Kerala Weather Update: ഇന്ന് എങ്ങനാ കേരളത്തില്‍ മഴയുണ്ടോ? നിങ്ങളുടെ നാട്ടിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്‌

Rain Forecast August 22 Kerala: അപ്രതീക്ഷിതമായാകും ചിലപ്പോള്‍ മഴയെത്തുന്നത്. എങ്കിലും എപ്പോഴും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ താമസിക്കുന്നത് ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലാണെങ്കില്‍ സുുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാന്‍ തയാറാകണം.

Kerala Weather Update: ഇന്ന് എങ്ങനാ കേരളത്തില്‍ മഴയുണ്ടോ? നിങ്ങളുടെ നാട്ടിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്‌

മഴ

Published: 

22 Aug 2025 | 06:39 AM

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴയുടെ മുന്നറിയിപ്പുകളില്ല. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും നേരിയ മഴ തുടരുന്നുണ്ട്. എങ്കിലും ഒരു ജില്ലയിലും അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ശക്തമായ കാറ്റോ മഴയോ ഉണ്ടാകുകയാണെങ്കില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

മഴ ഉണ്ടായാല്‍ എന്ത് ചെയ്യണം?

അപ്രതീക്ഷിതമായാകും ചിലപ്പോള്‍ മഴയെത്തുന്നത്. എങ്കിലും എപ്പോഴും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ താമസിക്കുന്നത് ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലാണെങ്കില്‍ സുുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാന്‍ തയാറാകണം. കൂടാതെ വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും മഴ ശക്തമാകും മുമ്പേ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കുക.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും ശക്തമായ കാറ്റും മഴയുമുള്ളപ്പോള്‍ അവിടെ നില്‍ക്കരുത്. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പോസ്റ്റുകള്‍ എന്നിവയെല്ലാം സുരക്ഷിതമാക്കാനായി അധികൃതരെ വിവരമറിയിക്കാനും ആരും വിട്ടുപോകരുത്. കൂടാതെ ശക്തമായ മഴയുള്ളപ്പോള്‍ ജലാശയങ്ങളില്‍ ഇറങ്ങിയുള്ള വിനോദം വേണ്ട.

കാറ്റുള്ളപ്പോള്‍ എന്ത് ചെയ്യണം?

ശക്തമായ കാറ്റുള്ള സാഹചര്യങ്ങളില്‍ മരങ്ങളുടെയോ പരസ്യ ബോര്‍ഡുകളുടെയോ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടുള്ളതല്ല. നിങ്ങളുടെ വീട്ടുവളപ്പിലോ സ്ഥാപനങ്ങളിലോ ഉള്ള അപകടകരമായ മരങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യുക.

Also Read: Kerala Weather Update: കേരളത്തില്‍ ഇന്ന് കനത്ത മഴ? സംസ്ഥാനത്തെ അലര്‍ട്ടുകളറിയാം

പൊതുയിടങ്ങളില്‍ അപകടകരമായി എന്തെങ്കിലും കാണുകയാണെങ്കില്‍ ബന്ധപ്പെട്ടവരെ വിവരമറിയിക്കാം. വൈദ്യുത കമ്പികളോ പോസ്‌റ്റോ പൊട്ടി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനടുത്തേക്ക് പോകാതെ ഉടന്‍ തന്നെ ഐസ്ഇബിയെ അറിയിക്കുക.

Follow Us
Related Stories
PM Narendra Modi Kerala Visit : കൊച്ചിയിൽ മോദി തരംഗം: 10,800 കോടിയുടെ വികസന പദ്ധതികൾ; എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കം
Wayanad Tunnel Road Project: വയനാട് തുരങ്ക പാത നിർമ്മാണം സുപ്രീം കോടതിയിലേക്ക്; പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ഹർജി
​Gas Cylinder Hoarding: ഗ്യാസ് സിലിണ്ടർ പൂഴ്ത്തി വയ്ക്കുന്നവർ ജാ​ഗ്രതൈ… പിടികൂടാൻ സ്ക്വാഡ് എത്തും, പിടിവീണാൻ പണികിട്ടും
Train Reel Issue: ട്രെയിനിൽ നിന്ന് റീൽസ് എടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു, രണ്ടുപേർക്കെതിരേ കേസ്
Kerala Weather Alert: വേനൽമഴ കിട്ടി, പക്ഷെ ചൂട് കുറയുമോ? പുതിയ കാലാവസ്ഥാ മാറ്റം ഇതാ
Kerala Lottery Result: സമയം കളയേണ്ട, നിങ്ങളുടെ ടിക്കറ്റ് നമ്പറുണ്ടോയെന്ന് നോക്കിക്കേ; സ്ത്രീശക്തി ലോട്ടറി ഫലം
അഞ്ച് മിനുട്ടിൽ 20 ചപ്പാത്തി ഉണ്ടാക്കാം, വഴിയുണ്ട്
വിഷക്കൂണുകള്‍ എങ്ങനെ തിരിച്ചറിയാം?
എല്ലാ ദിവസവും മാങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും? പണിയാക്കരുത്‌
ചപ്പാത്തി മാവ് ഫ്രിഡ്ജിൽ ഇരുന്ന് കട്ടിയും കറുത്ത നിറവുമാകുന്നോ? ഇനി ഉണ്ടാകില്ല
സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ കിട്ടിയത് യൂട്യൂബ് ചാനല്‍? പരിശോധിക്കുമെന്ന് ബോര്‍ഡ്‌
വീട്ടുകാരോടും കൂട്ടുകാരനുമൊപ്പം; സഞ്ജു സാംസണ്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയോ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌