Rahul Mamkootathil: കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലെത്തി; സ്വന്തമായി ബ്യൂട്ടിപാർലറും മെഡിക്കൽ സ്റ്റോറും: ആരാണ് രാഹുൽ മാങ്കൂട്ടത്തിൽ?

Who Is Rahul Mamkootathil: എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ ബിസിനസുകാരൻ കൂടിയാണ്. അദ്ദേഹത്തെപ്പറ്റി കൂടുതലറിയാം.

Rahul Mamkootathil: കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലെത്തി; സ്വന്തമായി ബ്യൂട്ടിപാർലറും മെഡിക്കൽ സ്റ്റോറും: ആരാണ് രാഹുൽ മാങ്കൂട്ടത്തിൽ?

രാഹുൽ മാങ്കൂട്ടത്തിൽ

Published: 

21 Aug 2025 | 03:02 PM

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനം രാജിവച്ചിരിക്കുകയാണ്. റിനി ആൻ ജോർജും ഹണി ഭാസ്കരനും ഉൾപ്പെടെ പലരും ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് രാഹുലിന് രാജിവെക്കേണ്ടിവന്നത്. കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച രാഹുൽ ബിസിനസുകാരൻ കൂടിയാണ്. അദ്ദേഹത്തെപ്പറ്റി കൂടുതലറിയാം.

പത്തനംതിട്ട കത്തോലിക്കേറ്റ് കോളജിൽ പഠിച്ചുകൊണ്ടിരിക്കെ 2006ൽ കേരള സ്റ്റുഡൻ്റ്സ് യൂണിയനിലൂടെയാണ് രാഹുൽ രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുന്നത്. 2007ൽ കെഎസ്‌യു അടൂർ യൂണിറ്റ് പ്രസിഡൻ്റായ രാഹുൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മറ്റി പ്രസിഡൻ്റായി. യൂണിവേഴ്സിറ്റി കൗൺസിലർ, കെഎസ്‌യു പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ്, നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി, കെഎസ്‌യു സ്റ്റേറ്റ് ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെപിസിസി അംഗം തുടങ്ങി വിവിധ ചുമതലകൾ വഹിച്ചു. 2023ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 2024ൽ പാലക്കാട് മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ രാഹുൽ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു. 18,840 വോട്ടുകൾക്കായിരുന്നു ജയം. നിലവിൽ പാലക്കാട് എംഎൽഎയാണ്.

Also Read: Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു; പടിയിറക്കം നാണംകെട്ട്

രാഷ്ട്രീയ നേതാവ് എന്നതിനൊപ്പം രാഹുൽ ബിസിനസുകാരനുമാണ്. പുരുഷന്മാരുടെ ഒരു ബ്യൂട്ടി പാർലറിൻ്റെ ഉടമയാണ് രാഹുൽ. ഒരു മെഡിക്കൽ ഷോപ്പിലും കുട്ടികളുടെ വസ്ത്രക്കടയിലും രാഹുലിന് പാർട്ണർഷിപ്പുണ്ട്. ഒരു മിൽമ ഏജൻസിയും രാഹുലിനുണ്ട്.

പത്തനംതിട്ടയിലെ സ്വന്തം വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കുന്നതായി അറിയിച്ചത്. നേതൃത്വം തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. ആദ്യം രാജിവെക്കില്ലെന്ന് പറഞ്ഞ രാഹുൽ ഉടൻ തന്നെ രാജി അറിയിക്കുകയായിരുന്നു. യുവ നടി തന്റെ വളരെ അടുത്ത സുഹൃത്താണെന്നും തൻ്റെ പേര് പറഞ്ഞിട്ടില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Related Stories
Viral Video: ആഡംബര കാറുകൾ മുതൽ ഹെവി-ഡ്യൂട്ടി യന്ത്രങ്ങൾ വരെ; കേരളത്തിന്റെ ഈ ‘ഡ്രൈവർ അമ്മയെ’ അറിയുമോ
Guruvayoor weddings; വീണ്ടും ​വരുന്നു ഗുരുവായൂരിൽ ഒറ്റ ദിവസം റെക്കോഡ് കല്യാണങ്ങൾ, പല ചടങ്ങുകളും വെട്ടിച്ചുരുക്കും
Amrit Bharat Express Shedule : കേരളത്തിൻ്റെ അമൃത് ഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂൾ എത്തി, സ്റ്റോപ്പുകളും സമയവും ഇതാ
Thiruvananthapuram Traffic Restrictions: പ്രധാനമന്ത്രി തിരുവനന്തപുരത്ത്, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
Ganesh Kumar: ‘ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, കുടുംബം തകർത്തു’; ആഞ്ഞടിച്ച് ഗണേഷ് കുമാർ
Twenty 20 Joins NDA: കേരള രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്‌! ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം