്നു.